Category: പ്രാദേശിക വാര്‍ത്തകള്‍

Total 13202 Posts

ഉള്ള്യേരി 19ലെ ബാലുശ്ശേരി എക്‌സൈസ് ഓഫീസിന് അജ്ഞാതന്‍ തീയിട്ടു

ഉള്ള്യേരി: ഉള്ള്യേരി 19ലുള്ള ബാലുശ്ശേരി എക്‌സൈസ് ഓഫീസില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് മുമ്പില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്. ഓഫീസിന്റെ മുന്‍ഭാഗത്തെ വാതിലില്‍ ആരോ തീയിട്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു. പാറാവ് ജീവനക്കാര്‍ കൃത്യസമയത്ത്

രാത്രി പയ്യോളി അയനിക്കാട്ടെ വീടിനുമുമ്പില്‍ അജ്ഞാതന്‍, ഭയന്ന വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടത് തോക്കും നിരവധി എ.ടി.എം കാര്‍ഡുകളും; സംശയകരമായ സാഹചര്യത്തില്‍ യുവാവ് പൊലീസ് പിടിയില്‍

പയ്യോളി: സംശയകരമായ സാഹചര്യത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബംഗാള്‍ സ്വദേശിയായ അജല്‍ ഹസ്സന്‍ ആണ് പിടിയിലായത്. ദേശീയാപാതയ്ക്കരികിലെ അയനിക്കാട് സ്വദേശി കരീമിന്റെ വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെ എത്തിയ ഇയാള്‍ കോളിങ് ബെല്‍ അമര്‍ത്തി. വീട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍

പേരാമ്പ്രയില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ ഹര്‍ത്താല്‍

പേരാമ്പ്ര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് പേരാമ്പ്രയില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ഹര്‍ത്താല്‍. വൈകുന്നേരം നാല് മണിയ്ക്ക് മൗനജാഥയും കമ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്‍ എം.എല്‍.എമാര്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സര്‍വകക്ഷി അനുശോചനയോഗവും നടക്കും.

‘25,000 രൂപ ധനസഹായം നൽകി, റേഷൻ കാർഡ് ബി.പി.എൽ ആക്കി, എന്നിട്ടും മുഖ്യമന്ത്രിക്ക് മതിയായില്ല’; ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടി നൽകിയ കരുതൽ ഓർത്ത് നടുവണ്ണൂർ സ്വദേശി സുവർണ്ണൻ നായർ

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രി എന്ന നിലയിലും എം.എൽ.എ എന്ന നിലയിലുമെല്ലാം ഉമ്മൻ ചാണ്ടി തങ്ങൾക്കായി ചെയ്തു തന്ന കാര്യങ്ങൾ ഓർക്കുകയാണ് കേരളത്തിലുടനീളമുള്ള നിരവധി പേർ. അത്തരത്തിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് ലഭിച്ച കരുതലും സഹായവും ഓർത്തെടുക്കുകയാണ് നടുവണ്ണൂർ കരുമ്പാ പൊയിൽ സ്വദേശി സുവർണ്ണൻ നായർ.

പതിനെട്ടുകാരിക്കുനേരെ ലൈംഗിക അതിക്രമം; പാലേരി സ്വദേശിയായ യുവാവ് പിടിയില്‍

പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ചുകടന്ന് പതിനെട്ടുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലേരി തൈവെച്ച പറമ്പില്‍ നൗഫല്‍ (43)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ അറസ്റ്റു ചെയ്തു. പേരാമ്പ്ര കോടതി

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (19-07-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ. സബീഷ് ഡോ. ആര്യ ഡോ.ജസ്ന കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല

വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു

വടകര: വടകര സ്വദേശി ദോഹയില്‍ അന്തരിച്ചു. മുനിസിപ്പല്‍ മുക്കോലഭാഗം ചാത്തോത്ത് അഷ്റഫ് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ താമസ സ്ഥലത്തായിരുന്നു മരണം. പതിനാറ് വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ് നിലവില്‍ ഫിനാന്‍സ് മാനേജറാണ്. ഭാര്യ: സഫാരിയ. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്. ഉമ്മര്‍കുട്ടിയുടെയും

ഉന്നത വിജയികള്‍ക്ക് ആദരം; വാളൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് അനുമോദനമേകി

വാളൂര്‍: വാളൂര്‍ വി.പി.കെ അടിയോടി വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു എന്‍എന്‍എംഎസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. ടി.കെ സുനില്‍കുമാര്‍ അധ്യക്ഷ വഹിച്ചു. മെമ്പര്‍മാരായ ലിമ പാലയാട്ട്, ടി.വി ഷിനി, ജില്ല

സി.ചാത്തുക്കുട്ടി അടിയോടി അനുസ്മരണവും ഡിജിറ്റല്‍ ലൈബ്രറി പ്രഖ്യാപനവും ; ജനകീയ വായനശാല അന്‍ഡ് ലൈബ്രറി മേപ്പയ്യൂരിന്റെ 70-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു

മേപ്പയൂര്‍: ജനകീയ വായനശാല ആന്‍ഡ് ലൈബ്രറി മേപ്പയൂരിന്റെ 70-ാം വാര്‍ഷികം ആഘോഷിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥാപകാംഗങ്ങളില്‍ പ്രമുഖനും ദീര്‍ഘകാലം പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിരുന്ന സി.ചാത്തുക്കുട്ടി അടിയോടി അനുസ്മരണവും ഡിജിറ്റല്‍ ലൈബ്രറി പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് നടന്നു. പ്രഥമ സി.ചാത്തുക്കുട്ടി അടിയോടി സ്മാരക ജനകീയ സാഹിത്യ പുരസ്‌കാരം വിമീഷ് മണിയൂരിന് മേപ്പയ്യൂര്‍

‘കൊടി വെച്ച കാറിൽ പറന്നു വന്നിറങ്ങുന്ന ഉന്നതരായിരുന്നില്ല, പാമ്പാടി ദയറയിൽ നിന്ന് നാരാങ്ങാ വെള്ളം മൊത്തിക്കുടിക്കുന്ന ഈ മനുഷ്യരായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഹൈക്കമാൻഡ്’; ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ലിജീഷ് കുമാര്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് എഴുത്തുകാരനും അധ്യാപകനുമായ ലിജീഷ് കുമാര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഉമ്മന്‍ചാണ്ടിയെന്ന ജനകീയ നേതാവും അദ്ധേഹത്തിന്റെ ജന്മനാടായ പുതുപ്പള്ളിയെക്കുറിച്ചുമാണ് പോസ്റ്റില്‍ പറയുന്നത്. ദേശീയ നഷ്ടത്തെക്കുറിച്ചോ, കേരളം ഉമ്മൻചാണ്ടിയെപ്പോലൊരാളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ചോ ഒന്നുമല്ല സത്യത്തിൽ ഞാനിന്നോര്‍ത്തത്‌, ഞാനിതുവരേയും കണ്ടിട്ടില്ലാത്ത പുതുപ്പള്ളി എന്ന രാജ്യത്തെക്കുറിച്ച് മാത്രമാണ് ഞാന്‍ ഓര്‍ക്കുന്നതെന്നും, ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളി എന്തുചെയ്യുമെന്നുമാണ് പോസ്റ്റില്‍

error: Content is protected !!