Category: പ്രാദേശിക വാര്‍ത്തകള്‍

Total 14965 Posts

ചെമ്മരത്തൂർ അമ്പുകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

ചെമ്മരത്തൂർ: അമ്പുകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: ഗോപാലൻ നമ്പ്യാർ. മക്കൾ: ഗീത, പ്രസന്ന ഷാജി (കെഎസ്ആർടിസി). മരുമക്കൾ: വിജയൻ (ഇളമ്പിലാട്), രവീന്ദ്രൻ വിയ്യൂർ (റിട്ട. അധ്യാപകൻ), നിഷ (അഞ്ചുമുറി കോട്ടപ്പള്ളി ) സഹോദരങ്ങൾ: പരേതരായ ബാല കുറുപ്പ്, നാരായണക്കുറുപ്പ്, കുഞ്ഞികൃഷ്ണകുറുപ്പ്, രാജക്കുറുപ്പ്, ഗോവിന്ദക്കുറുപ്പ്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

കളരിപ്പയറ്റ് പ്രദർശനവും നാടകവും; അരിയൂറ മഹാഗണപതി ഗുഹാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജനുവരി 24 മുതൽ

വില്യാപ്പള്ളി: അരിയൂറ മഹാഗണപതി ഗുഹാക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവത്തിന് നാളെ തുടക്കമാവും. ജനുവരി 24, 25, 26 തീയതികളിലായാണ് ഉത്സവം നടക്കുക. 24-ന് മലർനിവേദ്യം, മാതൃസമിതിയുടെ അഖണ്ഡനാമജപം, കലവറനിറയ്ക്കൽ, വൈകീട്ട് കളരിപ്പയറ്റ് പ്രദർശനം, ഭക്തിഗാനമേള. 25-ന് 10 മണിക്ക് ലളിതസഹസ്രനാമാർച്ചന, വൈകീട്ട് ഏഴിന് മണികണ്ഠ ഭജനമഠത്തിൽനിന്ന് താലപ്പൊലി, തുടർന്ന് രംഗീഷ് കടവത്തിന്റെ പ്രഭാഷണം, ഒൻപതുമണിക്ക് നാടകം ‘പൂമാതെ

നാദാപുരം റോഡ് സ്വദേശിയെ കാണാനില്ലെന്ന് പരാതി

വടകര: നാദാപുരം റോഡ് സ്വദേശിയെ കാണാനില്ലെന്ന് പരാതി. നാദാപുരം റോഡ് കൃഷ്ണകൃപയിൽ അജിത്ത് കുമാറിനെയാണ് കാണാതായത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിലോ 7306728189 വടകര ജാഗ്രതയുടെ 9847183395 എന്ന നമ്പറിലോ ബന്ധപ്പെടുക. Summary: Nadapuram road native has missing

‘മികച്ച സിവിൽ സർവീസിനായുള്ള പോരാട്ടം തുടരും’; വടകരയിൽ അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ പണിമുടക്ക് ധർണ്ണ

വടകര: മികച്ച സിവിൽ സർവീസിനായുള്ള പോരാട്ടം തുടരുമെന്ന് അധ്യാപക സർവീസ് സംഘടനയുടെ ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.റാം മനോഹർ. അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്ക് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കേണ്ടത് മികച്ച സിവിൽ

പേരാമ്പ്ര കൈപ്രം പാറക്കെട്ടിൽ മൊയ്തു അന്തരിച്ചു

പേരാമ്പ്ര: കൈപ്രം പാറക്കെട്ടിൽ മൊയ്തു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ദീർഘകാലം ദുബൈയിൽ പ്രവാസിയായി ജോലി അനുഷ്ടിച്ചിരുന്നു. കൈപ്രം മഹല്ല് കമ്മിറ്റി അംഗമായും കൈപ്രം ജുമാമസ്ജിദ് നിർമ്മാണക്കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞയിഷ കാട്ടില്ലത്ത് (മൂരികുത്തി). മക്കൾ: റഷീദ് (ദുബൈ), റാഫി (ദോഹഗോൾഡ് പള്ളിയത്ത്), ഷമീർ (ദുബൈ). മരുമക്കൾ: റുഖിയ്യ പുത്തൻപുരയിൽ, ഫസീല കക്കാട്, ആബിദ ചാനിയംകടവ്.

സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ദേശീയ സെമിനാർ

വടകര: ‘കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന സെമിനാർ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. വേദിയിൽ കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘ഹിന്ദുത്വ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രം’ എന്ന പുസ്തകം ഡോ. തോമസ് ഐസക് ഡോ.

ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തി; നാദാപുരം കക്കംവള്ളിയിൽ മത്സ്യ ബൂത്തിന് പ്രവർത്തന വിലക്ക്

നാദാപുരം: കക്കം വള്ളിയിലെ മത്സ്യ ബൂത്തിന് ആരോഗ്യവകുപ്പിന്റെ പ്രവർത്തന വിലക്ക്. വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം നടത്തിയതിനും, ദുർഗന്ധം വമിക്കുന്ന തരത്തിൽ സ്ഥാപനം പ്രവർത്തിപ്പിച്ചതിനും, മതിയായ ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തിയതിനുമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷണ ഉൽപ്പന്നങ്ങൾ വിതരണം നടത്തിയതിന് ചേലക്കാടുള്ള മർവ സ്റ്റോറിന്റെ പ്രവർത്തനവും താൽക്കാലികമായി നിർത്തലാക്കി. ഹെൽത്തി കേരള

സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ എംടി കാലം കാഴ്ച ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച

വടകര: എംടി കാലം കാഴ്ച ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച ആരംഭിക്കും. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിലാണ് ഫോട്ടോ എക്സിബിഷൻ നടക്കുക. വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം. സുധൻ , അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം ,രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെയും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെയും

എ.കെ.ജി ഫുട്‌ബോൾ മേള: ബ്ലാക്ക്‌സൺ തിരുവോടിനെ തകർത്ത് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനലിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന എ.കെ.ജി ഫുട്‌ബോൾ മേളയിലെ ആദ്യ ഫൈനലിസ്റ്റായി ജ്ഞാനോദയം ചെറിയമങ്ങാട്. ഇന്നലെ നടന്ന സെമി ഫൈനലിൽ ബ്ലാക്‌സൺ തിരുവോടിനെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനൽ ഉറപ്പിച്ചത്. നാളെ രാത്രിയോടെ ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാട് ആരുമായി ഏറ്റുമുട്ടുമെന്ന് വ്യക്തമാകും. രണ്ടാം സെമി ഫൈനലിൽ നാളെ ഏഴ് മണിക്ക് ചെൽസി വെള്ളിപറമ്പും ജനറൽ എർത്ത്

പയ്യോളി തോലേരി ടൗണിൽ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പയ്യോളി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശിയായ വയോധികൻ മരിച്ചു. വാലിക്കുനി കണ്ണൻ (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.55 ഓടെയാണ് മരണം. ജനുവരി 18 ന് വൈകീട്ട് 5 ഓടെ തുറയൂർ പയ്യോളി പേരാമ്പ്ര റോഡിൽ തോലേരി ടൗണിൽ ചായ കുടിച്ചിറങ്ങവേയാണ് കണ്ണനെ ഓട്ടോറിക്ഷയിടിച്ചത്. അപകടത്തിൽ റോഡിലേക്ക്

error: Content is protected !!