Category: പ്രാദേശിക വാര്‍ത്തകള്‍

Total 13243 Posts

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം; പ്രതിഭകളെ ആദരിച്ച് കൂത്താളി കൊരട്ടി വാര്‍ഡ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

കൂത്താളി: കൂത്താളി പഞ്ചായത്ത് എട്ടാം വാര്‍ഡായ കൊരട്ടിയില്‍ ഉന്നത വിജയികളെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് കൂത്താളി മണ്ഡലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. പരിപാടി എഴുത്തുകാരന്‍ ടി.വി മുരളി ഉദ്ഘാടനം ചെയ്തു. സി.എച്ച് രാഘവന്‍ അധ്യക്ഷത വഹിച്ചു. രാജേന്ദ്രന്‍ മാസ്റ്റര്‍, അത്തോളി രാഘവന്‍ നായര്‍,

മമ്മിളിക്കുളം മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

മമ്മിളിക്കുളം: മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. ഭാര്യ: ലീല. മക്കള്‍: ലിപിന്‍ ലാല്‍, അജോയ്. മരുമകള്‍: സുകന്യ. സഹോദരങ്ങള്‍: ലീല, ജാനു, രാധ, നാരായണന്‍, കല്യാണി, ശശി

വിവാഹം കഴിഞ്ഞത് ആറ് മാസം മുമ്പ്; ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടി ദമ്പതികൾ

ഫറോക്ക്: ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ചാടി ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. യുവതിയെ രക്ഷപ്പെടുത്തി. ജിതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്.

ഇരിങ്ങത്ത് സുധീഷ് ഹോട്ടൽ ഉടമ പുതിയോട്ടിൽ മീത്തൽ നാരായണൻ അന്തരിച്ചു

ഇരിങ്ങത്ത്: ഇരിങ്ങത്ത് സുധീഷ് ഹോട്ടൽ ഉടമ പുതിയോട്ടിൽ മീത്തൽ നാരായണൻ അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ സി.ടി ശാരദ. മക്കൾ: സുരേഷ്, സതീശൻ, സുമേഷ്, സുധീഷ് (ബഹ്റൈൻ). മരുമക്കൾ: ഷൈജ, ഷീന (ഇരിങ്ങത്ത് എ.യു.പി.സ്കുൾ) ജിജില, മിനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, പരേതരായ കണാരൻ, മാണിക്കം.

ലഹരി മാഫിയയ്ക്കെതിരെ പ്രതിരോധം ശക്തമാക്കും; അരിക്കുളത്ത് ജാഗ്രതാ സമിതി

അരിക്കുളം: കഴിഞ്ഞദിവസം വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കുമെതിരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ അരിക്കുളം കുരുട്ടിമുക്ക് ടൗൺ കേന്ദ്രീകരിച്ച് ജാഗ്രതാസ സമിതി രൂപീകരിച്ചു. കുരുടിമുക്കിലെയും പരിസരപ്രദേശങ്ങളിലെയും മാഫിയ സംഘത്തിന് വിലങ്ങണയിക്കുന്നതിന്ന് പോലീസിനെ സഹായിക്കാൻ വേണ്ടിയാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കും അതോടൊപ്പം തന്നെ ടൗൺ കേന്ദ്രീകരിച്ച് തൊഴിൽ ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും

കൽപ്പത്തൂർ കുഞ്ഞിക്കണ്ണൻ മങ്കയിൽമീത്തൽ അന്തരിച്ചു

കൽപ്പത്തൂർ: കൽപ്പത്തൂർ കുഞ്ഞിക്കണ്ണൻ മങ്കയിൽമീത്തൽ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: അമ്മാളു. മക്കൾ: രാജൻ, രമേശൻ (ഇരുവരും CPIM വെള്ളിലോട് നായനാർ സെന്റർ ബ്രാഞ്ച് മെമ്പർമാർ), മിനി. മരുമക്കൾ: ഗീത, റിനി (CPIM നായനാർ സെന്റർ ബ്രാഞ്ച് മെമ്പർ) വിശ്വൻ (ചെറുക്കാട്). സഹോദരങ്ങൾ: കേളപ്പൻ, പരേതരായ കണാരൻ, ചേക്കോട്ടി, കല്യാണി.

മഴ ശക്തമാകും, ഉയർന്ന തിരമാലയ്ക്കും സാധ്യത; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം,എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. വരും മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം,

അനധികൃത മദ്യവിൽപ്പന: കായണ്ണയിൽ ഒരാൾ പിടിയിൽ, പ്രതി സ്ഥിരമായി അനധികൃത മദ്യവില്‍പ്പന നടത്തുന്നയാള്‍

കായണ്ണ: കായണ്ണയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയില്‍. കായണ്ണ സ്വദേശിയായ സുരേഷന്‍.കെ എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജിതിൻവാസ്, DANSAF സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്.ടി, മുനീർ, ഷാഫി, ജയേഷ് എന്നിവവരുടെ സംഘമാണ് പ്രതിയെ

അരിക്കുളത്തെ പലചരക്ക് കടയിലെ ആക്രമം: പന്തലായനി, പെരുവട്ടൂർ സ്വദേശികൾ അറസ്റ്റിൽ

കൊയിലാണ്ടി: അരിക്കുളത്തെ പലചരക്ക് കടയിൽ ആക്രമം നടത്തി കടയുടമയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പന്തലായനി സ്വദേശി അമൽ, പെരുവട്ടൂർ സ്വദേശി സുധീഷ് എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലെത്തിയ സംഘം

അവാർഡ് തിളക്കത്തിൽ അരിക്കുളം സ്വദേശി; കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം സി എം.മുരളീധരന്

അരിക്കുളം: കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ വിഭാഗത്തിലുള്ള അവാർഡ് അരിക്കുളം സ്വദേശിക്ക്. മാവട്ട് ചാമക്കണ്ടി മീത്തൽ സി.എം മുരളിധരനാണ് അവാർഡിന് അർഹനായത്. ” ഭാഷാസൂത്രണം പൊരുളും വഴികളും ” എന്ന കൃതിയാണ് പുസ്ക്കാരം അദ്ദേഹത്തിന് നേടി കൊടുത്തത്. വൈജ്ഞാനിക മലയാളത്തെക്കുറിച്ച് മുരളിധരൻ നടത്തിയ ആഴമേറിയ ഗവേഷണത്തിന്റെ ഫലമാണ് ” ഭാഷാസൂത്രണം പൊരുളും വഴികളും ”

error: Content is protected !!