Category: പ്രാദേശിക വാര്‍ത്തകള്‍

Total 13242 Posts

”അപകടകരമായ ഖനനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയും”; കീഴരിയൂര്‍ തങ്കമല ക്വാറിയ്‌ക്കെതിരെ പ്രക്ഷോഭവുമായി സി.പി.എം, ക്വാറിയിലേക്ക് ബഹുജനമാര്‍ച്ച്

കൊയിലാണ്ടി: കീഴരിയൂരിലെ തങ്കമല ക്വാറിയിലെ അപകടകരമായ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭവുമായി സി.പി.എം. ഇതിന്റെ ഭാഗമായി സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സ് കണ്ടിഷനുകള്‍ പാലിക്കാതെ നടത്തുന്ന അപകടകരമായ ഖനനം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ക്വാറിയുടെ പ്രവര്‍ത്തനം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന്

കൊടും വളവും കുത്തനെയുള്ള ഇറക്കവും; പേരാമ്പ്ര- ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂരില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

പേരാമ്പ്ര: പേരാമ്പ്ര- ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂര്‍ ടൗണിന് സമീപമുള്ള ഇറക്കത്തില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്ന് രാവിലെ അരിയുമായി വന്ന ലോറി മറിഞ്ഞതടക്കം ഒരുപാട് അപകടങ്ങളാണ് ഈ മേഖലയില്‍ സംഭവിച്ചിട്ടുള്ളത്. കൊടും വളവും കുത്തനെയുള്ള ഇറക്കവും കാരണമാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഒരു വര്‍ഷത്തിനുള്ളില്‍ പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ്

വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

കല്‍പ്പറ്റ: പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു. വയനാട് ജില്ലയിലെ കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ വയനാട് ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ലിഭിജിത്ത്. ലിഭിജിത്തിന്റെ മരണത്തോടെ സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ ആകെ

പത്മശ്രീ ചെറുവയല്‍ രാമന്‍ പേരാമ്പ്രയില്‍ എത്തുന്നു; എസ്.എസ്.എഫ് ഡിവിഷന്‍ സാഹിത്യോത്സവത്തിന് നാളെ തുടക്കം

പേരാമ്പ്ര: എസ്.എസ്.എഫ് പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവത്തിന് നാളെ തുടക്കം. 120 മത്സരങ്ങളിലായി 7 സെക്ടറുകളില്‍ നിന്നും മുന്നോറോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് പാരമ്പര്യ കര്‍ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ നിര്‍വഹിക്കും. ജൂലൈ ഒന്ന്,രണ്ട് തീയതികളില്‍ പേരാമ്പ്ര കക്കാട് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത മതപ്രഭാഷകന്‍ ലുക്മാനുല്‍ ഹക്കീം സഖാഫിയുടെ മതപ്രഭാഷണവും

മൊടക്കല്ലൂര്‍ ആലോക്കണ്ടി കാശിനാഥന്‍ അന്തരിച്ചു

കൊയിലാണ്ടി: മൊടക്കല്ലൂര്‍ ആലോക്കണ്ടി കാശിനാഥന്‍ അന്തരിച്ചു. പന്ത്രണ്ട് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആലോക്കണ്ടി അനീഷ് കുമാര്‍- സുജില ദമ്പതികളുടെ മകനാണ്. സഹോദരി: ഭദ്ര. സംസ്‌കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു.

”കുപ്പിവെള്ളം വേണമെന്ന് പറഞ്ഞാണ് അവര്‍ വന്നത്, കഴുത്തില്‍ കത്തിവെച്ച് കൊന്ന് കളയും എന്നുപറഞ്ഞു” അരിക്കുളത്ത് കടയില്‍ നടന്ന അക്രമത്തെക്കുറിച്ച് കടയുടമ അമ്മദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: കുപ്പിവെള്ളം വേണമെന്ന് പറഞ്ഞ് കടയില്‍ വന്നവര്‍ കടയുടെ അടുത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പിന്നിലെന്ന് അരിക്കുളത്തെ കടയുടമ അമ്മദ്. തന്റെ കഴുത്തില്‍ കത്തിവെച്ച് കൊന്ന് കളയും എന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാവിലെ എട്ടരയോടെ രണ്ട് കുപ്പി വെള്ളം ചോദിച്ചാണ് അവര്‍ മൂന്നുപേരും വന്നത്.

ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സാരിരുന്നു. ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കര്‍ഷ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പാമ്പിരികുന്ന് ഇടം ക്ഷേത്ര കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജാനു. മക്കള്‍: സുരേഷ്, സുനി, സുമ. മരുമക്കള്‍: സിനി, ബബിത, ഷാജി പേരാമ്പ്ര. സഹോദരങ്ങള്‍:

കുരുടിമുക്കിന് പിന്നാലെ അരിക്കുളത്തും അക്രമം; ഇന്ന് രാവിലെ കട കയ്യേറിയ മേപ്പയ്യൂര്‍ സ്വദേശിയുള്‍പ്പെട്ട സംഘം വ്യാപക നാശനഷ്ടം വരുത്തിയതായും ഉടമയെ കുത്തിപരിക്കേല്‍പ്പിച്ചതായും പരാതി

അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്കില്‍ മദ്യപിച്ച് യുവാവ് വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ അരിക്കുളത്തും സമാനമായ സംഘര്‍ഷം. രാവിലെ എട്ടരയോടെ അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലാണ് അക്രമം നടന്നത്. മൂന്നുപേരടങ്ങിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് അമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മേപ്പയ്യൂര്‍ നിടുംമ്പൊയില്‍ സ്വദേശിയായ

പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂരില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്, ഗതാഗതം തടസപ്പെട്ടു

വെള്ളിയൂര്‍: പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂര്‍ ടൗണിന് സമീപം അരിയുമായി വരുകയായിരുന്ന ലോറി മറിഞ്ഞു. ഇന്ന് രാവിലെ ഒന്‍പത് മണിയോടു കൂടിയാണ് അപകടം നടന്നത്. പശ്ചിമബംഗാളില്‍ നിന്ന് അരിയുമായി പന്തിരിക്കരക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന ബസിന് സൈഡു കൊടുക്കുന്നതിനിടയില്‍ മറിയുകയായിരുവെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ

പന്തീരങ്കാവില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് യുവതിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു, തടയാനെത്തിയവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

പന്തീരങ്കാവ്: മാത്തറയില്‍ യുവതിയെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. മാത്തറ കോലോത്ത് പറമ്പില്‍ ജുനൂസിനെയാണ് പൊലീസ് പിടികൂടിയത്. മാത്തറ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന യുവതിയ്ക്കുനേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ഇതേ അപ്പാര്‍ട്ട്‌മെന്റിന് താഴെയാണ് ജുനൂസ് താമസിച്ചിരുന്നു. അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജുനൂസ് രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ

error: Content is protected !!