Category: പ്രാദേശിക വാര്‍ത്തകള്‍

Total 13252 Posts

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ലാസ്റ്റ് പന്തിരിക്കര പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

പന്തിരിക്കര: ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. അറുപത്താറ് വയസ്സായിരുന്നു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു. പരേതരായ അച്ചുതന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. ഭാര്യ: കമല. മക്കള്‍: ലെനിന്‍, ലിജ. മരുമക്കള്‍: രമ്യ (ചങ്ങരോത്ത് സര്‍വ്വീസ് ബേങ്ക്), സതീശന്‍ തീക്കുനി(കെഎസ്ഇബി). സഹോദരങ്ങള്‍: ലീല ചെമ്പ്ര, ലക്ഷമി അരികുളം, രാജീവന്‍

പ്രതിരോധം പ്രധാനം; മേപ്പയ്യൂരില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായ് പഞ്ചായത്ത് ആരോഗ്യ വിഭാഗം വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു

മേപ്പയ്യൂര്‍: ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചപ്പനികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പ്. മഴക്കാല രോഗങ്ങളില്‍ നിന്നും പ്രതിരോധം ഉറപ്പുവരുത്തുന്നതിനായുള്ള ഉറവിട നശീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ചന്ദ്രലേഖ,

മികവുറ്റ പ്രതിഭകള്‍ക്ക് അനുമോദനം; രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളത്ത് ഉന്നത വിജയികളെയും മികച്ച കര്‍ഷകരെയും ആദരിച്ചു

അരിക്കുളം: രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം ഊരള്ളുരില്‍ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള അനുമോദനവും കര്‍ഷക പ്രതിഭകള്‍ക്ക് ആദരവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും 42 വര്‍ഷത്തെ സേവനത്തിന് ശേഷം കോട്ടുകുന്ന് അംഗന്‍വാടിയില്‍ നിന്ന് വിരമിച്ച പി.എം രാധ ടീച്ചര്‍ക്കുള്ള സ്‌നേഹാദരവും ഒരുക്കി. ചടങ്ങ് പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍

വാക്ക് തര്‍ക്കത്തെതുടര്‍ന്ന് വൈരാഗ്യം, ബാലുശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകളും കാറും തകര്‍ത്തതായി പരാതി

ബാലുശ്ശേരി: മണ്ണാംപൊയില്‍ അരീപ്രം മുക്കിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. കോറോത്ത് കണ്ടി കിഷോറിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. കിഷോറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും വീടിന്റെ ജനല്‍ച്ചില്ലുകളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. ആക്രമണത്തില്‍ മുതുകിലും പുറത്തും പരിക്കേറ്റ കിഷോര്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

താമരശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ബിഷപ്പ് ഹൗസിനു സമീപം കാറും ബൈക്കും കൂട്ടിമുട്ടി മൂന്നു പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രികരായ കക്കോടി ചാലില്‍ താഴം ഷനോജ്, ഭാര്യ ആര്‍ദ്ര, മകന്‍ അനൈവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ താമരശ്ശേരിയിലെ സ്വകാര്യ

കടിയങ്ങാട് മലയില്‍ എന്‍.കെ വിജയലക്ഷ്മി അമ്മ (അമ്മിണി അമ്മ) അന്തരിച്ചു

കടിയങ്ങാട്: മലയില്‍ എന്‍.കെ വിജയലക്ഷ്മി അമ്മ (അമ്മിണി അമ്മ) അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ഇ.സി രാഘവന്‍ നമ്പ്യാര്‍ (പേരാമ്പ്ര റീജ്യണല്‍ കൊ-ഓപ്പറേറ്റീവ് ബാങ്ക്). മക്കള്‍: ഇന്ദിര, അനിത, പുഷ്പ, സുരേഷ്, സുമ. മരുമക്കള്‍: പരേതനായ വാഴയില്‍ ശ്രീധരക്കുറുപ്പ് (മുന്‍ പ്രധാനാദ്ധ്യാപകന്‍, വടക്കുമ്പാട് എച്ച്.എസ്സ്.എസ്സ്.,പാലേരി), ബാലകൃഷ്ണന്‍ നായര്‍ (റിട്ടയേര്‍ഡ് കൊച്ചിന്‍ റിഫൈനറി), കോട്ടൂര്‍, ഗംഗാധരക്കുറുപ്പ്

12 കോടി രൂപ നേടിയ ഭാഗ്യശാലി നിങ്ങളാണോ? പേര് വെളിപ്പെടുത്താതെ വിഷു ബമ്പര്‍ ലോട്ടറി അടിച്ച കോഴിക്കോട് സ്വദേശി, പണം കൈപ്പറ്റി

കോഴിക്കോട്: വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപ അടിച്ച ഭാഗ്യശാലി കോഴിക്കോട് സ്വദേശിയെന്ന് വിവരം. പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ട ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. സമ്മാനാര്‍ഹന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ലോട്ടറി വകുപ്പ് വിജയിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. സമ്മനത്തുകയായ 12 കോടി രൂപയുടെ പത്ത് ശതമാനം ഏജന്‍സി

ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യങ്ങൾ; നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം, വിശദാംശങ്ങൾ

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിരാമായ ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള നാഷണൽ ട്രസ്റ്റാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും. ആധാർ കാർഡ്, ഡിസബിലിറ്റി

കെ.സുധാകരന്‍ എം.പി രാജി വെക്കുക: പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

പേരാമ്പ്ര: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ സുധാകരന്‍ എംപി സ്ഥാനം രാജവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തില്‍ കെ സുധാകരന്റെ കോലം കത്തിച്ചു. ബ്ലോക്ക് സെക്രട്ടറി വി കെ അമര്‍ഷാഹി, ജില്ലാ കമ്മിറ്റി അംഗം

പനിയുള്ള കുട്ടികളെ സ്കൂളിൽ വിടല്ലേ…; രോഗലക്ഷണമുള്ള കുട്ടികളെ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. രോഗലക്ഷണമുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകി. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന്​ അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക്​ പനിയുണ്ടെങ്കിൽ ക്ലാസ്​ ടീച്ചർ പ്രധാനാധ്യാപകനെയും

error: Content is protected !!