Category: പ്രാദേശിക വാര്‍ത്തകള്‍

Total 13159 Posts

കട്ടിലമൂഴി വിസിബിയുടെ നിർമ്മാണ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും:കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി

കുറ്റ്യാടി: കട്ടിലമൂഴി വിസിബിയുടെ നിർമ്മാണ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വിസിബിയുടെ പുനർനിർമ്മാണ പ്രവർത്തിയുടെ പുരോഗതി സംബന്ധിച്ച കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എംഎൽഎ നിയസഭയിൽ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. കൃഷിക്ക് ജലത്തിന്റെ അളവ് ക്രമീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചിട്ടുള്ളതായിരുന്നു കട്ടില

ഒരാഴ്ചയായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല; വില്ല്യാപ്പള്ളി വില്ലേജ്‌ ഓഫീസിലേക്ക് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ച്

  വില്യാപ്പള്ളി: വില്ല്യാപ്പള്ളി വില്ലേജ്‌ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് ദുരിതം വിതച്ച കേരള സർക്കാരിന്റെ ജനദ്രോഹ നയത്തിക്കെതിരെ വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സിപി ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.

‘കടലില്‍ വലിച്ചെറിഞ്ഞതെല്ലാം തിരിച്ചെത്തിച്ചിട്ടുണ്ട്’ നന്തി കോടിക്കല്‍ കടപ്പുറത്ത് അരക്കിലോമീറ്ററിലധികം സ്ഥലത്ത് മാലിന്യങ്ങള്‍ കരയ്ക്കടിഞ്ഞു- വീഡിയോ കാണാം

നന്തി ബസാര്‍: കോടിക്കല്‍ കടപ്പുറത്ത് അരകിലോമീറ്ററിലധികം സ്ഥലത്ത് കടലില്‍ നിന്നും ടണ്‍കണക്കിന് മാലിന്യങ്ങള്‍ കരയ്ക്കടിഞ്ഞു. ഇവയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണധികവും. മിനി ഹാര്‍ബറിനായി പണിത പുലിമുട്ടിനിടയിലാണ് കൂടുതലും അടിഞ്ഞത്. ഇത് കാരണം മത്സ്യബന്ധന യാനങ്ങള്‍ ഒന്നും കടലിലിറക്കാന്‍ സാധിക്കാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടിലാണ്. 250ലധികം ചെറുതും വലുതമായ വള്ളങ്ങള്‍ ഇവിടെ നിന്ന് മത്സുബന്ധ നങ്ങള്‍ക്കായി ദിവസവും കടലിലിറക്കാറുണ്ട്. കേരളത്തിലെ

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; നാദാപുരത്ത് സ്വാ​ഗത സംഘം ഓഫീസ് തുറന്നു

നാദാപുരം: കേരള പോലീസ് അസോസിയേഷന്റെ 38ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഡിവൈഎസ്പി ഷൈജു പി.എൽ നിർവഹിച്ചു. ജൂലൈ 19, 20 തീയ്യതികളായി നാദാപുരത്ത് വെച്ചാണ് ( ഓത്തിയിൽ ഓഡിറ്റോറിയം) ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ചെയർമാൻ ജിതേഷ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ശരത്ത് കൃഷ്ണ.പി സ്വാഗതവും ജില്ലാ കമ്മിറ്റി

വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; നിയമസഭയുടെ നടുത്തളത്തിലിറങ്ങി എംഎൽഎമാർ, കെ കെ ലതികയ്ക്കെതിരെ നടപടി വേണമെന്നാവശ്യം

തിരുവനന്തപുരം: വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കെ കെ ലതികയെ ഉൾപ്പെടെ ന്യായീകരിക്കുകയാണെന്നും വിഷയം സർക്കാർ വഴി തിരിച്ചുവിടുന്നെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎൽഎ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്താണെന്ന് പ്രതിപക്ഷം ചോദിച്ചു. കാഫിർ പോസ്റ്റ് വിവാദത്തിൽ മന്ത്രി മറുപടി

ഓണത്തിന് ഇനി മറുനാടൻ പൂക്കളെ ആശ്രയിക്കേണ്ടതില്ല; ഗ്രൂപ്പ്‌ പൂ കൃഷിയുമായി വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്

    വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പ്‌ പൂ കൃഷി ആരംഭിച്ചു. പൂ കൃഷിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള നിർവഹിച്ചു. രാജീവൻ നീളിമാകൂൽ മലയിന്റെ ഗ്രാമ സംഘ കൃഷിയിടത്തിലാണ് പൂ കൃഷി ചെയ്യുന്നത് . വൈസ് പ്രസിഡന്റ്‌ മുരളി പൂളക്കണ്ടി

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ശ്രദ്ധയ്ക്ക്‌; കോഴിക്കോട് അടക്കം 5 ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യത

കോഴിക്കോട്: കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി മുന്നറിയിപ്പ്‌. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ നാളെ (28-06-2024) രാത്രി 11.30 വരെ 2.7 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ബണ്ടില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണു; കോഴിക്കോട് യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: ബണ്ടില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു. മാത്തറ സ്വദേശി രതീഷാണ് മരിച്ച്ത്. കുന്നത്ത് പാലം മാമ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. പുഴയ്ക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീണതാണെന്നാണ് കരുതുന്നത്. തുടര്‍ന്ന് മുങ്ങി മരിക്കുകയായിരുന്നു. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ

മലിനജലം പൊതു ഡ്രെയ്‌നേജിലേക്ക് ഒഴുക്കി; വടകര പുതിയ ബസ് സ്റ്റാന്റിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

വടകര: മലിനജലം പൊതു ഡ്രെയ്‌നേജിലേക്ക്‌ ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി വടകര നഗരസഭ. ശ്രീമണി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ചായപീടിക, ബിരിയാണി പീടിക എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളം സ്ഥാപനങ്ങളില്‍ നിന്ന് തുറന്നുവിടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളും

കൊല്ലം-നെല്യാടി- മേപ്പയൂർ റോഡ് നവീകരണം; അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

കോഴിക്കോട്: കൊല്ലം-നെല്യാടി-മേപ്പയൂർ റോഡിൻ്റെ നിലവിലെ അവസ്ഥയില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജില്ലയിലെ വികസന വിഷയങ്ങൾ വിലയിരുത്തുന്നതിനായി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം-നെല്ല്യാടി-മേപ്പയൂർ റോഡിന് 1.655 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ 38.96 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചതാണ്. പ്രവർത്തിക്ക് വേണ്ടിയുള്ള ഭൂമി

error: Content is protected !!