Category: പ്രാദേശിക വാര്‍ത്തകള്‍

Total 13154 Posts

‘വിജയം അളക്കേണ്ട മാനദണ്ഡം വിജയി കടന്നുവന്ന വഴികളാവണം’; കെ.കെ രമ എം.എൽ.എയുടെ ‘വൈബ് വിജയാരാവത്തില്‍’ എം.പി ഷാഫി പറമ്പില്‍

വടകര: ഒരിക്കൽ നേടുന്ന വിജയത്തെ അളക്കേണ്ടത് ആ ഒരു പ്രകടനം മാത്രം മുൻ നിർത്തിയാവരുതെന്നും ആ വിജയത്തിലേക്കെത്താൻ അയാൾ താണ്ടിയ വഴികളെയും കൂടി കണക്കിലെടുക്കണമെന്നും ഷാഫി പറമ്പിൽ എം.പി. കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ വൈബിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം വിജയാരവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍

താമരശ്ശേരി: കാരാടിയിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കാക്കൂര്‍ പുതുക്കുടി മീത്തല്‍ വീട്ടില്‍ സൂരജ് (22), പയ്യോളി കരക്കെട്ടിന്റെ വീട്ടില്‍ റിസ്വാന്‍ എന്ന റിസ്വാന്‍ അലി (18) എന്നിവരാണ് പിടിയിലായത്. ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാരാടി ചെറുകുന്നുമ്മല്‍ അക്ഷയ് ജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്കാണ് രാത്രി പ്രതികള്‍

കനത്ത മഴയില്‍ ചോറോട് 16 വീടുകൾ വെള്ളത്തിൽ; ആശങ്കയില്‍ പ്രദേശവാസികള്‍

വടകര: കനത്ത മഴയില്‍ ചോറോട് ഗ്രാമപഞ്ചായത്തിലെ 50 വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ദേശീയപാതയ്ക്ക് പടിഞ്ഞാറ്ഭാഗം പത്തൊമ്പതാം വാര്‍ഡില്‍ 16 വീടുകളിലാണ് വെള്ളം കയറിയത്. രമേശ്‌ ബാബു കക്കോക്കര, ഇബ്രാഹിം റഹീന മൻസില്‍, അസീസ് ടിപ്പുഗർ, വാഴയില്‍ ജാനു അനിരുദ്ധൻ, ഷാബു കല്യാണി സ്വദനം, പവിത്രൻ കക്കോക്കര, ഉസ്മാൻ ചിസ്തി മൻസില്‍, രഞ്ജിത്ത് അകവളപ്പില്‍, ശേഖരൻ അകവളപ്പില്‍,

ഓര്‍മകളില്‍ പ്രിയപ്പെട്ട ബാലന്‍ മാഷ്; വടകരയിലെ പൊതു പ്രവർത്തകനും അധ്യാപക അവാർഡ് ജേതാവുമായ പി.ബാലൻ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഹരിതാമൃതം

വടകര: വടകരയിലെ പൊതു പ്രവർത്തകനും അധ്യാപക അവാർഡ് ജേതാവുമായ പി.ബാലൻ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഹരിതാമൃതം വടകരയില്‍ സ്മൃതി സദസ് സംഘടിപ്പിച്ചു. പരിപാടി കെ.കെ രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എല്ലാവരും മാതൃകയാക്കേണ്ട ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ബാലൻ. ഒട്ടുമിക്ക രംഗങ്ങളിലും നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.കെ രമ പറഞ്ഞു. വിശ്വസിച്ച് കാര്യങ്ങൾ ഏൽപ്പിക്കാൻ കഴിയുന്ന

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദരം

വടകര: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുരസ്കാരങ്ങള്‍ നല്‍കി. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പുരസ്കാരങ്ങൾ സമ്മാനിച്ചു. സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ ഉന്നത വിജയം നേടിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്‌. ചടങ്ങിൽ അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം മുതൽ 30 ലക്ഷം രൂപവരെയുള്ള

ചോമ്പാല സ്വദേശിനിയുടെ സ്വർണ കൈചെയിൻ നഷ്ടപ്പെട്ടു

മുക്കാളി: ചോമ്പാല സ്വദേശിനിയുടെ സ്വർണ കൈചെയിൻ നഷ്ടപ്പെട്ടു. ശ്രീനാരായണ മഠത്തിന് സമീപം താമസിക്കുന്ന ബിന്ദു എന്നവരുടെ കൈ ചെയിനാണ് നഷ്ടപ്പെട്ടത്. ജൂണ്‍ 26ന് ഉച്ചയ്ക്ക് 12.45ന് മുക്കാളിയുള്ള അനുപമ ജ്വല്ലറിക്ക് മുന്‍വശത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കൈചെയിന്‍ നഷ്ടമായത്. ഏതാണ്ട് രണ്ട് പവനടുത്ത് വരുന്നതാണ് ചെയിന്‍. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ചെയിന്‍ താഴെ വീഴുന്ന ദൃശ്യങ്ങള്‍

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്‌. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലാ അലര്‍ട്ടാണ്.

പൊട്ടി പൊളിഞ്ഞ് വെള്ളം കെട്ടി നിന്ന് മാഹി റെയിൽവെ സ്റ്റേഷൻ – അഴിയൂർ ചുങ്കം റോഡ്; പ്രതിഷേധവുമായി നാട്ടുകാര്‍

അഴിയൂർ: കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം വിതച്ച് മാഹി റെയിൽവെ സ്റ്റേഷൻ – അഴിയൂർ ചുങ്കം റോഡ്. അഴിയൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂന്നാം വാർഡിലെ കാരോത്ത് മുക്ക് ഭാഗത്തെ പിഡബ്ല്യൂഡി റോഡാണ് തകര്‍ന്ന് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായിരിക്കുന്നത്‌. റോഡ് പൂർണ്ണമായും പൊട്ടി പൊളിഞ്ഞ് വെള്ളം കെട്ടിനിന്ന് തോടിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. കനത്ത മഴ കൂടി പെയ്യുന്നതോടെ

ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കം; കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

വടകര: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍ എ.എസ്.ഐ ശ്രീജിത്തിനെയാണ് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ശിക്ഷാ ഇളവ് നീക്കത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ശിക്ഷാ ഇളവിനായുള്ള പട്ടിക ചോര്‍ന്ന സംഭവത്തിലാണ് നടപടി. ടി.പി

റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും, ഓണത്തിന് മുൻപ് 1000 കെ സ്റ്റോറുകൾ കൂടി: ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

കോഴിക്കോട്‌: സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്കും വ്യാപാരികളുടെ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കെ സ്റ്റോറുകളുടെ പ്രവർത്തനങ്ങളുടെ കോഴിക്കോട് മേഖലാ തല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത്

error: Content is protected !!