Category: പ്രാദേശിക വാര്‍ത്തകള്‍

Total 13222 Posts

തുറയൂര്‍ ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു

തുറയൂര്‍: ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ബുഷ്‌റ. മക്കള്‍: അസിഫ, ആദില്‍, ആഷിര്‍. മരുമകന്‍: സിയാസ്. സഹോദരി:ജമീല.  

കനത്ത മഴയില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; കൊയിലാണ്ടി താലൂക്കില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പേരാമ്പ്ര: കനതത്ത മഴയില്‍ പേരാമ്പ്രയില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കടിയങ്ങാട് എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് തുടങ്ങിയത്. ഒമ്പതാം വാര്‍ഡ് മഹിമ സ്റ്റോപ്പിന് സമീപത്തുള്ള സുലോചന കോവുമ്മല്‍ എന്നവരുടെ കുടുംബത്തിലെ മൂന്ന് പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ചങ്ങരോത്തിന് പുറമെ ബാലുശ്ശേരിയിലും വടകരയും ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ബാലുശ്ശേരി ഗവ. എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍

വടകര ചോറോട്‌ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: ഓര്‍ക്കാട്ടേരി ചോറോട്‌ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെ കാണാതായ കൊമ്മിണിക്കാഴ മീത്തലെ പറമ്പത്ത് വിജീഷിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ട് നടക്കുതാഴെ ചേറോട് കനാലില്‍ ഇറങ്ങി പായല്‍ നീക്കുന്നതിനിടെയാണ് വിജീഷ് ഒഴുക്കില്‍പ്പെട്ടത്. രണ്ട് ദിവസം പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (07-07-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. അനുഷ ഡോ. ലക്ഷ്മി കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ. സബീഷ് ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.

കോഴിക്കോട് സ്വദേശികളായ നാലംഗ കുടുംബം മലപ്പുറത്ത് വീടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ചവരില്‍ രണ്ട് കുട്ടികളും

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില്‍ രണ്ട് കുട്ടികള്‍ അടക്കം നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ ഇവര്‍ മലപ്പുറം മുണ്ടുപറമ്പില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതോടെ ബന്ധുക്കള്‍

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി; മണിയൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

മണിയൂർ: മണിയൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. മുതുവനയിലെ കടയക്കുടി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. സൈക്കിളിൽ പോവുകയായിരുന്ന നിഹാൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മണപ്പുറം താഴെ വയലിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന് അല്പനേരം കഴിഞ്ഞാണ് നാട്ടുകാർ കാണുന്നത്. ഉടനെ

കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (07/07/23) അവധി

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജൂലൈ ഏഴിന് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഫല വൃക്ഷ തൈകളും അലങ്കാര ചെടികളും, സബ്സിഡിയിൽ കാർഷിക യന്ത്രങ്ങളും; ഞാറ്റുവേല ചന്ത നാളെ മുതൽ ചെറുവണ്ണൂരിൽ

ചെറുവണ്ണൂർ: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയിൽ വിത്തുകൾ വിതരണം ചെയ്യും. പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് ജൂലെെ ഏഴിന് രാവിലെ 10.30 ന് നിർവ്വഹിക്കും. പേരാമ്പ്ര ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ

ശക്തമായി തുടരുന്ന മഴ; വെള്ളിയൂരിൽ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞു

നൊച്ചാട്: നൊച്ചാട് പഞ്ചായത്തിൽ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞ നിലയിൽ. വെള്ളിയൂർ വെള്ളിലൊട്ട് ഷമീറിന്റെ വീടിനോട് ചേർന്ന മതിലാണ് ഇടിഞ്ഞത്. വ്യാഴാഴ്ച്ചയാണ് സംഭവം. ഷമീറിന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം വീട്ടിലുള്ളപ്പോഴായിരുന്നുഅപകടം. ഇവിടെ തുടർന്നും അപകട സാധ്യത നിലനിൽക്കുന്നതിനാൽ വീട്ടുകാർക്ക് മാറി താമസിക്കാൻ നിർദ്ദേശം നൽകി. വില്ലേജ് വികസന കമ്മറ്റി അംഗങ്ങളും പഞ്ചായത്ത് അധികൃതരും വീട്

കനത്തമഴ: പേരാമ്പ്ര പയ്യോളി റോഡില്‍ അജിത സോമില്ലിന് സമീപം ലൈനിന് മുകളില്‍ മരം മുറിഞ്ഞു വീണ് വൈദ്യുതി തടസ്സപ്പെട്ടു

പേരാമ്പ്ര: ശക്തമായി തുടരുന്ന മഴയില്‍ പേരാമ്പ്രയില്‍ മരം ലൈനില്‍ വീണ് പോസ്റ്റ് മറിഞ്ഞു. പേരാമ്പ്ര പയ്യോളി റോഡില്‍ അജിത സോമില്ലിന് സമീപമാണ് സംഭവം. വ്യാഴാഴ്ച്ച രാവിലെയോടെ കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റുകയും പോസ്റ്റ് പുനസ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു.  

error: Content is protected !!