Category: പ്രാദേശിക വാര്‍ത്തകള്‍

Total 13174 Posts

തെരുവുനായകള്‍ കുറുകെ ചാടി അപകടം: ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയായ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

വടകര: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയ്ക്ക് ദാരുണാന്ത്യം. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം. ഒരു കൂട്ടം തെരുവു നായകള്‍ റോഡിന്

രാവിലെ ഇഡ്ഡലി സാമ്പാര്‍, ഉച്ചയ്ക്ക് ചോറ് ചിക്കന്‍കറി തോരന്‍, വൈകുന്നേരം പഴം പുഴുങ്ങിയതും ഹോര്‍ലിക്‌സും, ഭക്ഷണ മെനു നീളുന്നു; സമൃദ്ധം പദ്ധതിയില്‍ വയറും മനസ്സും നിറഞ്ഞ് പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: പേരാമ്പ്ര ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കുന്ന സമൃദ്ധം പദ്ധതിയ്ക്ക് തുടക്കമായി. പേരാമ്പ്ര ബിആര്‍സിയും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ച് ദിവസങ്ങളിലും മൂന്ന് നേരവും പോഷക സമൃദ്ധവും വ്യത്യസ്തവുമായ ഭക്ഷണങ്ങളുടെ മെനുവാണ് പദ്ധതിയിലൂടെ പുറത്തിരക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോര്‍ലിക്‌സ്,

മണിപ്പൂരിലെ വംശഹത്യയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ മാര്‍ച്ചും സംഗമവും നടത്തി വനിതാ ലീഗ്

പേരാമ്പ്ര: മണിപ്പൂരിലെ വംശഹത്യയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും സംഗമവും നടത്തി. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളില്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദീ സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധ സമരം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മാര്‍ക്കറ്റ്

‘ഉണ്ടന്‍ മൂല- ചെങ്കോട്ടക്കൊല്ലി ആനക്കിടങ്ങ് അടിയന്തിരമായി പുനര്‍നിര്‍മിക്കുക’; പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി കര്‍ഷക സംരക്ഷണ സമിതി

പെരുവണ്ണാമൂഴി: കര്‍ഷക സംരംക്ഷണ സമിതി ചെമ്പനോടയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ചെമ്പനോട, പന്നിക്കോട്ടൂര്‍ മേഖലയില്‍ കൃഷി ഭൂമിയില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുക, ഉണ്ടന്‍ മൂല – ചെങ്കോട്ടക്കൊല്ലി ആനക്കിടങ്ങ് അടിയന്തിരമായി പുനര്‍നിര്‍മിക്കുക, ആവശ്യമായ സ്ഥലങ്ങളില്‍ റെയില്‍ ഫെന്‍സിംഗ് ഉപയോഗിച്ച് ശ്വാശ്വത പരിഹാരം കാണുക തുടങ്ങിയ

കോഴിക്കോട് ചാലിയത്ത് യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു

കോഴിക്കോട്: ചാലിയം കടുക്ക ബസാര്‍ അഞ്ചുടിയില്‍ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. വട്ടക്കിണര്‍ ഒ.ബി റോഡ് സ്വദേശി തച്ചമ്പലത്ത് അജയകുമാറിന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. മത്സ്യബന്ധനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളാണ് കടല്‍ഭിത്തിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ട്

മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു. അന്‍പത്തി ഒന്‍പത് വയസ്സായിരുന്നു. പരേതനായ മൊയ്തീന്‍ ഹാജിയുടെയും കുഞ്ഞയിഷ ഹജുമ്മയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഡോ.റഹ്ന ഷഹീദ (ഇക്ര ആശുപത്രി കോഴിക്കോട്), സൈനബ ഷഹിദ, മുഹമ്മദ് ഹാഷിം. മരുമകന്‍: സിനാന്‍ മിഷാരി (മാത്തോട്ടം). സഹോദരങ്ങള്‍: അബ്ദുള്‍ നാസര്‍, സുബൈദ.

ആഗ്രഹങ്ങൾക്ക് ‘ലിമിറ്റ്’ വയ്ക്കാതെ അനുഗ്രഹ; ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും അനായാസം ഓടിച്ച് മേപ്പയ്യൂരിന്റെ വനിതാ ബസ് ഡ്രൈവർ

മേപ്പയ്യൂര്‍: ആഗ്രഹങ്ങള്‍ ലിമിറ്റ് ചെയ്ത് വെക്കാതെ ഇറങ്ങിത്തിരിച്ച ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറുടെ കൈകളില്‍ ഇപ്പോള്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിന്റെ വളയവും ഭദ്രം. പേരാമ്പ്ര വടകര റൂട്ടില്‍ ബസ് ഡ്രൈവറായി തുടക്കം കുറിച്ച മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ ഇപ്പോള്‍ വളയം പിടിക്കുന്നത് തിരക്കേറിയ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലാണ്. ദിവസങ്ങല്‍ കൊണ്ടുതന്നെ ആ വളയവും തന്റെ കരങ്ങളില്‍

വയനാട്ടില്‍ പുല്ലുവെട്ടാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

മീനങ്ങാടി: വയനാട്ടില്‍ പുല്ലുവെട്ടാന്‍ പോയപ്പോള്‍ കാണാതായ കര്‍കനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജജിതം. ചീരാംകുന്ന് മുരണി കുണ്ടുവയില്‍ കീഴാനിക്കല്‍ സുരേന്ദ്രനെയാണ് ഇന്നലെ മുതല്‍ കാണാതായത്. വീടിന് പിറകുവശത്തായി അല്പം ദൂരെ പുല്ലരിഞ്ഞുകൊണ്ടിരുന്ന സുരേന്ദ്രനെ അന്വേഷിച്ച് ഭാര്യ ഷൈല ചെന്നപ്പോള്‍ കണ്ടെത്താനായില്ല. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകൊണ്ടുപോയ പാടും കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുതലയാണ് സുരേന്ദ്രനെ ആക്രമിച്ചതെന്ന്

പി.എം കിസാന്‍ സമ്മാന്‍ നിധി! കര്‍ഷകര്‍ക്കായുള്ള പതിനാലാം ഗഡുവായ 2000രൂപ ഇന്ന് അക്കൗണ്ടുകളിലെത്തും; നിങ്ങള്‍ ചെയ്യേണ്ടത്

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്ന ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പി.എം കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകര്‍ത്താക്കളുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2019 ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ ഇക്കാല ബജറ്റിലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്.

മൂലാടില്‍ നിന്ന് പേരാമ്പ്രയിലേക്കുള്ള യാത്രക്കിടെ കണ്ണാടിപൊയില്‍ സ്വദേശിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: ബാലുശ്ശേരി കണ്ണാടിപൊയില്‍ സ്വദേശിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി. പിണ്ടംനീക്കിയില്‍ അഞ്ജനയുടെ ബ്രേസ്‌ലേറ്റാണ് നഷ്ടമായത്. ഇന്നലെ രാവിലെ മൂലാടില്‍ നിന്ന് പേരാമ്പ്രയിലേക്കുള്ള യാത്രക്കിടെയാണ് ആഭരണം നഷ്ടമായത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9539383232 എന്ന നമ്പറില്‍ ബന്ധപ്പെടുക.

error: Content is protected !!