Category: പ്രാദേശിക വാര്‍ത്തകള്‍

Total 13242 Posts

ക്യൂ വേണ്ട, പരിശോധനയ്ക്കായി പ്രത്യേക ഡോക്ടർ; പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായുള്ള ഒ.പി പ്രവർത്തനം തുടങ്ങി

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി പ്രത്യേക ഒ.പി പ്രവർത്തനമാരംഭിച്ചു. ഒ.പിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപത്രിയിൽ ഒ.പി ആരംഭിച്ചത്. ആഴ്ചയിൽ ആറ് ദിവസം എട്ടര മുതൽ ഒന്നരവരെയാണ് ഒ.പിയുടെ പ്രവർത്തനം. വയോജനങ്ങൾക്കായി ഒരു ഡോക്ടറെ

നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു

നാദാപുരം: നാദാപുരം വിഷ്ണുമംഗംലം പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍(11)ആണ് മരിച്ചത്. മാമുണ്ടേരി സ്വദേശി അജ്മലിനെയാണ് രക്ഷപ്പെടുത്തിയത്. മാമുണ്ടേരി ഭാഗത്തു നിന്ന് പതിമൂന്നോളം കുട്ടികളുടെ സംഘം വിഷ്ണു മംഗലം പുഴയില്‍ കുളിക്കാന്‍ എത്തിയിരുന്നു. സംഘത്തിലുള്ള രണ്ടുപേര്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ

എം.ഡി.എം.എ യുമായി യുവാവ് ആവളയിൽ; കയ്യോടെ പിടികൂടി എക്സെെസിനെ ഏൽപ്പിച്ച് നാട്ടുകാർ

ആവള: എം.ഡി.എം.എ യുമായി യുവാവ് ആവളയിൽ പിടിയിൽ. ഉള്ളിയേരി 19 അരിമ്പ മലയില്‍ അബിനാണ് (26) പിടിയിലായത്. ഇയാളിൽ നിന്ന് 280 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എം.ഡി.എം.എ യുമായി ആവളയിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് എക്സെെസിൽ വിവരം അറിയിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. സുധീര്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആവളയില്‍ എത്തി ഇയാളെ

നോ എൻട്രി, വന്യമൃ​ഗങ്ങൾ കൃഷിയിടത്തേക്ക് കടക്കാതിരിക്കാൻ ചക്കിട്ടപാറയിൽ സോളാർ വേലി

ചക്കിട്ടപാറ: വന്യമൃ​ഗ ശല്യം തടയാൻ ചക്കിട്ടപാറ പഞ്ചായത്തിൽ സോളാർ വേലി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർഹിച്ചു. 2022-23 ലെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിൽ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2450മീറ്ററിലാണ് സോളാർ ഫെൻസിങ് സ്ഥാപിച്ചത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത് ആദ്യമായാണ്.

കല്ലൂരിനെയും മുതുവണ്ണാച്ചയെയും ബന്ധിപ്പിക്കും, ചുറ്റിവളയാതെ പേരാമ്പ്രയിലെത്താം; പാറക്കടവത്ത് താഴെ പാലം ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും

പേരാമ്പ്ര: നിർമ്മാണം പൂർത്തീകരിച്ച പാറക്കടവത്ത് താഴെ പാലം പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 8.072 കോടി രൂപ ചെലവിൽ ഇരുവശത്തും നടപ്പാതയുൾപ്പെടെയാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ, പുറവൂർ, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കല്ലൂർ ചെറുപുഴക്ക് കുറുകെ പാലം

അക്രമികളെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണം; അരിക്കുളത്തെയും കുരുടിമുക്കിലെയും ആക്രമത്തിനെതിരെ മുസ്ലിം ലീഗ്

അരിക്കുളം: അരിക്കുളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അക്രമം നടത്തുന്നവരെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണമെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അരിക്കുളത്ത് മഠത്തിൽ അമ്മത് എന്ന ആളുടെ പീടിക അടിച്ച് തകർക്കുകയും അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുരുടി മുക്കിൽ അക്രമം നടത്തിയ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (01/07/23)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. ബൈഘു ഡോ. സബീഷ് കണ്ണ് ഡോ. എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം

ചേനോളി കീഴല്‍ മീത്തല്‍ പദ്മനാഭന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര: ചേനോളി കീഴല്‍മീത്തല്‍ പദ്മനാഭന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: ദേവി കീഴല്‍മീത്തല്‍ മക്കള്‍: സൗമ്യ, സജിത്ത് മരുമക്കള്‍: അജയന്‍ (പാലേരി) അനുശ്രി (കടിയങ്ങാട്) സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, പരേതരായ ശേഖരന്‍ നായര്‍, ദാമോദരന്‍ നായര്‍, അശോകന്‍ സഞ്ചയനം: ബുധനാഴ്ച്ച

കുരുടിമുക്കിലെയും അരിക്കുളത്തെയും ആക്രമങ്ങള്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും

അരിക്കുളം: അരിക്കുളത്തും കുരുടി മുക്കിലും കച്ചവടക്കാര്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും രംഗത്ത്. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെയാണ് മേപ്പയൂര്‍ റോഡില്‍ കച്ചവടം ചെയ്യുന്ന മനോജിന്റെ കടയ്ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവാവ് ആക്രമം അഴിച്ചു വിട്ടത്. തുടര്‍ന്ന്

മുതുവണ്ണാച്ച (പുറവൂര്‍) വളയില്‍ മൊയ്ദു അന്തരിച്ചു

പുറവൂര്‍: വട്ടിക്കുന്നത് വളയില്‍ മൊയ്ദു അന്തരിച്ചു. അറുപ്പത്തി ഏഴ് വയസ്സായിരുന്നു. ഭാര്യ: അലീമ മക്കള്‍: റഷീദ്, മുഹമ്മദ്, ഷൈജല്‍, നാഫല്‍, ഹസീന മരുമക്കള്‍: സാജിദ്, ഫസീല, റഷീദ, ഹര്‍ഷിന, ജസ്‌ന

error: Content is protected !!