Category: പ്രാദേശിക വാര്‍ത്തകള്‍

Total 12934 Posts

പുളിയാവ് കോളേജിൽ സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു; നൂറോളം പേർ പങ്കെടുത്തു

ചെക്യാട്: നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് എൻ.എസ്.എസ് യൂണിറ്റ്, ഇഖ്റ ഹോസ്പിറ്റലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പുളിയാവ് കോളേജിൽ CureView എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.പി, ബ്ലഡ്‌

സി.പി.എം തറോപ്പൊയിൽ ബ്രാഞ്ച് സമ്മേളനം നടന്നു

വടകര: സി.പി.എം തറോപ്പൊയിൽ ബ്രാഞ്ച് സമ്മേളനം നടന്നു. വടകര ഏരിയ കമ്മിറ്റി അംഗം എൻ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു. എം. മാധവൻ അധ്യക്ഷത വഹിച്ചു. വി.സി.പൊക്കൻ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം എം. മാധവനും അനുശോചന പ്രമേയം ഷിമ തറമ്മലും അവതരിപ്പിച്ചു. വി.കെ. ബിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജേഷ്

ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയില്ല ; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മെമ്പർമാർ നിയമാനുസൃതമായി നൽകിയ ചോദ്യങ്ങൾ യോഗത്തിൽ ഉന്നയിക്കാൻ അവസരം നൽകാതെ മറുപടി നിഷേധിച്ച പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചത്. പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം മെമ്പർമാർക്ക് പഞ്ചായത്ത്

ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ, ഡോക്ടർ

വടകര മുൻസിപ്പൽ മുൻ ചെയർമാൻ അഡ്വ. കെ രഘുനാഥ് അന്തരിച്ചു

വടകര: വടകര മുൻസിപ്പൽ മുൻ ചെയർമാൻ കോറോത്ത് രഘുനാഥ് അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. വടകര മുൻ ബാർ കൗൺസിൽ പ്രസിഡന്റ്, ഓൾ ഇന്ത്യ ലോ യേർസ് യൂണിയൻ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : രാജി ലക്ഷ്മി മക്കൾ: ഡോക്ടർ സ്‌മേര, പരേതയായ സരിത മരുമകൻ: ഡോക്ടർ വിനോദ് Description: Former Chairman

പ്രായമാകുന്നതിനോടൊപ്പം ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുക; വാണിമേലിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വാണിമേൽ : നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സുരയ്യ ഉദ്ഘാടനം ചെയ്തു. പ്രായമാകുന്നതിനോടൊപ്പം ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ആയുഷ് വകുപ്പ് വയോജനങ്ങൾക്കായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വാണിമേൽ ഗ്രാമപഞ്ചായത്തിലെ

ദേശീയപാതയിൽ മദ്യപിച്ച് വയോധികന്റെ വിളയാട്ടം; മാഹിപ്പാലത്ത് ​ഗതാ​ഗതകുരുക്ക്

മാഹി: ദേശീയപാതയിൽ ബസിന് മുൻപിൽ മദ്യപിച്ച് വയോധികന്റെ വിളയാട്ടം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിൽ നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ മുൻപിൽ തടസം സൃഷ്ടിച്ച് മദ്യപൻ കുറുകേ കിടക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ പോയവരെ അസഭ്യം പറഞ്ഞ് ഓടിച്ചു. ഒടുവിൽ പിടിച്ചുമാറ്റി റോ‍‍ഡ് സൈഡിലേക്ക് മാറ്റി കിടത്തി. അവിടുന്ന് വീണ്ടും റോഡിന് നടുവിൽ വന്ന്

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം; ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിംനേഷ്യം തുടങ്ങി

അഴിയൂര്‍: ചോമ്പാൽ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിനേംഷ്യം പ്രവര്‍ത്തനം തുടങ്ങി. എം.എല്‍.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 3ലക്ഷം രൂപ ചിലവിലാണ് ജിംനേഷ്യം പണിതത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. 2ലക്ഷം രൂപ ചിലവില്‍ ജിംനേഷ്യത്തിന് മേല്‍ക്കൂര കൂടി പണിയുമെന്ന് എംഎല്‍എ അറിയിച്ചു. അനുഷ ആനന്ദസദനം, കവിത

കോഴിക്കോട് ജില്ലയില്‍ കൂടുന്നത് 132 വാര്‍ഡുകള്‍; ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി

കൊയിലാണ്ടി: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ജില്ലയില്‍ 132 വാര്‍ഡുകളാണ് കൂടിയത്. പഞ്ചായത്ത് തലത്തില്‍ 117, ബ്ലോക്ക് പഞ്ചായത്ത് 14, ജില്ലാ പഞ്ചായത്ത് ഒന്ന് എന്നിങ്ങനെയാണ് വര്‍ധന. കോടഞ്ചേരി പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ കൂടി. പഞ്ചായത്തുകളിലെ 1343 വാര്‍ഡുകളില്‍ 688 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 183 ല്‍

വ്യാജരേഖയുണ്ടാക്കി പതിനാറുകാരിയെ 40കാരൻ വിവാഹം കഴിച്ചു; വടകര പുതിയാപ്പ് സ്വദേശിയായ നവവരനും ഇടനിലക്കാരനും അറസ്റ്റിൽ

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിച്ച നവവരനും വിവാഹം കഴിപ്പിക്കാന്‍ ഇടനില നിന്നയാളും അറസ്റ്റില്‍. പെൺകുട്ടിയെ വിവാഹം ചെയ്ത വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി. സുനിൽകുമാർ (36) എന്നിവരാണ് അറസ്റ്റിലായത്‌. മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ

error: Content is protected !!