Category: പ്രാദേശിക വാര്‍ത്തകള്‍

Total 13248 Posts

വിരണ്ടോടിയ പോത്ത് കിണറ്റില്‍ ചാടി; ഫയര്‍ ഫോഴ്‌സ് എത്തി പുറത്തെടുത്തത് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, കൊടുവള്ളിയില്‍ നിന്നുള്ള വീഡിയോ കാണാം

കൊടുവള്ളി: വിരണ്ടോടിയ പോത്ത് കിണറ്റില്‍ വീണു. കൊടുവള്ളി മാനിപുരത്താണ് സംഭവം. മുക്കത്ത് നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് പോത്തിനെ പുറത്തെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് പോത്ത് കിണറ്റില്‍ വീണത്. മാനിപുരം സ്വദേശി ഹുസൈന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് പോത്ത് വീണത്. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലി കര്‍മ്മത്തിനായി മാന്യപുരം ഒതയോത്ത് പള്ളിക്കമ്മിറ്റി വാങ്ങിയ പോത്താണ് വിരണ്ടോടിയത്.

ലഹരിയെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താം; പേരാമ്പ്ര സിൽവർ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹരിവിരുദ്ധ ദിനാചരണം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. സിൽവർ ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവ്വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. തറുവയ് ഹാജി, രമണൻ മാസ്റ്റർ

‘ആത്മ ലഹരിയാവാം പഠനത്തോട്’ ക്യാമ്പയിന് അരിക്കുളത്ത് തുടക്കമായി

അരിക്കുളം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്തിൽ ‘ആത്മ ലഹരിയാവാം പഠനത്തോട്’ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, അരിക്കുളം ഗ്രാമപഞ്ചായത്ത്, വിമുക്തി, ജില്ല സാമൂഹ്യ നീതി വകുപ്പ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആത്മ. കെ.പി.എം.എസ് എം.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ; കന്നാട്ടി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

പേരാമ്പ്ര: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കന്നാട്ടി എൽ പി സ്കൂൾ വിദ്യാർഥികൾ ലഹരിക്കെതിരെ വിദ്യാലയ മുറ്റത്ത് കുട്ടിച്ചങ്ങല തീർത്തത് നവോന്മേഷം പകർന്നു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുത്താണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എം കെ ബോധവത്കരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് വ്യത്യസ്ത ബോധവത്കരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ആക്ഷൻ പ്ലാൻ; പേരാമ്പ്രയിൽ അവലോകന യോഗം ചേർന്നു

പേരാമ്പ്ര: പേരാമ്പ്രയിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തന അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മഴക്കാല രോഗങ്ങളെപ്പറ്റി പന്നിക്കോട്ടൂർ എഫ്.എച്ച്.സിയിലെ

‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്

മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ

കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു. ഇരുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജ്ജാദ്. ഏതാനും വര്‍ഷമായി ഭര്‍ത്താവിന്റെ കൂടെ വിദേശത്തായിരുന്നു സമീറ. ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്ന് പോയതായിരുന്നു. മക്കള്‍: മുഹമ്മദ് റയാന്‍ ഇലാഹ്(8) മുഹമ്മദ് ഐന്‍സയിന്‍ (3). ഉമ്മ: ഷക്കീന. സഹോദരി ഷമീന (ചേനോളി).

‘തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുക’; സിപിഎം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി തങ്കമല ക്വാറിയിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു

ഇരിങ്ങല്‍: സിപിഎം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തങ്കമല ക്വാറിയിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു. തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി നടത്തിയത്. രാവിലെ 10 മണിയോടെ ഇരിങ്ങത്തു നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് ആളുകള്‍ അണിചേര്‍ന്നു. സിപിഎം പയ്യോളി ഏരിയ സെക്രട്ടറിയും

പേരാമ്പ്ര പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു

പേരാമ്പ്ര: പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ചന്ദ്രിക, ഗീത, രാജന്‍, പരേതരായ ബാലന്‍, നാരായണന്‍. ബാബു. മരുമക്കള്‍: ഭാര്‍ഗവന്‍ (പയ്യോളി), ശ്രീധരന്‍ (നീലേച്ചുകുന്ന് ), സലൂജ(കലക്ഷന്‍ ഏജന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര), പത്മിനി (കോടേരിച്ചാല്‍ ), ബീന (തച്ചംകുന്ന്), ഷീജ (ഗോകുലംചിട്ടിഫണ്ട്).

താമരശ്ശേരിയില്‍ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ജീപ്പ് യാത്രികന് പരിക്ക്

താമരശ്ശേരി: തിരുവമ്പാടി പൊന്നാങ്കയം സ്‌കൂളിനുസമീപം മലയോര ഹൈവേയില്‍ ടിപ്പറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രികന് പരിക്ക്. കൊടക്കാട്ടുപാറ പാറനാല്‍ ജോജോ ജോര്‍ജി(35)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. പുന്നക്കല്‍ ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്കു വരുകയായിരുന്ന ടിപ്പര്‍ എതിരേവന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു. നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ജീപ്പ് ഓടിച്ചിരുന്ന

error: Content is protected !!