Category: പ്രാദേശിക വാര്‍ത്തകള്‍

Total 13220 Posts

പേരാമ്പ്ര തിരുവോത്ത് താഴെ വയലില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി; തുടര്‍ച്ചയായുണ്ടാവുന്ന പ്രശ്‌നത്തിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബൈപ്പാസിനു സമീപം തിരുവോത്ത് താഴെ ഭാഗത്തായി കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഞായറാഴ്ച്ച രാത്രിയോടെയാണ് സംഭവം. രാവിലെ പ്രദേശത്തു നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്നെ അറവ് മാലിന്യങ്ങളും തള്ളിയ നിലയില്‍ കണ്ടെത്തിയിരുന്നതായും നാട്ടുകാര്‍

പരിഭ്രാന്തി നീങ്ങി; കൂത്താളിയില്‍ അക്രമം നടത്തിയ തെരുവുനായയെ പിടികൂടി

പന്തിരിക്കര: കൂത്താളി രണ്ടേ ആറിലും പന്തിരിക്കര ഭാഗങ്ങളിലും അക്രമം നടത്തിയ തെരുവുനായയെ പിടികൂടി. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് നായയെ പിടികൂടുകയായിരുന്നു. കൂത്താളിയില്‍ നാല് പേരെയും പന്തിരിക്കരയില്‍ ഒരു കുട്ടിയേയും ഞായറാഴ്ച്ച നായ അക്രമിച്ചിരുന്നു. പിടികൂടിയ നായ തന്നെയാണ് തങ്ങളെ അക്രമിച്ചതെന്ന് കടിയേറ്റവര്‍ സ്ഥിരീകരിച്ചതായി കൂത്താളി പഞ്ചായത്ത് പ്രസിഡന്റ്

മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം.കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു

മണിയൂര്‍: മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു. ഭാര്യ: ലീല മക്കള്‍: ലതിക, ജീജ,റാണി. മരുമക്കള്‍: വിനോദന്‍ (എരവട്ടൂര്‍ ), ബിജേഷ് (കുറ്റ്യാടി ) രജി (കാരയാട് ) സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ശ്രീധരന്‍, സരോജിനി, ലക്ഷ്മി, നാരായണന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂത്താളിയിലെ വീട്ടുവളപ്പില്‍ നടന്നു.

കക്കൂസ് മാലിന്യം ബാലുശ്ശേരിയിലെ ജലാശയത്തിൽ തള്ളി, പോലീസ് എത്തുമെന്നറിഞ്ഞതോടെ മുങ്ങി; പിന്തുടർന്ന് പിടികൂടി പോലീസ്

ബാലുശ്ശേരി: കക്കൂസ് മാലിന്യം പൊതുവിടത്തിൽ തള്ളിയതിന് രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. നടക്കാവ് സ്വദേശികളായ വിഷ്ണു, ശരത്ത് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പത്ത് മണിയോടെയായിരുന്നു സംഭവം. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം ബാലുശ്ശേരി മുക്കിലെ ജലാശയത്തിൽ ഒഴുക്കിവിടുകയായിരുന്നു ഇരുവരും. വിവരം ലഭിച്ച് പോലീസ് എത്തുമെന്നറിഞ്ഞതോടെ സംഘം ഇവിടെ നിന്നും രക്ഷപ്പെട്ടു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (10-07-2023)

! ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. സബീഷ് ഡോ. ലക്ഷ്മി കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ. ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍

ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ ഭയം; കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് (10-07-2023) അവധി. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങാപ്പറ്റ യു.പി സ്‌കൂള്‍, കൂത്താളി യു.പി സ്‌കൂള്‍, കല്ലോട്.എല്‍.പി സ്‌കൂള്‍, പൈതോത്ത് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.

കോഴിക്കോട് ഇരുന്നില കെട്ടിടം നിലംപൊത്തി; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. കോവൂര്‍ ബൈപ്പാസിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ ആരും ഉണ്ടവാതിരുന്നതിനാൽ വന്‍ദുരന്തം ഒഴിവായി. സുജാത എന്നവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മുകൾ നിലയിൽ രണ്ട് ടൈലറിങ് ഷോപ്പാണ് പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നില ഒഴിച്ചിടുകയായിരുന്നു. തൊട്ടുപിറകിലെ വർക്ക് ഷോപ്പിൽ സ്ലാബുകൾ വീണതിനെ തുടർന്ന് നന്നാക്കാന്നായി കൊണ്ടുവന്ന ഇരുചക്രവാഹനങ്ങള്‍ക്ക്

നാളെ(10-07-2020) കൂത്താളി എ.യു.പി സ്‌കൂളിന് അവധി

പേരാമ്പ്ര: നാളെ (10-07-2023) കൂത്താളി എ.യു.പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ പി.ടി.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണനുമായും വിദ്യാഭ്യാസ വകുപ്പുമായും ജനപ്രതിനിധികളുമായി നടത്തിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളിന് അവധി നല്‍കിയിരിക്കുന്നത്. നാളെ അവധി പ്രഖ്യാപിച്ചതിനാല്‍ പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിനമായിരിക്കുമെന്നും

വീണ്ടും തെരുവ് നായ ആക്രമണം: കൂത്താളിയില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കൂത്താളി രണ്ടേ ആറില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ടേ ആറിലെ വെളുത്തേടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, മാങ്ങോട്ടില്‍ കേളപ്പന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് സംഭവം. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നാല് ക്യാപ്സ്യൂളുകളിലായി 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണം; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവിനെ പൊലീസ് പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് (34) വിമാനത്താവളത്തിന് പുറത്ത് വച്ച് 1079 ഗ്രാം സ്വര്‍ണ്ണവുമായി പൊലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണമിശ്രിതം കടത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ്

error: Content is protected !!