Category: പ്രാദേശിക വാര്‍ത്തകള്‍

Total 13214 Posts

ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്. പണം നല്‍കാം, എത്രയും

വിയ്യൂർ പുളിയഞ്ചേരിയിൽ പേരാമ്പ്ര എക്സെെസ് പാർട്ടിയുടെ റെയ്ഡ്; 115 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരിയിൽ നിന്നും 115 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഐ.ബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടന്നായിരുന്നു റെയ്ഡ്. പേരാമ്പ്ര എക്സൈസ് പാർട്ടി ബുധനാഴ്ച്ച രാവിലെ 11 മണിയോടെ നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ പി.കെ.സബീറലിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാർട്ടിയിൽ കോഴിക്കോട് ഐ.ബി .പ്രിവൻ്റീവ്

വീണ്ടും ഡോക്ടർക്കു നേരെ കൈയ്യേറ്റം; നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍റെ അക്രമിക്കാൻ ശ്രമിച്ച പ്രതികൾക്കായ് അന്വേഷണം ആരംഭിച്ച് പോലീസ്

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോക്ടര്‍ ഭരത് കൃഷ്ണയെയാണ് ഇന്നലെ രാത്രി ചികിത്സയ്ക്കെത്തിയ രണ്ട് പേര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ചെവി അടഞ്ഞെന്ന് പറഞ്ഞ് രണ്ട് പേരായിരുന്നു ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. വയനാട്ടില്‍ നിന്നാണ് വരുന്നതെന്നും കുറ്റ്യാടി

നായയെകണ്ട് കൗതുകത്തോടെ എത്തിയ കുട്ടിയെ ചാടി കടിച്ച് തെരുവുനായ; പെരുവണ്ണാമൂഴിയില്‍ മുതുകാട് സ്വദേശിയായ രണ്ടര വയസ്സുകാരൻ തെരുവുനായ ആക്രമണത്തിന് ഇരയായതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ശാലോം ക്ലിനിക്കിനു സമീപം മുതുകാട് സ്വദേശിയായ കുട്ടിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുതുകാട് സ്വദേശിയായ രണ്ടര വയസ്സൂകാരന്‍ എയ്ഡനാണ് തെരുവുനായയുടെ കടിയേറ്റത്. ചൊവ്വഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെകണ്ട് കൗതുകത്തോടെ പുറത്തേക്ക് ഓടിയെത്തിയതായിരുന്നു ഈ സമത്ത് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായ ചാടി കുട്ടിയുടെ

ചക്കിട്ടപ്പാറയിൽ ഇളംകാട്, ചെങ്കോട്ടക്കൊല്ലി വാര്‍ഡുകളിലും പെരുവണ്ണാമൂഴി ഭാഗത്തും തെരുവുനായകളുടെ ആക്രമണം; മൂന്നുപേര്‍ക്ക് കടിയേറ്റു

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ ആറ്, ഏഴ് വാഡുകളിലും പെരുവണ്ണാമൂഴി ഭാഗത്തും തെരുവനായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് കടിയേറ്റു. ചെങ്കോട്ടക്കൊല്ലി ചക്കും മൂട്ടില്‍ അബ്രഹാം കോശി (പാപ്പി), വട്ടക്കയം കളരിമുക്ക് ഭാഗത്ത് വടക്കേ എളോല്‍ കരുണന്‍, പെരുവണ്ണാമൂഴി ഭാഗത്തായി മൂന്ന് വയസ്സുകാരിയായ ഒരു കുട്ടി എന്നിവര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. പ്രദേശത്തെ നിരവധി മൃഗങ്ങള്‍ക്കു നേരെയും തെരുവുനായ

തൊഴില്‍ അന്വേഷകര്‍ക്ക് അവസരങ്ങളുടെ പെരുമഴ; എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴില്‍ നേടാന്‍ അവസരം, വിശദാംശങ്ങള്‍

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 14 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. മാർക്കറ്റിംഗ് മാനേജർ (യോഗ്യത: എം.ബി.എ), അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം) ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ,

കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡില്‍ വെള്ളക്കെട്ട്; അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍

പേരാമ്പ്ര: കടിയങ്ങാട് -പെരുവണ്ണാമൂഴി റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം റോഡില്‍ കടിയങ്ങാട് എല്‍.പി സ്‌കൂള്‍ റോഡ് കവാടത്തിന് സമീപമാണ് വെള്ളക്കെട്ടുളളത്. അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഓവുചാലും കലുങ്കും നിര്‍മിച്ച സ്ഥലത്താണ് വെള്ളം കെട്ടിനില്‍ക്കുന്നത്. മഴക്കാലത്ത് റോഡിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (12-07-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. ബൈഘു ഡോ. ആര്യ ഡോ. ജസ്ന കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ. ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി

വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാർ അനുസ്മരണം; സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ജബലുന്നൂർ വിദ്യാർഥി സംഘടന സുഹ്ബയുടെ നേതൃത്വത്തില്‍ അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാരുടെ അനുസ്മരണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. മിദ്‌ലാജ് ചളിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. റഹ്മത്തുള്ളാഹ് നിസാമി പ്രാർഥന നിർവഹിച്ചു. ഷരീഫ് മുസ്ല്യാർ അധ്യക്ഷനായി. ഫസ്‌ലു റഹ്‌മാൻ വാഫി,

പേരാമ്പ്രയിലെ ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍; മരണം നാട്ടില്‍ വച്ചുണ്ടായ വാക്കേറ്റത്തിന് പിന്നാലെ

പേരാമ്പ്ര: പേരാമ്പ്രയിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ പാറത്തറ മുക്ക് വെള്ളത്താട്ടില്‍ രവീന്ദ്രനാണ് മരിച്ചത്. ഇന്ന് കാലത്ത് 9.15നാണ് ഇയാള്‍ ലോഡ്ജിലെത്തി മുറിയെടുത്തത്. ഇന്നലെ രാത്രി നാട്ടില്‍ വച്ച് ചിലരുമായി രവീന്ദ്രന്‍ വാക്കേറ്റം നടത്തിയിരുന്നു. പിന്നാലെ ഇന്ന് രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടൗണില്‍ മുറിയെടുത്തതായി കണ്ടെത്തിയത്.

error: Content is protected !!