Category: പ്രാദേശിക വാര്‍ത്തകള്‍

Total 13259 Posts

പ്രചോദനമായ് അനുഗ്രഹ; ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവരെ ആദരിച്ച് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ടീം

മേപ്പയ്യൂര്‍: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അനുഗ്രഹയെ ആദരിച്ചു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്‌ന്റെ നേതൃത്വത്തില്‍ ഗൈഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ആദരിച്ചത്. തൊഴില്‍ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട അനുഗ്രഹ എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ്. വെള്ളിയാഴ്ച സ്‌കൂളിന് സമീപം ചേര്‍ന്ന ചടങ്ങില്‍

ചെമ്പനോടയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശിയായ ഓട്ടോറിക്ഷാഡ്രൈവര്‍ അഭിലാഷ് അന്തരിച്ചു

കടിയങ്ങാട്: ചെമ്പനോടയില്‍ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അന്തരിച്ചു. കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷ് ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോവുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവെ ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പരേതരായ ബാലന്‍ നായരുടെയും ശോഭയുടെയും മകനാണ്.

കഥയിലൂടെയും കവിതയിലൂടെയും കുട്ടികള്‍ ഭാവനാ ലോകത്തേക്ക്; ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലസാഹിത്യ വേദി സംഘടിപ്പിച്ചു

പന്തിരിക്കര: കുട്ടികളില്‍ കഥയും കവിതയും ഭാവനയും നിറച്ച് ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലസാഹിത്യ വേദി സംഘടിപ്പിച്ചു. പ്രശസ്ത കവിയും ചിത്രകാരനും ഗാനരചയിതാവും സംവിധായകനുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി കഥകളും കവിതകളും അവതരിപ്പിച്ചു. ഇത് കുട്ടികളെ ഭാവനയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ട് പോവുന്ന

വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വടകര: യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുറുമ്പയില്‍ കണിയാങ്കണ്ടി താഴെ സാഫല്യത്തില്‍ ശരത്താണ് മരിച്ചത്. മുപ്പത്തി രണ്ട് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ വികെസി കമ്പനിയിലെ തൊഴിലാളിയാണ് ശരത്ത്. ഇന്നലെ രാവിലെ ജോലിയ്ക്ക് പോയ ശരത്തിനെ മൂന്നര മണിയോട് കൂടിയാണ് കോട്ടക്കടവ് റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിലങ്ങാട് വീടിനു സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ച നിലയില്‍; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

വിലങ്ങാട്: വിലങ്ങാട് വീട്ടിനടുത്ത് ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ച നിലയില്‍. വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ നിഷാദിന്റെ ഓട്ടോറിക്ഷയാണ് സാമൂഹ്യ വിരുദ്ധര്‍ തീ വെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം. ബ്രേക്ക് എടുക്കാനായി എല്ലാ പണികളും എടുത്ത് ഷെഡില്‍ നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു ഓട്ടോ. രാത്രിയോടെ ഓട്ടോയില്‍ നിന്നും തീപടരുന്നത് സമീപത്തുള്ളവര്‍ കാണാനിടയാവുകയായിരുന്നു.

രാമനാട്ടുകരയില്‍ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന ആളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയ മുഖ്യ പ്രതി അറസ്റ്റില്‍; പിടികൂടിയത് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്

കോഴിക്കോട്: രാമനാട്ടുകര ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിന്‍ഹാജ് (18) ആണ് അറസ്റ്റിലായിരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ.പി എസിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്നാണ്

”ചുങ്കത്ത് ചെക്ക്‌പോസ്റ്റിനടുത്ത് ഒരു ടയറുകടയുണ്ട്, അവിടെ വെച്ചിട്ടുണ്ടേ” സി.സി.ടി.വി ദൃശ്യം വൈറലയാതിന് പിന്നാലെ താമരശ്ശേരി പോലീസ് സ്‌റ്റേഷന് സമീപത്തുനിന്നും മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാവ് തടിയൂരി; ഉടമയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ ജൂവലറിക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പിറ്റേദിവസം മറ്റൊരിടത്ത് ഉപേക്ഷിച്ച് തടിയൂരി യുവാവ്. സ്‌കൂട്ടര്‍ ഉപേക്ഷിച്ചതിന് പിന്നാലെ ഉടമയായ അബ്ബാസിന്റെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സ്‌കൂട്ടര്‍ കൊണ്ടുപോയയാളുടെ സുഹൃത്തെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഒരാള്‍ അബ്ബാസിന്റെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അബ്ബാസിന്റെ സ്‌കൂട്ടര്‍ മോഷണം പോയത്.

മഴക്കാലത്തെ ജാഗ്രതയോടെ നേരിടാം; പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പേരാമ്പ്രയില്‍ ബ്ലോക്ക് തല യോഗം

പേരാമ്പ്ര: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പേരാമ്പ്രയില്‍ ബ്ലോക്ക് തലയോഗം ചേര്‍ന്നു. ഓരോ സ്ഥാപനതലത്തിലും പ്രതിരോധ പ്രവര്‍തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് യോഗത്തില്‍ തീരൂമാനിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ഡ്രൈ ഡേ പ്രവര്‍തനങ്ങള്‍ ഫലപ്രദമായി സംഘടിപ്പിക്കുവാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൊതുകുകളുടെ ഉറവിടങ്ങള്‍ ഇല്ലാ എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണമെന്നും യോഗത്തില്‍

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (23-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ്.സി.കെ ഡോ. സബീഷ് ഡോ. ജസ്ന കണ്ണ് ഡോ. എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി

പേരാമ്പ്രയിലെ ബന്ധുവീട്ടില്‍ വന്ന് മടങ്ങിയ വയോധികനെ കാണാതായതായി പരാതി

പേരാമ്പ്ര: കണ്ണൂര്‍ സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. കണ്ണൂര്‍ മുണ്ടേരി സ്വദേശി അമ്മദിനെയാണ് കാണാതായതായിട്ടുള്ളത്. എഴുമ്പത്തിയഞ്ച് വയസ്സാണ്. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ബന്ധുവീട്ടില്‍ വന്ന് തിരികെ പോവുന്നതിനിടെയിലാണ് അമ്മദിനെ കാണാതായത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9495494432, 8943779986 എന്നീ നമ്പറിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കേണ്ടതാണ്.  

error: Content is protected !!