Category: പ്രാദേശിക വാര്‍ത്തകള്‍

Total 13172 Posts

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആറ്റിങ്ങള്‍ വക്കത്ത് ഭാനു പണിക്കര്‍-ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12ന് ജനിച്ചു. സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

കള്ള് പോഷകാഹാരമാണോ?

സംസ്ഥാനത്ത് കള്ളിനെക്കുറിച്ചാണിപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം കള്ളിനെ പ്രോത്സാഹിപ്പക്കുന്നതാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ കള്ള് പോഷകസമൃദ്ധമാണെന്നും പോഷകമൂല്യം നഷ്ടപ്പെടാതെ കള്ള് ഉപയോഗിക്കാനുള്ള സംവിധാനങ്ങളാണ് കൊണ്ടുവരുന്നതെന്ന് മറുകൂട്ടരും വാദിക്കുന്നു. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ കള്ള് ഏവര്‍ക്കും ആരോഗ്യപ്രദമാണെന്നാണ് പറയപ്പെടുന്നത്. തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ഊറി വരുന്ന നീരാണ് മധുരക്കള്ള് അഥവാ നീര. ഇത് പുളിക്കുന്നതിന് മുന്‍പ്

ഫ്രീഡം സ്ട്രീറ്റ്; ഡിവൈഎഫ്‌ഐ ജില്ലാ ജാഥ ഇന്ന് പേരാമ്പ്രയില്‍

പേരാമ്പ്ര: സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാര്‍ത്ഥം ഡിവൈഎഫ്‌ഐ നടത്തുന്ന ജില്ലാ ജാഥ പേരാമ്പ്രയില്‍ പര്യടനം തുടങ്ങി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജുവിന്റെ നേതൃത്വത്തിലാണ് ജാഥ പുരോഗമിക്കുന്നത്. കാലത്ത് 10 മണിക്ക് പാലേരിയില്‍ നിന്ന് തുടങ്ങിയ ജാഥ 11മണിക്ക് കൂത്താളിയിലും 12 മണിക്ക് പേരാമ്പ്രയിലും ഉച്ചയ്ക്ക് 3ന് മുളിയങ്ങലിലും പര്യടനം നടത്തും. വൈകുന്നേരം 5മണിക്ക്

പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കണം; ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ അറിയാം

ശരീരഭാരം കുറയ്ക്കാനായി പലവിധ ഡയറ്റ് പിന്തുടര്‍ന്നവരുടെ ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആഹാര സാധനങ്ങളിലൊന്നാണ് ഈന്തപ്പഴം. എന്നാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പഴം. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. ഈന്തപ്പഴം പുരുഷന്മാര്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം,

ഒന്നര കോടിയുടെ ആനക്കൊമ്പുമായി കോഴിക്കോട് നാലുപേര്‍ പിടിയില്‍

കോഴിക്കോട്: ഒന്നരകോടിയുടെ ആനക്കൊമ്പുമായി കോഴിക്കോട് നാലുപേര്‍ പിടിയില്‍. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫര്‍ (30), മുഹമ്മദ് ബാസില്‍ (25), ഷുക്കൂര്‍ (30), പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ റഷീദ്(50) എന്നിവരാണ് ഫോറസ്റ്റ് ഫ്‌ലയിങ് സ്‌ക്വാഡ് വിജിലന്‍സ് റെയ്ഞ്ചിന്റെ പിടിയിലായത്. എട്ടുകിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ആവശ്യക്കാര്‍ എന്ന വ്യാജേന സമീപിച്ചാണ് പ്രതികളില്‍ നിന്ന് ഫോറസ്റ്റ്

കാട്ടാന ശല്യം തടയാന്‍ നടപടി സ്വീകരിക്കണം, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി ഓട്ടപ്പാലം സംയുക്ത കര്‍ഷക സംഘടന

പേരാമ്പ്ര: കാട്ടാന ശല്യം രൂക്ഷമായ ഓട്ടപ്പാലം, മണ്ടോപ്പാറ കര്‍ഷക സംഘടനകള്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി ബൈജുവിന് നിവേദനം നല്‍കി . കാട്ടാന കയറി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് തടയണമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സംയുകത കര്‍ഷക സംഘടനകള്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയത്. സംഭവ സ്ഥലത്ത് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ബീറ്റ്

‘ഹോട്ടലുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണം’; പേരാമ്പ്രയില്‍ ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംബ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു, കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പേരാമ്പ്ര: ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എംബ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു കുടുംബശ്രീ ഹോട്ടല്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പരിപാടി സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. പത് കല അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും ഐഡി കാര്‍ഡ് വിതരണം നടത്തി. വിവിധപഞ്ചായത്തുകളില്‍ ഉള്ള ഹോട്ടലുകളില്‍ ആവിശ്യമായ സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് കണ്‍വെന്‍ഷന്‍

മികവിനുള്ള അംഗീകാരം; ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ജി എച്ച് എച്ച് എസ് നടുവണ്ണൂര്‍

നടുവണ്ണൂര്‍: കോഴിക്കോട് റവന്യൂ ജില്ലയിലെ ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കുള്ള അനുമോദന പരിപാടി കോഴിക്കോട് സംഘടിപ്പിച്ചു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ്മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും ജിഎച്ച്എച്ച്എസ് നടുവണ്ണൂര്‍ പ്രധാനാധ്യാപകന്‍ മുനാസ് ഏറ്റുവാങ്ങി. summary:

രണ്ട് വർഷംമുന്നേ മലപ്പുറത്തുനിന്ന് കാണാതായി, ഭിക്ഷാടന മാഫിയയുടെ കൈയിൽ നിന്ന് യുവതിയെയും മക്കളെയും രക്ഷിച്ച് പോലീസ്

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് കാണാതായ ആദിവാസി യുവതിയെയും മക്കളെയും പോലീസ് കണ്ടെത്തി. കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് കണ്ടെത്തിയത്. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട മൂവരെയും തമിഴ്‌നാട്ടില്‍നിന്നാണ് കണ്ടെത്തിയത്. 2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക

‘പുതിയ പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന് പ്രതീക്ഷ’; മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ട ‘ഇന്ത്യ ‘എന്ന പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന്റെ പ്രതീക്ഷയെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി. മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെയാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. മണിപ്പൂര്‍ കലാപത്തിനു പിറകില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍

error: Content is protected !!