Category: പ്രാദേശിക വാര്‍ത്തകള്‍

Total 13172 Posts

രാത്രി വീടുകളിലെത്തി കതകില്‍ മുട്ടി ഓടി മറയുന്ന അജ്ഞാതന്‍! കണ്ണൂരില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തിയ ‘ബ്ലാക്ക് മാന്റെ’ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാന്‍’ ന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച്ച രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ചുവരുകളില്‍ എന്തോ എഴുതുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി

അന്താരാഷട്ര കടുവാ ദിനാചരണം; മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് ഒരുക്കി

മേപ്പയ്യൂര്‍: ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രീന്‍ കേറ്റഡ് കോര്‍പും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തിയത്. ഹെഡ്മാസ്റ്റര്‍ നിഷിദ് കെ ഉദ്ഘാടനം

പഠനം കൂടുതല്‍ സൗകര്യത്തോടെ; തുറയൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായ് മേശ കസേര എന്നിവ വിതരണം ചെയ്തു

പയോളി അങ്ങാടി: തുറയൂര്‍ പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കായ് വിവധ പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രെജക്റ്റ് നിര്‍വ്വഹണത്തില്‍ ഉള്‍പ്പെട്ട എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള മേശ കസേര എന്നിവയുടെ വിതരണവും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുള്ള ബെഞ്ച്, ഡസ്‌ക് മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ വിതരണവുമാണ് നടന്നത്. തുറയൂര്‍ ജി.യു.പി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടിയില്‍

കൂരാച്ചുണ്ട് കല്ലാനോട് താഴത്തേല്‍ സന്തോഷ് അന്തരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് മുത്തശ്ശിപ്പാറ താഴത്തേല്‍ സന്തോഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. പനിയും മഞ്ഞപിത്തവും ആയി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. അച്ഛന്‍: മാരിയപ്പന്‍. അമ്മ: തങ്കമണി. സഹോദരന്‍: സതീഷ്. സംസ്ക്കാരം: കോഴിക്കോട് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ.  

കുറ്റ്യാടി കായക്കൊടിയില്‍ വയലില്‍ വൃദ്ധന്‍ മരിച്ച നിലയില്‍

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തില്‍ കൊടുവങ്ങല്‍ താഴ വയലില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ടന്‍തറയില്‍ കുഞ്ഞിരാനാണ് മരിച്ചത്. എഴുപത് വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹത്തിന് രണ്ട് – മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വയലില്‍ വാഴക്കുല വെട്ടാനായി എത്തിയ യുവാവാണ് മൃതദേഹം കണ്ടത്. വയലിലേക്ക് ഇറങ്ങിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ പരിശോധന നടത്തിയപ്പോഴാണ് ചെളിയില്‍

തൊഴിലിടങ്ങളിലെ സുരക്ഷ; മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക്‌ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച്‌ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക്‌ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി. റഫീഖിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്‌. ക്ലാസില്‍ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയർ എക്സ്റ്റി ങ്യൂഷറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും വിശദമായി പറഞ്ഞു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി. വി.മനോജ്,

കുറ്റ്യാടിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കുറ്റ്യാടി: കുറ്റ്യാടിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കായക്കൊടി കമ്പി കെട്ടിയ പറമ്പത്ത് സബിന(40)യാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മരുതുള്ള പറമ്പത്ത് പ്രമോദിനയൊണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 10നാണ് രണ്ടു മക്കളായ സബിന തൂങ്ങിമരിച്ചത്. സംഭവദിവസം സബിനയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭാര്യ തൂങ്ങി

പുറമേരിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍

നാദാപുരം: പുറമേരി നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുറമേരി രയരോത്ത് ബാബുവിന്റെ മകന്‍ സിദ്ധാര്‍ത്ഥിനെയാണ്(30) അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നരേമാണ് അയല്‍വാസിയുടെ വീട്ടിലെ കിണറ്റില്‍ സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ടത്. കിണറ്റില്‍ മൃതദേഹം

എക്‌സൈസ് പരിശോധന; പേരാമ്പ്ര ടൗണില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡില്‍ ഹുസൈന്‍ സിയാദ്(24) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 3.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം

‘കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കണം’; ആവശ്യവുമായി എന്‍സിപി യോഗം

കൊഴുക്കല്ലൂര്‍: കൊയിലാണ്ടി താലൂക്കിലെ ഏറ്റവും നല്ല വില്ലേജായി അംഗീകാരം ലഭ്യമായ മേപ്പയൂര്‍ പഞ്ചായത്തിലെ കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കണമെന്ന ആവശ്യം ശക്തം. എന്‍.സി.പി കൊഴുക്കല്ലൂര്‍ വാര്‍ഡ് കമ്മിറ്റിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മേപ്പയ്യൂര്‍ ടൗണില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസിന് ടൗണില്‍ തന്നെയുള്ള മേപ്പയ്യൂര്‍ വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സൗകര്യപ്രദമായ ഓഫീസ് നിര്‍മ്മിക്കാവുന്നതാണ്.

error: Content is protected !!