Category: പ്രാദേശിക വാര്‍ത്തകള്‍
ചോറോട് നെല്യങ്കര പാറക്കന്റെവിട ബാബു അന്തരിച്ചു
ചോറോട്: നെല്യങ്കര എരഞ്ഞോളി മീത്തൽ താമസിക്കും പാറക്കന്റെവിട ബാബു അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഭാര്യ: ഷീജ മക്കൾ: ഗോകുൽ ബി.നാഥ്, നികേത് ബി.നാഥ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഭരണ ഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ
വടകര: ‘ഭരണഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. ടി എസ് ശ്യാം കുമാർ വിഷയാവതരണം നടത്തി. അഡ്വ. ഇ വി ലിജീഷ് മോഡറേറ്ററായി. വിനോദ് കൃഷ്ണ, ആർ ബാലറാം, പി എം ലീന എന്നിവർ സംസാരിച്ചു. തുടർന്ന് കെഎസ്ടിഎ വടകര, തോടന്നൂർ സബ് ജില്ലാ
ഉള്ള്യേരിയിൽ സ്ഥലം ഡിജിറ്റൽ സർവേ ചെയ്യുന്നതിന് കെെക്കൂലി വാങ്ങിയ കേസ്: രണ്ട് സർവേയർമാർക്കും സസ്പെൻഷൻ
ഉള്ള്യേരി: ഡിജിറ്റൽ സർവേക്ക് കൈക്കൂലി വാങ്ങിയതിന് പിടിയിലായ സർവേയർമാർക്ക് സസ്പെൻഷൻ. ഉള്ളിയേരി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കായി ഹെഡ് സർവേയറുടെ അധിക ചുമതലയുള്ള ഫസ്റ്റ് ഗ്രേഡ് സർവേയർ നരിക്കുനി സ്വദേശി എൻ.കെ മുഹമ്മദ്, സെക്കൻഡ് ഗ്രേഡ് സർവേയർ നായർകുഴി പുല്ലുംപുതുവയൽ എം ബിജേഷ് എന്നിവരെയാണ് വിജിലൻസ് സസ്പൻഡ് ചെയ്തത്. നാറാത്ത് സ്വദേശിയുടെ അനുജന്റെ പേരിലുള്ള അഞ്ച്
ഇരു വൃക്കകളും തകരാറിലായി, ചികിത്സക്ക് 45 ലക്ഷത്തിലേറെ രൂപ ചെലവ്; ചോറോട് നെല്ല്യങ്കരയിലെ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
ചോറോട്: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസുകസുകളുടെ സഹായം തേടുന്നു. നെല്ല്യങ്കരയിലെ താഴെ പിടിയങ്കോട്ട് സജിത്ത് (മുത്തു- 45 ) ഒരു വർഷമായി ചികിത്സയിൽ കഴിയുന്നത്. സജിത്തിന് ഡയാലിസിസ് ചെയ്ത് വരുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ അഭിപ്രായത്തിൽ വൃക്ക മാറ്റിവെക്കൽ മാത്രമാണ് ശാശ്വതമായ പരിഹാരം. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 45 ലക്ഷത്തിലേറെ രൂപ ചെലവ് വരും.
ചെമ്മരത്തൂർ എം.പി ഗോവിന്ദ പതിയാർ ഗ്രന്ഥാലയ നവീകരണം; പുസ്തക നിധി പരിപാടിക്ക് ജനപിന്തുണ വർദ്ധിക്കുന്നു
ചെമ്മരത്തൂർ: ചെമ്മരത്തൂരിലെ എം.പി ഗോവിന്ദ പതിയാർ ഗ്രന്ഥാലയ നവീകരണത്തിൻ്റെ ഭാഗമായുള്ള പുസ്തക നിധി പരിപാടിക്ക് ജനപിന്തുണ വർദ്ധിക്കുന്നു. നിരവധി പേർ ഇതിനോടകം ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ കൈമാറി. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് , കെ.എം ഭരതൻ തുടങ്ങിയവർ ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ നൽകി. ചടങ്ങിൽ ചന്ദ്രൻ പുതുക്കുടി കെ.കെ രാജേഷ്, ആർ വി രജീഷ്, പ്രമോദ് , സബിൻ
സ്വത്ത് വിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും സുബൈദ തയ്യാറായില്ല; താമരശ്ശേരിയിൽ മകൻ ഉമ്മയെ കൊന്നത് പണം നൽകാത്തതിലുള്ള വൈരാഗ്യം മൂലം
കോഴിക്കോട്: താമരശ്ശേരിയിൽ ഉമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പണം നൽകാത്തതിലുള്ള വൈരാഗ്യം. സ്വത്ത് വിൽപ്പന നടത്താൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. മുൻപ് രണ്ട് തവണ ഇയാൾ ഉമ്മയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പതിവായി ആഷിഖ് സുബൈദയോട് പണം ചോദിച്ചിരുന്നു. കൂടാതെ ഇവരുടെ പേരിലുള്ള സ്വത്തുക്കൾ വിൽക്കാനും ആഷിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ
സി.കെ ഷിബിൻ രക്തസാക്ഷി ദിനം; നേത്ര, രക്ത പരിപരോധന ക്യാമ്പ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
നാദാപുരം: സി.കെ ഷിബിൻ രക്തസാക്ഷി ദിനത്തിൻറെ ഭാഗമായി ഡിവൈഎഫ്ഐ കാക്കാറ്റിൽ, കാക്കാറ്റിൽ സെൻറർ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽരക്തനിർണയ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. സ്നേഹക്ലിനിക്ക്, ഹൈലുക്ക് ഐ കെയർ ക്ലിനിക്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ ടി കെ അരുൺ
ക്രഷർ ക്വാറി ഉല്പന്നങ്ങളുടെ അടിക്കടിയുള്ള വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം; മാര്‍ച്ചുമായി കെ.ജി.സി.എഫ് നാദാപുരം മേഖല കമ്മിറ്റി
വളയം: ക്രഷർ ക്വാറി ഉല്പന്നങ്ങൾക്ക് അടിക്കടി വില വർദ്ധിപ്പിക്കുന്ന വള്ള്യാട് ബ്ലൂമെറ്റൽസ് ഉടമകളുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നാദാപുരം മേഖല കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഡൊമിനിക്ക് ധർണ്ണ ഉദ്ഘാടനം ചെയ്തു. വളയം ടൗണിൽ നിന്നാരംഭിച്ച മാർച്ച് ക്രഷറിന് മുന്നിൽ വളയം പോലീസ് തടഞ്ഞു.
അഴിയൂർ അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി ജാഫർ അന്തരിച്ചു
അഴിയൂർ: അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി ജാഫർ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഉപ്പ: പരേതനായ മാവുള്ള പറമ്പിൽ അബൂബക്കർ. ഉമ്മ: സൈനബ. ഭാര്യ: സജിന കടിഞ്ഞോത്ത്. മക്കൾ: സുമയ്യ, സുഹറ, ഫജർ, സാജിർ, നിസ്വ. മരുമക്കൾ: റാഷിദ് (ബഹ്റൈൻ ), റാഷിദ് ( ഖത്തർ ). സഹോദരങ്ങൾ: നബീസ, അസ്മ. Description: Azhiyur