Category: പ്രാദേശിക വാര്‍ത്തകള്‍

Total 13229 Posts

കനത്ത മഴ: ചെറുവണ്ണൂര്‍ കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ മരം കടപ്പുഴകി വീണു, ഗതാഗതം തടസ്സപ്പെട്ടു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ കറുപ്പമരം കടപുഴകി വീണു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. മരം വീണതിനെ തുടര്‍ന്ന് കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ ഗതാഗത തടസ്സം നേരിട്ടു. പേരാമ്പ്ര അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്. വൈദ്യുത ലൈനുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് രണ്ട് വൈദ്യുത പോസ്റ്റുകളാണ് ഒടിഞ്ഞു

നാട്ടില്‍ മാന്യമായ ജോലി ചമഞ്ഞ് മറവില്‍ ലഹരി വില്‍പ്പന; കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന യുവാക്കള്‍ പിടിയില്‍

കോഴിക്കോട്:ബാഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി പടന്നയില്‍ ഹൗസില്‍ റാസി.പി (29) എരഞ്ഞിക്കല്‍ സ്വദേശി കൊടമന ഹൗസില്‍ അര്‍ജുന്‍ കെ (28) എന്നിവരെയാണ് നാര്‍കോട്ടിക് വിഭാഗം പിടികൂടിയത്. റാസിയുടെ ബേപ്പൂരിലെ വീട്ടില്‍ നിന്ന് 47.830 ഗ്രാം എം.ഡി എംഎ പരിശോധനയില്‍ ബേപ്പൂര്‍ പോലീസ് കണ്ടെടുത്തു.

ഒഴുകി നടക്കുന്ന കരിമ്പാറ പോലൊരു ഗജവീരന്‍; ചക്കിട്ടപ്പാറയില്‍ പുഴ നീന്തിക്കടക്കുന്ന കാട്ടാനയുടെ ദൃശ്യം വൈറലായി (വീഡിയോ കാണാം)

കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നിറയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നരിനട പുഴയിലൂടെ നീന്തിക്കടക്കുന്ന ആനയുടെ കാഴ്ചയാണത്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ആന പതുക്കെ നീന്തുന്നതാണ് ദൃശ്യത്തിലുള്ളത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ഡാമിന്റെ റിസോര്‍വോയറില്‍ നരിനട കുമ്പുളു പാറ ഭാഗത്ത് നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ചക്കിട്ടപ്പാറ സ്വദേശി എടുത്തതാണ് ഈ

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (05-07-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഒന്നാം മൈല്‍, സില്‍വര്‍ കോളേജ്, ഉണ്ണിക്കുന്ന് ചാല്‍, കൊമ്മണിയോട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 8 മണിമുതല്‍ അഞ്ച് മണി വരെയാണ് വൈദ്യുതി തടസ്സപ്പെടുക. എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസ്സപ്പെടുന്നത്.

Kerala Lottery Results | Bhagyakuri | Sthreesakthi Lottery SS-372 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി SS-372 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? മേപ്പയൂരില്‍ പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നത് ദൃശ്യങ്ങള്‍ സഹിതം പഞ്ചായത്തിന് അയച്ചാല്‍ 2500 രൂപ പാരിതോഷികം നേടാം

മേപ്പയൂര്‍: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടിക്കാന്‍ ശ്രദ്ധേയമായ നീക്കം നടത്തുകയാണ് മേപ്പയൂര്‍ പഞ്ചായത്ത്. മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദൃശ്യങ്ങള്‍ സഹിതം പഞ്ചായത്തിന് അയച്ചാല്‍ അയക്കുന്ന വ്യക്തിയ്ക്ക് പഞ്ചായത്ത് 2500 രൂപ പാരിതോഷികം നല്‍കും. ഇതിലൂടെ മാലിന്യം തള്ളുന്നവരെ കൈയോടെ പിടിക്കാന്‍ കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പൊതുസ്ഥലങ്ങളില്‍ ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ 8075306808 എന്ന

കനത്ത മഴ: ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മരം കടപുഴകി വീണു, ഗതാഗതം തടസ്സപ്പെട്ടു

പേരാമ്പ്ര: കനത്ത മഴയെത്തുടര്‍ന്ന് ചക്കിട്ടപ്പാറയില്‍ മരം കടപ്പുഴകി വീണ് റോഡില്‍ ഗതാഗത തടസ്സം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിനും കൃഷിഭവനും ഇടയില്‍ നിന്ന വന്‍ മരമാണ് റോഡിലേക്ക് പതിച്ചത്. സംഭവത്തെ തുടര്‍ന്ന് ചക്കിട്ടപ്പാറ – പെരുവണ്ണാമൂഴി റോഡില്‍ വന്‍ ഗതാഗത തടസ്സം നേരിട്ടു. പേരാമ്പ്ര അഗ്നിരക്ഷാ സേനയെത്തി തണല്‍ മരം

മഴ കനത്തതോടെ ക്വാറിയിലെ കുഴികളില്‍ വെള്ളക്കെട്ട് വര്‍ധിക്കുന്നു; ഉരുള്‍പൊട്ടല്‍ സാധ്യതവരെ നിലനില്‍ക്കുന്ന തങ്കമലക്വാറി പ്രദേശത്ത് ആശങ്കയോടെ നൂറുകണക്കിന് ജനങ്ങള്‍, അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം

ഇരിങ്ങത്ത്‌: തുറയൂര്‍- കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയില്‍ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതില്‍ ജനങ്ങള്‍ ആശങ്കയില്‍. ജാതിമത രാഷ്ട്രീയ ഭേദമന്ന്യേ വന്‍പ്രതിഷേധവും സമരപരമ്പരകളും കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നുംതെന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. മഴ കൂടെ ശക്തിപ്രാപിക്കുമ്പോള്‍

പേരാമ്പ്ര മണ്ഡലത്തില്‍ 33.34 കോടി രൂപയുടെ പാലം പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്; ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് പാലം പൊതുജനങ്ങള്‍ക്കായ് സമര്‍പ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ 33.34 കോടി രൂപുടെ പാലം പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടെണ്ണം കൂടി മണ്ഡലവുമായി ബന്ധപ്പെട്ട് തുടങ്ങാനുണ്ടെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍, പുറവൂര്‍, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍ക്കാര്‍

അധ്യാപകരാവാന്‍ യോഗ്യരാണോ? നടുവണ്ണൂരില്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിശദവിവരങ്ങള്‍ അറിയാം

പേരാമ്പ്ര: നടുവണ്ണൂര്‍ സൗത്ത് എ.എം.യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. അഭിമുഖം ആറിന് രാവിലെ പത്തിന് പേരാമ്പ്ര എ.ഇ.ഒ. ഓഫീസില്‍ നടക്കും. വേളം: അരമ്പോല്‍ ഗവ.എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.ടി. താത്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം

error: Content is protected !!