Category: പ്രാദേശിക വാര്‍ത്തകള്‍
തിരുവള്ളൂർ ചിറമുക്ക് കുയ്യടി ഭാസ്കരൻ അന്തരിച്ചു
തിരുവള്ളൂർ: ചിറമുക്ക് കുയ്യടി ഭാസ്കരൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. അച്ഛൻ: പരേതനായ കണ്ണൻ അമ്മ: കല്യാണി ഭാര്യ: സുഭാഷിണി. മക്കൾ: സുഭിനേഷ്, സുഭിൻ, അശ്വിൻ
സി പി എം ജില്ലാ സമ്മേളനം; ആയഞ്ചേരിയിൽ പതാക ദിനം ആചരിച്ചു
വടകര: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആയഞ്ചേരി ടൗണിൽ പതാക ദിനം ആചരിച്ചു. ബ്രാഞ്ച് സിക്രട്ടറി പ്രജിത്ത് പി അധ്യക്ഷത വഹിച്ചു. ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, ഈയ്യക്കൽ ഗോപാലൻ, അശ്വിൻ കുമാർ പി.കെ, അനീഷ് പി.കെ എന്നിവർ സംസാരിച്ചു. പതാക ദിനാചരണത്തോടനുബന്ധിച്ച് പാർട്ടി അനുഭാവികളുടെ വീടുകളിലും പതാക ഉയർത്തി. ജനുവരി 29, 30, 31
മണിയൂർ കരുവഞ്ചേരിയിലെ അനഘയുടെ സ്വപ്നം യാഥാർത്ഥ്യമായി; ഇലക്ട്രിക്കൽ വീൽചെയർ നൽകി കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ്
വടകര: വൈകല്യം കാരണം വീടിനുള്ളിൽ പോലും നടക്കാനാവാതെ ബുദ്ധിമുട്ടിയ മണിയൂർ കരുവഞ്ചേരി സ്വദേശിനിക്ക് ഇലക്ട്രിക്കൽ വീൽചെയർ നൽകി കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ്. തെക്കയിൽ അനഘയ്ക്കാണ് ഇലക്ട്രിക്കൽ വീൽചെയർ നൽകിയത്. അനഘയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വീടിനുള്ളിലും വീട്ടുകാർക്കിടയിലും സുഖമമായി സഞ്ചരിക്കണം എന്നുള്ളതാണ്. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. മണിയൂരിലെ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് പതിനെട്ടാം
ശരീരത്തിലുണ്ടായിരുന്നത് പതിനേഴ് മുറിവുകള്‍, വെട്ടുകളേറെയും കഴുത്തിനും തലയ്ക്കും; താമരശ്ശേരിയില്‍ മകന്‍ ഉമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് റിപ്പോര്‍ട്ട്
താമരശ്ശേരി: അടിവാരം പൊട്ടിക്കൈയില്‍ മകന്‍ ഉമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കായിക്കല്‍ സുബൈദയെയാണ് ഇരുപത്തിയഞ്ചുകാരനായ മകന്‍ ആഷിഖ് കൊലപ്പെടുത്തിയത്. ആഴത്തിലുള്ള പതിനേഴ് മുറിവുകളാണ് കൊടുവാള്‍ കൊണ്ടുള്ള വെട്ടില്‍ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേസ്ഥലത്തുതന്നെ കൂടുതല്‍ തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകള്‍. അതിനാല്‍ വെട്ടുകളുടെ
സിപിഎം ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ വടകര ഒരുങ്ങി; പൊതുസമ്മേളന നഗരിയിൽ ഇന്ന് പതാക ഉയരും
വടകര: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. വടകരയിൽ 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. കൊയിലാണ്ടിയിലെ രക്തസാക്ഷി പി വി സത്യനാഥൻ്റെ സ്മൃതി മണ്ഡപത്തിൽനിന്ന് പതാക ജാഥ ആരംഭിക്കുന്നത്. പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എം മെഹബൂബാണ് ജാഥാ ലീഡർ. വാണിമേലിലെ രക്തസാക്ഷി കെപി കുഞ്ഞിരാമൻ സ്മൃതിമണ്ഡപത്തിൽ നിന്ന് കൊടിമര
ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ; എ കെ പീതാബരന്റെ പുസ്തക പ്രകാശനം 23 ന് കല്ലാച്ചിയിൽ
നാദാപുരം: റിട്ട. അധ്യാപകനും സാംസ്‌ക്കരിക പ്രവർത്തകനുമായ എ കെ പീതാബരന്റെ ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി 23 ന് നടക്കും. വൈകീട്ട് 4 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് പുസ്തകം പ്രകാശനം ചെയ്യും. പരിപാടിയുടെ ഒരുക്കങ്ങൾ
സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഇന്ത്യൻ ദേശീയതയുടെ പ്രതിസന്ധികൾ’ വിഷയത്തിൽ പ്രഭാഷണം
വടകര: ഇന്ത്യൻ ദേശീയതയുടെ പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി സംഘചിപ്പിച്ചത്. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ ഡോ. അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തി. പി കെ ശശി അധ്യക്ഷനായി. വി ടി ബാലൻ, ടി വി ഹരിദാസൻ എന്നിവർ സംസാരിച്ചു. Description: CPM District Conference; Lecture
കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ഥിനിയ്ക്കും ആശാവര്‍ക്കർക്കും കടിയേറ്റു
കൊയിലാണ്ടി: തെരുവുനായയുടെ ആക്രമണത്തില്‍ ആശാവര്‍ക്കര്‍ക്കും വിദ്യാര്‍ഥിനിയ്ക്കും പരിക്ക്. പെരുവട്ടൂരിലെ ആശാ വര്‍ക്കറായ നമ്പ്രത്ത് കുറ്റി പുഷ്പയെയും താഴെക്കണ്ടി നേഹയെയുമാണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പതിനെട്ടാം വാര്‍ഡില്‍വെച്ചാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണമുണ്ടായതെന്ന് പുഷ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പിറകില്‍ നിന്ന് ഓടിയെത്തിയാണ് ആക്രമിച്ചത്. കാലിന്റെ
പെരിനാറ്റല്‍ സോഷ്യല്‍ വര്‍ക്കര്‍ നിയമനം; അഭിമുഖം 23ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിയ്ക്ക് കീഴില്‍ പെരിനാറ്റല്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് 25000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തില്‍ ഒരു വനിത ജീവനക്കാരിയെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജി/ സോഷിയോളജി/ സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലും ബിരുദവും കൂടാതെ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും (മെഡിക്കല്‍ ആന്റ് സൈക്കാട്രി സ്‌പെഷ്യലൈസേഷന്‍). കൗണ്‍സിലിംഗില്‍
നവകേരളത്തിന് ജനകീയാസൂത്രണം; വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍
വില്യാപ്പള്ളി: 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാർ സംഘടിപ്പിച്ചു. വില്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്‌സില്‍ രാവിലെ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്തിന്റെ ജലബഡ്ജറ്റ് ഹരിതകേരള മിഷൻ ആർപി- സി.എം സുധ പ്രസിഡന്റിന്