Category: പ്രാദേശിക വാര്‍ത്തകള്‍

Total 14974 Posts

സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: വൈക്കിലശ്ശേരിയിലെ ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പില്‍ പങ്കെടുത്തത് നിരവധി പേര്‍

വൈക്കിലശ്ശേരി: ചോറോട് ഗ്രാമപഞ്ചായത്തും നാഷണൽ ആയൂഷ് മിഷൻ, കേരള സർക്കാർ പട്ടിക ജാതി – പട്ടിക വർഗ്ഗ പിന്നോക്ക വകുപ്പ് സംയുക്ത ആഭിമുഖ്യത്തിൽ വൈക്കിലശ്ശേരിയിൽ ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലോഹ്യാ സ്മാരക മന്ദിരത്തിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടി ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കോഴിക്കോട് കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കനെ മദ്യമൊഴിച്ചു കത്തിച്ചു കൊന്ന കേസ്‌: പ്രതിയ്ക്ക് ജീവപര്യന്തം തടവ്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌ക്കനെ മദ്യമൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തെങ്ങ് കയറ്റ തൊഴിലാളിയും തമിഴ്‌നാട് സ്വദേശിയുമായ മണിവണ്ണന്‍ എന്നയാളെയാണ് കോഴിക്കോട് സെക്കന്റെ് അഡീഷണല്‍ ഡിസ്ട്രിക് ആന്റെ് സെഷന്‍സ് കോടതി ജീവപര്യന്തം തടവും, 1 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടക്കാത്ത പക്ഷം 2

വാനിലുയര്‍ന്ന് ചെങ്കൊടി; സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് വടകരയില്‍ പതാക ഉയര്‍ന്നു

വടകര: 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. സി.പി.ഐ.എം കൊയിലാണ്ടി മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന രക്തസാക്ഷി പി.വി സത്യനാഥന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജാഥാ ലീഡറുമായ എം. മെഹബൂബിന് കുടുംബാംഗങ്ങള്‍ പതാക കൈമാറി. പതാക ജാഥയ്ക്ക് ശേഷം നടന്ന പൊതുയോഗം സി.പി.ഐ.എം ജില്ലാ

വികസനപാതയില്‍ കുറ്റ്യാടി; കാവിൽ കുട്ടോത്ത് റോഡ് അടക്കം 33 റോഡുകൾക്ക്‌ 6.41 കോടി രൂപ അനുവദിച്ചു

കുറ്റ്യാടി: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6.41 കോടി രൂപ രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ്‌ 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചത്.

ചോറോട് ഈസ്റ്റ് പാഞ്ചേരിക്കാട് മലയിൽ പ്രവീൺ കുമാർ അന്തരിച്ചു

ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ഹെൽത്ത് സെൻ്ററിന് സമീപം ഓട്ടോ ഡ്രൈവറായിരുന്ന മലയിൽ പ്രവീൺ കുമാർ (50) അന്തരിച്ചു. അച്ഛന്‍: പരേതനായ പാഞ്ചേരി കുമാരൻ. അമ്മ: ശാരദ. ഭാര്യ: സീന. മക്കൾ: അഞ്ജന (വിദ്യ വികാസ് കോളേജ് ഓഫ് നഴ്സിംഗ്, മൈസൂർ), അനഘ (മാംഗ്ളൂർ കോളേജ് ഓഫ് ഫിസിയോ തെറാപ്പി,) അവന്തിക (ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ചോറോട്)

മുക്കാളിയില്‍ സ്വകാര്യ ബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് അപകടം; കണ്ണൂക്കര സ്വദേശിക്ക്‌ ദാരുണാന്ത്യം

വടകര: മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിന്റെയും മുക്കാളിയിലെ സ്റ്റേഷനറി കടയുടെയും ഉടമയായ കണ്ണൂക്കര മഞ്ഞക്കര വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിശോധനാ വിവരങ്ങൾ ഇനി വിരല്‍ത്തുമ്പില്‍; നിർണയ ലാബ് നെറ്റ്‍വർക്ക് മൂന്ന് മാസത്തിനുള്ളിൽ

തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിർണയ ലബോറട്ടറി ശൃംഖല’ (ഹബ് ആന്റ് സ്പോക്ക്) മൂന്ന് മാസത്തിനുള്ളിൽ പൂർണ തോതിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജില്ലകളിൽ നിലവിൽ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലങ്ങളിൽ നിർണയ പദ്ധതിയുടെ നെറ്റുവർക്കിങ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ നിർദിഷ്ട

ജനങ്ങള്‍ക്ക്‌ സഹായകരമായി ട്രാൻസ്പോർട്ട് എംപ്ലോയ് തൊട്ടിൽപാലം യൂണിറ്റിന്റെ സൗജന്യ രക്ത പരിശോധന ക്യാമ്പ്

തൊട്ടില്‍പ്പാലം: ട്രാൻസ്പോർട്ട് എംപ്ലോയ് യൂണിയൻ (AITUC) തൊട്ടിൽപാലം യൂണിറ്റും മൈക്രോ ഹെൽത്ത് ലബോറട്ടറീസും സംയുക്തമായി കെ.എസ്.ആര്‍.ടി.സി തൊട്ടിൽപ്പാലം ഡിപ്പോയില്‍ സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ വി.എം ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഷിജീഷ്, കെ.എസ്.ടി.ഇ.യു സംസ്ഥാന കമ്മറ്റി അംഗം ടി.സുരേഷ്കുമാർ, അസി:ഡിപ്പോ എഞ്ചിനീയർ

ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി; ഓർക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 26 മുതൽ

വടകര: ഓർക്കാട്ടേരി ശിവ – ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 26ന് കൊടിയേറും. രാവിലെ 12ന് ഭഗവതിക്ക് കാച്ചിസമർപ്പണം നടക്കും. വൈകീട്ട് നാല് മണിക്കാണ് കൊടിയേറ്റം. 6.30ന് നടക്കുന്ന സാംസ്കാരികസമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.കെ രമ എം.എൽ.എ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി എന്നിവർ മുഖ്യാതിഥികളാകും. തുടര്‍ന്ന്‌ കടത്തനാട്

കാറിന്റെ ഡോറിലിരുന്ന് യാത്ര, ഒപ്പം പടക്കം പൊട്ടിക്കലും ഡാന്‍സും; കല്ലാച്ചി പുളിയാവ് റോഡിൽ അതിരുവിട്ട് യുവാക്കളുടെ വിവാഹാഘോഷം

വടകര: വിവാഹഘോഷത്തിനിടെ ആഡംബര കാറുകളില്‍ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ റീല്‍സ് ചിത്രീകരണം. കല്ലാച്ചി പുളിയാവ് റോഡിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വിവാഹപാര്‍ട്ടിയില്‍ വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറുകളില്‍ അഭ്യാസപ്രകടനം നടത്തിയത്. കാറിന്റെ ഡോറിലിരുന്നും അപകടകരമായി ഡ്രൈവ് ചെയ്തും റോഡിലുടനീളം ഗതാഗതതടസ്സമുണ്ടാക്കിയുമായിരുന്നു യുവാക്കളുടെ യാത്ര. മൂന്ന് കാറുകളിലാണ് യുവാക്കള്‍ ഇത്തരത്തില്‍ അപകടകരമായി യാത്ര ചെയ്തത്. മാത്രമല്ല

error: Content is protected !!