Category: പ്രാദേശിക വാര്‍ത്തകള്‍

Total 13250 Posts

പേരാമ്പ്ര പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു

പേരാമ്പ്ര: പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ചന്ദ്രിക, ഗീത, രാജന്‍, പരേതരായ ബാലന്‍, നാരായണന്‍. ബാബു. മരുമക്കള്‍: ഭാര്‍ഗവന്‍ (പയ്യോളി), ശ്രീധരന്‍ (നീലേച്ചുകുന്ന് ), സലൂജ(കലക്ഷന്‍ ഏജന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര), പത്മിനി (കോടേരിച്ചാല്‍ ), ബീന (തച്ചംകുന്ന്), ഷീജ (ഗോകുലംചിട്ടിഫണ്ട്).

താമരശ്ശേരിയില്‍ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ജീപ്പ് യാത്രികന് പരിക്ക്

താമരശ്ശേരി: തിരുവമ്പാടി പൊന്നാങ്കയം സ്‌കൂളിനുസമീപം മലയോര ഹൈവേയില്‍ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രികന് പരിക്ക്. കൊടക്കാട്ടുപാറ പാറനാല്‍ ജോജോ ജോര്‍ജി(35)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. പുന്നക്കല്‍ ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്കു വരുകയായിരുന്ന ടിപ്പര്‍ എതിരേവന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു. നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ജീപ്പ് ഓടിച്ചിരുന്ന

പനിബാധിച്ച് തൊട്ടില്‍പ്പാലം സ്വദേശിയായ വീട്ടമ്മ മരിച്ചു

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്ത് പനിബാധിച്ച് വീട്ടമ്മ മരിച്ചു. പൈക്കളങ്ങാടി കുയ്യണ്ടത്തില്‍ ആസ്യയാണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസ്സായിരുന്നു. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. പനിയെത്തുടര്‍ന്ന് ശനിയാഴ്ച തൊട്ടില്‍പ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങള്‍ കണ്ടതോടെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി മൊടക്കല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ്: വാഴാട്ട് ബഷീര്‍. മക്കള്‍: സിറാജ് (ഖത്തര്‍), മദീഹ (തീക്കുനി), മര്‍വ (വാണിമേല്‍).

കോഴിക്കോട് ടൗണില്‍ വച്ച് നിര്‍ത്തിയിട്ട കാറില്‍നിന്ന് പേരാമ്പ്ര സ്വദേശിയായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍

കോഴിക്കോട്: മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കൊണ്ടോട്ടി പാറക്കുളങ്ങര ജില്‍ഷാദ് (29) ആണ് പിടിയിലായത്. മെയ്യ് മാസം 23ന് രാത്രി 11.30 നാണ് പേരാമ്പ്ര സ്വദേശി സനൂപിന്റെ കാറില്‍നിന്ന് പ്രതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിനും ആര്‍ഭാടമായി ജീവിക്കുന്നതിനും വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനാണ് പ്രതി മോഷണം

പേരാമ്പ്രയില്‍ ലഹരി വ്യാപനം തടയാന്‍ കര്‍മ്മപദ്ധതി; വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ

പേരാമ്പ്ര: വര്‍ദ്ധിച്ചു വരുന്ന ലഹരിവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ കര്‍മ്മപദ്ധതി രൂപീകരണ യോഗം ചേര്‍ന്നു. ജനപ്രതിനിധികളുടേയും രാഷ്ട്രീയപാര്‍ടികളുടേയും വ്യാപാരി, തൊഴിലാളി, യുവജന സംഘടനകളുടേയും പോലീസ്, എക്‌സൈസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ആദ്യഘട്ടമായി പേരാമ്പ്ര ടൗണിനെ ലഹരിമുക്തമാക്കുക എന്ന ദൗത്യം ഏറ്റെടുക്കും. ലഹരിവില്പനയ്ക്കും ഉപയോഗത്തിനും

സ്‌നേഹാദരം; നടുക്കണ്ടിപ്പാറ വയലോരം റസിഡന്‍സ് അസോസിയേഷന്‍ ഉന്നത വിജയികളെയും മെഡിക്കല്‍ ഓഫീസറെയു ആദരിച്ചു

വാളൂര്‍: വയലോരം റസിഡന്‍സ് അസോസിയേഷന്‍ നടുക്കണ്ടിപ്പാറയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെയും മെഡിക്കല്‍ ഓഫീസറെയു ആദരിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാര്‍ത്ഥികളെയും നാല് വര്‍ഷത്തോളം നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി മികച്ച പ്രകടനം നടത്തിയ ഡോ.അബ്ദുള്‍ റാസിക്കിനെയുമാണ് ആദരിച്ചതത്. പരിപാടി നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരാദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാട്ടുകാരുടെ ഏതാവശ്യത്തിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വം; പി.സി കുഞ്ഞിക്കണ്ണന്റെ വിയോഗത്തോടെ ചങ്ങരോത്തുകാര്‍ക്ക് നഷ്ടമായത് പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യം

ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണ (66)ന്റെ വിയോഗത്തോടെ നാടിന് നഷ്ടമായിരിക്കുന്നത് ജനകീയനായ ജനപ്രതിനിധിയെയെന്ന് നാട്ടുകാര്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷക്കാലം ചങ്ങരോത്ത് പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം പൊതുജനങ്ങളുടെ ഇടയില്‍ സജ്ജീവ സാന്നധ്യമായിരുന്നു. ജനങ്ങളുടെ ഏത് പ്രശ്‌നങ്ങളിലും ഇടപെടുകയും ആവശ്യമായ സൗകര്യങ്ങള്‍

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ലാസ്റ്റ് പന്തിരിക്കര പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

പന്തിരിക്കര: ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. അറുപത്താറ് വയസ്സായിരുന്നു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു. പരേതരായ അച്ചുതന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. ഭാര്യ: കമല. മക്കള്‍: ലെനിന്‍, ലിജ. മരുമക്കള്‍: രമ്യ (ചങ്ങരോത്ത് സര്‍വ്വീസ് ബേങ്ക്), സതീശന്‍ തീക്കുനി(കെഎസ്ഇബി). സഹോദരങ്ങള്‍: ലീല ചെമ്പ്ര, ലക്ഷമി അരികുളം, രാജീവന്‍

പ്രതിരോധം പ്രധാനം; മേപ്പയ്യൂരില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായ് പഞ്ചായത്ത് ആരോഗ്യ വിഭാഗം വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു

മേപ്പയ്യൂര്‍: ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചപ്പനികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പ്. മഴക്കാല രോഗങ്ങളില്‍ നിന്നും പ്രതിരോധം ഉറപ്പുവരുത്തുന്നതിനായുള്ള ഉറവിട നശീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ചന്ദ്രലേഖ,

error: Content is protected !!