Category: പ്രാദേശിക വാര്‍ത്തകള്‍

Total 13165 Posts

കര്‍ഷകരെ ആദരിക്കലും ഘോഷയാത്രയും; കര്‍ഷക ദിനം ആഘോഷമാക്കാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്ത്

മേപ്പയ്യൂര്‍: കര്‍ഷക ദിനമായ ആഗസ്റ്റ് 17(ചിങ്ങം1 )ന് വിവിധ പരിപാടികളോടെ ആഘോഷമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ആര്‍.എ അപര്‍ണ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ പ്രഗല്‍ഭരായ കര്‍ഷകരെ (വിവിധ കാറ്റഗറി) ആദരിക്കലും ഘോഷയാത്രയും പഞ്ചായത്തിന്റെ

പാത്രങ്ങള്‍ വാങ്ങാനാണെന്ന ഭാവത്തില്‍ കടയിലെത്തി, ആരും കാണാതെ ഫോണ്‍ കൈയിലെടുത്ത് അരയില്‍ തിരുകി; പേരാമ്പ്ര ബാദുഷ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല്‍ മോഷണം പോയതായി പരാതി, കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ കാണാം)

പേരാമ്പ്ര: ചേനോളി റോഡ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാദുഷ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ണം പോയതായി പരാതി. കടയിലെത്തിയ കള്ളന്‍ മൊബൈല്‍ മോഷ്ടിച്ച് കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് വൈകിട്ട് 4മണിക്കാണ് സംഭവം. ചേനോളി സ്വദേശിയായ പുഷ്പയുടെ ഫോണാണ് മോഷണം പോയത്. സാധനം വാങ്ങാനാണെന്ന വ്യാജേന കടയിലെത്തിയ കള്ളന്‍ പാത്രങ്ങള്‍

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തി വേണ്ട: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് നിങ്ങള്‍?. എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായവര്‍ക്ക് പരിഹാര മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് കേരള പോലീസ്. തട്ടിപ്പ് നടന്ന ഉടന്‍ തന്നെ പോലീസിനെ അറിയിച്ചാല്‍ സപീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും

കുറ്റ്യാടി സ്വദേശി ആദിത്യ ചന്ദ്രന്റെ മരണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍

പേരാമ്പ്ര: കുറ്റ്യാടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ ഇടപെടുന്നു. കേസിന്റെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. യുവതിക്കൊപ്പം താമസിച്ചിരുന്ന മാവൂര്‍ സ്വദേശിയായ യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം. പന്തീരാങ്കാവ് പോലീസ് അന്വേഷിച്ച

ഊരള്ളൂര്‍ തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു

പേരാമ്പ്ര: ഊരള്ളൂര്‍ മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അരിയന്‍ മക്കള്‍: ദേവി, രാധാകൃഷ്ണന്‍, ശ്യാമള, സുമതി, ബിജു, പരേതയായ സരോജിനി മരുമക്കള്‍: ഗോപാലന്‍, അശോകന്‍ (വകയാട്), വസന്ത (വെള്ളിയൂര്‍), ഗോപിത (കൂട്ടാലിട), പരേതരായ രാമന്‍, പ്രകാശന്‍ (കാവുംവട്ടം) സഹോദരങ്ങള്‍: അരിയായി (കക്കഞ്ചേരി) പരേതയായ വെള്ളായി (നാറാത്ത്)

പ്രശസ്ത സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമയിലും സീരിയലിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം ആണ് അഭിനയിച്ച അവസാന

പേരാമ്പ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: എട്ട് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോട് കൂടി പേരാമ്പ്ര പെട്രോള്‍ പമ്പിനടുത്താണ് അപകടം സംഭവിച്ചത്. പേരാമ്പ്രയില്‍ നിന്ന് ചാലിക്കരയിലേക്ക് പോകുന്ന ഓട്ടോറിക്ഷയും കോഴിക്കോട് ഭാഗത്ത് നിന്ന് പേരാമ്പ്രയിലേക്ക് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവര്‍ കല്ലോട് കുളത്തു കുന്നുമ്മല്‍ അനില്‍കുമാര്‍ (50), ചാലിക്കര സ്വദേശികളായ നാജിയ (18)

Kerala Lottery Results | Karunya Plus Lottery KN-481 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-481 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

വയോജനങ്ങള്‍ക്കായി ആരോഗ്യ സംരക്ഷണം; ചെറുവണ്ണൂരില്‍ നിരപ്പം പാലീയേറ്റീവിന്റെ പരിശോധനാ ക്യാമ്പ്

ചെറുവണ്ണൂര്‍: നിരപ്പം പാലിയേറ്റീവിന്റെയും മുയിപ്പോത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെയും സഹകരണത്തോടെ വയോജനങ്ങള്‍ക്കായി പ്രഷര്‍, ഷുഗര്‍ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ നിന്നായി 60ഓളം പേര്‍ പരിശോധനയില്‍ പങ്കെടുത്തു. നിരപ്പം പാലീയേറ്റീവ് കെയര്‍ വയോജനങ്ങള്‍ക്കായി നടത്തി വരുന്ന ആരോഗ്യ സംരക്ഷണ പരിപാടിയുടെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. പഞ്ചായത്തിലെ അറുപതോളം പേര്‍ പരിശോധനയില്‍ പങ്കെടുത്തിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ

കുരുന്നുകള്‍ക്ക് മദ്രസ പാഠപുസ്തകത്തിലൂടെ റോഡ് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം; അഭിനന്ദനവുമായി മലപ്പുറത്ത് മോട്ടോര്‍ വാഹനവകുപ്പ്

മലപ്പുറം: റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് നല്‍കുന്ന മദ്രസാ പാഠപുസ്തകത്തിന് അഭിനന്ദനവുമായി മോട്ടോര്‍ വാഹന വകുപ്പ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാംക്ലാസ്സില്‍ പഠിപ്പിക്കുന്ന ‘ദുറൂസുല്‍ ഇസ്ലാം’എന്ന പാഠപുസ്തകത്തിലൂടെയാണ് ട്രാഫിക് ബോധവത്കരണത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നത്. റോഡുകളിലെ കുരുതികള്‍ക്ക് അറുതിവരുത്താന്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍

error: Content is protected !!