Category: പ്രാദേശിക വാര്‍ത്തകള്‍

Total 13226 Posts

നടുറോഡിൽ വെള്ളക്കെട്ട്, ബസ് ബ്രേക്ക് ഡൗണായി; പയ്യോളി ദേശീയപാതയിൽ വൻ ​ഗതാ​ഗത കുരുക്ക്

പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ന​ഗരത്തിൽ ​ഗതാ​ഗതക്കുരുക്ക്. കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വെച്ച് ബ്രേക്ക് ഡൗണാവുകയായിരുന്നു. ഇതേ തുടർന്ന് വടകരയിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന ഭാ​ഗത്ത് വാഹന ​ഗതാ​ഗതം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടുമണിക്ക് ശേഷമാണ് സംഭവം. കണ്ണൂര്

ജോലിയ്ക്ക് പോവുന്നതിനിടെ തെരുവുനായ ആക്രമണം; വടകരയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

വടകര: വടകര പാലയാട്ടുനട സ്വദേശിയായ യുവാവിന് തെരുവു നായയുടെ കടിയേറ്റു. പാലയാട്ടുനട ചോരത്ത്കണ്ടി ഷാജി(42) ക്കാണ് കടിയേറ്റത്. വടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഷാജി ജോലിയ്ക്ക് പോവുന്നതിനിടെ ബുധനാഴ്ച്ച രാവിലെയാണ് സംഭവം. വടകര കുളത്തിനു സമീപം വച്ച് നായ ഇയാളെ കടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഷാജിയെ വടകര ജില്ലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുവണ്ണാമൂഴി ഡാമിൽ ജലനിരപ്പുയർന്നു; കക്കയം, കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്

കക്കയം: കനത്ത മഴയില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. കരിയാത്തുംപാറ, തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. summary: Visitors are prohibited at Kakkayam Kariyathumpara

കക്കയത്തിനൊപ്പം ഇന്ത്യയുടെയും അഭിമാന താരം; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, എമര്‍ജിങ് താരമായി ഷില്‍ജി ഷാജി

കക്കയം: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനന്റെ കഴിഞ്ഞ സീസണിലെ (2022-23) എമര്‍ജിങ് താരമായി കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ (ഷില്‍ജി ഷാജി). അണ്ടര്‍ 17 വനിതാ ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ഷില്‍ജിയെ നേട്ടത്തിന് അര്‍ഹയാക്കിയത്. അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നാലുകളികളില്‍ എട്ടുഗോളോടെ തിളങ്ങിയ ഷില്‍ജി ടോപ്പ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരവും നേടി. കക്കയം നീര്‍വായകത്തില്‍ ഷാജി എല്‍സിഷാജി

കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്; അരിക്കുളത്ത് കിസാൻ ജനതയുടെ ധർണ്ണ

അരിക്കുളം: കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ച് കിസാൻ ജനത നടത്തുന്ന സമരത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കേരളത്തിലെ നാളികേരത്തിന്റെ വില തകർച്ച ഒഴിവാക്കാൻ കൃഷി ഭവൻ മുഖാന്തിരം പച്ച തേങ്ങ സംഭരിക്കണമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ ആവശ്യപ്പെട്ടു. ഊരള്ളൂരിലെ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (05/07/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ.ജസ്ന ഡോ.ബൈജു കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം

ആധുനിക രീതിയില്‍ നവീകരിച്ച റോഡുകള്‍; പേരാമ്പ്ര – നൊച്ചാട് – തറമ്മല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: ആധുനിക രീതിയില്‍ നിര്‍മ്മിച്ച പേരാമ്പ്ര-നൊച്ചാട്-തറമ്മല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര, നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 8.56 കിലോമീറ്റര്‍ ദൂരത്തിലാണ് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തറമ്മലങ്ങാടിവരെയുള്ള റോഡ് നിര്‍മിച്ചത്. 10 കോടി

കനത്ത മഴ: ചെറുവണ്ണൂര്‍ കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ മരം കടപ്പുഴകി വീണു, ഗതാഗതം തടസ്സപ്പെട്ടു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ കറുപ്പമരം കടപുഴകി വീണു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. മരം വീണതിനെ തുടര്‍ന്ന് കണ്ടീത്താഴ മേപ്പയൂര്‍ റോഡില്‍ ഗതാഗത തടസ്സം നേരിട്ടു. പേരാമ്പ്ര അഗ്നി രക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്. വൈദ്യുത ലൈനുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് രണ്ട് വൈദ്യുത പോസ്റ്റുകളാണ് ഒടിഞ്ഞു

നാട്ടില്‍ മാന്യമായ ജോലി ചമഞ്ഞ് മറവില്‍ ലഹരി വില്‍പ്പന; കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്ന യുവാക്കള്‍ പിടിയില്‍

കോഴിക്കോട്:ബാഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി പടന്നയില്‍ ഹൗസില്‍ റാസി.പി (29) എരഞ്ഞിക്കല്‍ സ്വദേശി കൊടമന ഹൗസില്‍ അര്‍ജുന്‍ കെ (28) എന്നിവരെയാണ് നാര്‍കോട്ടിക് വിഭാഗം പിടികൂടിയത്. റാസിയുടെ ബേപ്പൂരിലെ വീട്ടില്‍ നിന്ന് 47.830 ഗ്രാം എം.ഡി എംഎ പരിശോധനയില്‍ ബേപ്പൂര്‍ പോലീസ് കണ്ടെടുത്തു.

ഒഴുകി നടക്കുന്ന കരിമ്പാറ പോലൊരു ഗജവീരന്‍; ചക്കിട്ടപ്പാറയില്‍ പുഴ നീന്തിക്കടക്കുന്ന കാട്ടാനയുടെ ദൃശ്യം വൈറലായി (വീഡിയോ കാണാം)

കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നിറയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നരിനട പുഴയിലൂടെ നീന്തിക്കടക്കുന്ന ആനയുടെ കാഴ്ചയാണത്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ആന പതുക്കെ നീന്തുന്നതാണ് ദൃശ്യത്തിലുള്ളത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ഡാമിന്റെ റിസോര്‍വോയറില്‍ നരിനട കുമ്പുളു പാറ ഭാഗത്ത് നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ചക്കിട്ടപ്പാറ സ്വദേശി എടുത്തതാണ് ഈ

error: Content is protected !!