Category: പ്രാദേശിക വാര്‍ത്തകള്‍

Total 13161 Posts

കടലാക്രമണ ഭീഷണിയിൽ വടകര മേഖലയിലെ തീരദേശ നിവാസികൾ; റോഡ് തകർന്നു, കടൽ ഭിത്തി കെട്ടണമെന്നാവശ്യം

വടകര: കടലാക്രമണ ഭീഷണിയിൽ വടകര മേഖലയിലെ തീരദേശ നിവാസികൾ. ചുങ്കം, മുകച്ചേരി ഭാഗം, ആവിക്കൽ, കുരിയാടി, പള്ളിത്താഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് കടലാക്രമണ ഭീണഷി നേരിടുന്നത്. മഴ കനത്തതോടെ ഈ പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്. നിലവിൽ കടൽ മീറ്ററുകളോളം കരയിലേക്ക് കയറിയ സ്ഥിതിയാണ്. അമ്പത് മീറ്ററോളം കരയിലേക്ക് കയറിയ സ്ഥിതിയിലായതിനാൽ മുപ്പതോളം വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.

ആരോ​ഗ്യ പരിപാലനം കൂടുതൽ മികവിലേക്ക്; ഏറാമല പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമൊരുങ്ങി

‌‌ ഓർക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമൊരുങ്ങി. ബിനോയ് വിശ്വം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചനാ 45.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കാർത്തികപള്ളിയിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ജനങ്ങളുടെ ദീർഘകാലത്തെ ആവിശ്യമാണ് ഇതോടെ പൂവണിയുന്നത്. പുതിയ കെട്ടിടത്തിന്റെ ഉ​ദ്ഘാടനം നാളെ (27/06/24) രാവിലെ ഒമ്പത് മണിക്ക്

കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ; റോഡിൽ വെള്ളക്കെട്ട്

കുറ്റ്യാടി: കനത്ത മഴയെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നാം വളവിലും, പത്ത് പതിനൊന്ന് വളവുകൾക്കിടയിൽ ചുങ്കക്കുറ്റിയിലും ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. ചുങ്കക്കുറ്റിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ ഇവിടത്തെ മണ്ണിടിച്ചിലും, വെള്ളക്കെട്ടും അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. കോടനിറഞ്ഞു നിൽക്കുന്നതിനാൽ മണ്ണിടിഞ്ഞതും വെള്ളക്കെട്ടും വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാത്ത അവസ്ഥയുമുണ്ട്. ജെസിബി ഉപയോ​ഗിച്ച് റോഡിലേക്ക്

കുറ്റ്യാടി എളേച്ചുകണ്ടിയില്‍ മറിയം അന്തരിച്ചു

കുറ്റ്യാടി : എളേച്ചുകണ്ടിയില്‍ മറിയം അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ എ.സി അമ്മദ്. മക്കള്‍: കണ്ടിയില്‍ ബിയ്യാത്തു, എ.സി അബ്ദുല്‍ മജീദ് (മെമ്പർ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്) നഫീസ, ഖാലിദ്, റഷീദ്, സുലൈഖ, ആയിഷ, ഷാഹിന. മരുമക്കള്‍: കണ്ടിയില്‍ അബ്ദുല്‍ മജീദ്, നഫീസ (കടമേരി), കുഞ്ഞബ്ദുല്ല (കള്ളാട്), ഫരീദ (മേപ്പയ്യൂര്‍), റഹീല (ചെറിയ കുമ്പളം),

ശക്തമായ മഴയിൽ അരൂരിൽ മതിൽ തകർന്നു വീണു

അരൂർ: ശക്തമായ മഴയിൽ മതിൽ തകർന്നു. അരൂരിലെ പി. കെ രാധാകൃഷ്ണൻ്റെ വീടിൻ്റെ പിൻ ഭാഗത്തെ മതിലാണ് ഇടിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെ പെയ്ത ശക്തമായ മഴയിൽ മതിൽ തകർന്ന് വീഴുകയായിരുന്നു. തൊട്ടടുത്ത വീട്ടു മുറ്റത്തേക്കാണ് കല്ലും, മണ്ണും പതിച്ചത്. കരിങ്കല്ലും, ചെങ്കല്ലും കൊണ്ട് നിർമ്മിച്ച മതിലാണ് തകർന്നത്. അതേസമയം വളയം ചെറുമോത്ത് പളളിമുക്കിലും

ലഹരിക്കെതിരെ കുഞ്ഞൊപ്പ്; ലോക ലഹരി വിരുദ്ധ ദിനത്തില്‍ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍

മണിയൂർ: ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച്‌ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌ക്കൂള്‍. സ്റ്റുഡന്റ്‌ പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘ലഹരിക്കെതിരെ കുഞ്ഞൊപ്പ്’ പരിപാടി മണ്ണ് കൊണ്ട് ചിത്രം വരച്ച് യു ആർ എഫ് വേൾഡ് ഫോറം ലോക റെക്കോർഡിന് ഉടമയായ രവീന്ദ്രനാഥ്‌ പി.ടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ രാജീവൻ

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്; നിർമാണപ്രവൃത്തികള്‍ അവസാനഘട്ടത്തിൽ

പെരുവണ്ണാമൂഴി: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ ഒന്നര കോടി രൂപ ചിലവഴിച്ച് ആധുനിക സൗകര്യത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. ചുറ്റുമതിലിന്റെയും മറ്റും പണി കൂടി പൂര്‍ത്തിയാവുന്നതോട്‌ കൂടി പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാകും. പെരുവണ്ണാമൂഴി ടൗണിന് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചനപദ്ധതിയുടെ

ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ട്രിപ്പു മുടങ്ങുന്നത് പതിവ്; കൊയിലാണ്ടിയിലെയും വടകരയിലെയും ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം പയ്യോളിയില്‍ ചേര്‍ന്നു പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി

അമീബിക് മസ്തിഷ്കജ്വര ലക്ഷണം; കോഴിക്കോട് പന്ത്രണ്ടുവയസുകാരൻ ചികിത്സയിൽ, സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുള്ളതായി സംശയം. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫറൂഖ് കോളേജിനടുത്തുള്ള അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ

കനത്ത മഴ: വളയം ചെറുമോത്ത് പള്ളിമുക്കില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു

നാദാപുരം: വളയം ചെറുമോത്ത് പളളിമുക്കില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. പള്ളിക്കുനിയില്‍ റാഷിദിന്റെ വീടിനോട് ചേര്‍ന്നുള്ള മതിലാണ് തകര്‍ന്നു വീണത്. കനത്ത മഴയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ചുറ്റുമതില്‍ തകര്‍ന്ന് വീണ് സമീപത്ത് താമസിക്കുന്ന റാഷിദിന്റെ സഹോദരന്‍ അന്‍സാറിന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. അന്‍സാറിന്റ വീടിനും പിന്‍ശത്തുള്ള ബാത്ത്‌റൂമും ഭാഗമായി തകര്‍ന്നു. ചുറ്റുമതില്‍ തകര്‍ന്നതോടെ റാഷിദിന്റെ വീട്

error: Content is protected !!