Category: പ്രാദേശിക വാര്‍ത്തകള്‍
പുതിയ ആധാര്‍ എടുക്കാനും പുതുക്കാനും അവസരം; മാട്ടനോട് പോസ്റ്റ് ഓഫീസില്‍ ആഗസ്റ്റ് 8ന് ആധാര്‍ ക്യാമ്പ്
കായണ്ണ: കായണ്ണയില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കായണ്ണ ഗ്രാമപഞ്ചായത്തും മൊട്ടത്തറ വാര്‍ഡ് വികസന സമിതിയും തപാല്‍ വകുപ്പും സംയുക്തമായാണ് ക്യാമ്പ് ഒരുക്കുന്നത്. മാട്ടനോട് പോസ്റ്റോഫീസില്‍ വച്ച് ( മൊട്ടന്‍ തറ ബസാര്‍ ) ആഗസ്റ്റ് എട്ടിനാണ് ക്യാമ്പ്. ആധാര്‍ എടുക്കാനും, തെറ്റുകള്‍ തിരുത്താനും പുതുക്കാനും തുടങ്ങി എല്ലാവിധ ആധാര്‍ സംബന്ധമായ ആവശ്യങ്ങളും ക്യാമ്പില്‍ വെച്ച് നടത്തും.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പതിനാലാം വാര്‍ഷിക ദിനാഘോഷം; ജിവിഎച്ച്എസ്എസ് മേപ്പയൂരിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് മേപ്പയൂരിലെ എസ്പിസി കേഡറ്റുകള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റര് സന്തോഷ് സാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിപിഒ സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പോലീസ് വോളണ്ടീര്‍ കോര്‍പ്സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്, എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ ഷൈജ,
കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര വഴി മൈസൂരിലേക്ക് റെയില്‍പാത; അനുകൂലമായി പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സാധ്യതാ പഠനം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേയ്ക്ക് നിവേദനം
പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയും വയനാടും കടന്ന് മൈസൂരിലേക്ക് ഒരു ട്രെയിന്‍ യാത്ര, അത് ഒരുപാട് പേര്‍ക്ക് പ്രയോജനപ്രദമാകുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെയൊരു ട്രെയിന്‍ റൂട്ട് സാധ്യമാക്കുന്നതിനുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നുവെന്ന വാര്‍ത്തകള്‍ തന്നെ വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്താവില്ലയെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഇപ്പോഴും അണിയറയില്‍ നീക്കം സജീവമാണ്. ഇത്തരമൊരു റെയില്‍പാത നിര്‍മ്മിക്കുന്ന കാര്യത്തില്‍
വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന് അന്തരിച്ചു
വളയം: വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: മനോജന്, രമ. മരുമക്കള്‍: പി ബാബു (സിപിഐഎം പുഞ്ച ബ്രാഞ്ച് അംഗം), ധന്യ കൈവേലി. സഹോദരങ്ങള്‍:മാതു, കുഞ്ഞിക്കണ്ണന്, കുഞ്ഞിരാമന്, ഗീത, പരേതനായ ചാത്തു.
‘നീ ഏതാടി കുരിപ്പേ, എന്റേ മേലെ അമ്പെയ്യാൻ വേണ്ടിട്ട്… ‘; വെെറലായി വടകര വേർഷൻ ബാഹുബലി, വീഡിയോ കാണാം
വടകര: ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ആഗോളതലത്തിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് ഭാഗങ്ങളിലായി പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബറ്റി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി:ദ കൺക്ലൂഷന് ലോകമെമ്പാടും മികച്ച പ്രതികരണമാണ്
ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; മുക്കത്ത് ഒരാള്‍ പോലീസ് പിടിയില്‍
മുക്കം: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, മുക്കത്ത് ആലിന് ചുവട്ടില്‍ ലോട്ടറിക്കടയില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയില്‍. മുക്കത്ത് സൗഭാഗ്യ ലോട്ടറി കടനടത്തുന്ന കുമാരനല്ലൂര്‍ സ്വദേശി സരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്. മലയോര മേഖലയില്‍ ഒറ്റയക്ക ലോട്ടറി ചൂതാട്ടം കൂടുതല്‍ സജീവമാവുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലത്തിന്റെ അവസാന അക്കങ്ങള്‍ വെച്ച് ചൂതാട്ടം
പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (04/08/2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ. വിനോദ് സി.കെ ഡോ.ജസ്ന ഡോ.സബീഷ് കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം
വടകര ഏറാമല തുരുത്തി മുക്ക് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വടകര: ഏറാമല തുരുത്തി മുക്ക് പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപാണ് മരണപ്പെട്ടത്. ഇരുപത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് അനൂപിനെ കാണാതാവുന്നത്. നാല് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു അനൂപ്. പുഴയിലൂടെ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്കു സമീപത്തേക്ക് നീന്തുമ്പോള്‍ അനൂപിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും എടച്ചേരി
കര്‍ഷകരെ ആദരിക്കലും ഘോഷയാത്രയും; കര്‍ഷക ദിനം ആഘോഷമാക്കാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്ത്
മേപ്പയ്യൂര്‍: കര്‍ഷക ദിനമായ ആഗസ്റ്റ് 17(ചിങ്ങം1 )ന് വിവിധ പരിപാടികളോടെ ആഘോഷമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ആര്.എ അപര്‍ണ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ പ്രഗല്ഭരായ കര്‍ഷകരെ (വിവിധ കാറ്റഗറി) ആദരിക്കലും ഘോഷയാത്രയും പഞ്ചായത്തിന്റെ
പാത്രങ്ങള്‍ വാങ്ങാനാണെന്ന ഭാവത്തില്‍ കടയിലെത്തി, ആരും കാണാതെ ഫോണ്‍ കൈയിലെടുത്ത് അരയില്‍ തിരുകി; പേരാമ്പ്ര ബാദുഷ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല്‍ മോഷണം പോയതായി പരാതി, കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ കാണാം)
പേരാമ്പ്ര: ചേനോളി റോഡ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാദുഷ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ണം പോയതായി പരാതി. കടയിലെത്തിയ കള്ളന് മൊബൈല്‍ മോഷ്ടിച്ച് കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് വൈകിട്ട് 4മണിക്കാണ് സംഭവം. ചേനോളി സ്വദേശിയായ പുഷ്പയുടെ ഫോണാണ് മോഷണം പോയത്. സാധനം വാങ്ങാനാണെന്ന വ്യാജേന കടയിലെത്തിയ കള്ളന് പാത്രങ്ങള്‍