Category: പ്രാദേശിക വാര്‍ത്തകള്‍

Total 13146 Posts

അഴിയൂർ ദേശീയ പാതയിൽ ആൽമരത്തിൻ്റെ ശിഖരം മുറിഞ്ഞു വീണു; ഒഴിവായത് വൻ അപകടം

അഴിയൂർ: ദേശീയ പാതയിൽ അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം പടിഞ്ഞാറ് ബസ്റ്റോപ്പിന്റെ മുൻപിലുള്ള ആൽമരത്തിൻ്റെ ശിഖരം മുറിഞ്ഞ് വീണു. ഇന്നലെ രാത്രി 8.40 ന് ആയിരുന്നു മരക്കൊമ്പ് മുറിഞ്ഞു വീണത്. ബസ് സ്റ്റോപ്പിൽ ആരുമില്ലാത്തത്തിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഇടതടവില്ലാതെ വാഹനങ്ങളോടുന്ന സമയത്തായിരുന്നു സംഭവം. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടുചോമ്പാല പോലീസുംവടകര ഫയർഫോഴ്സ്

യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം നിരോധിച്ച് തിക്കോടി പഞ്ചായത്ത് ബസാറില്‍ അധികൃതരുടെ ഓവുപാലം പുന:സ്ഥാപിക്കല്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം, രാത്രി വൈകിയും പെരുവഴിയിലായി യാത്രക്കാർ

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ഓവുപാലം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചതോടെ ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം. ഇന്ന് വൈകുന്നേരം ആറ് മണി മുതലാണ് തിക്കോടി പഞ്ചായത്ത് ബസാറില്‍ ഗതാഗത കുരുക്ക് തുടങ്ങിയത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. ദേശീയ പാതയിൽ മുന്നറിയിപ്പില്ലാതെ ഓവുപാലത്തിന്റെ പണി തുടങ്ങിയതോടെ കാര്യമറിയാക്കെ അതുവഴി കടന്നുപോകേണ്ട യാത്രക്കാർ പെരുവഴിയിലായി.

ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ച് പുറമേരി ഗ്രാമപഞ്ചായത്ത്

പുറമേരി: തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് ഉൽപ്പാദനോപാതികൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുറമേരി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങ് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജ്യോതി ലക്ഷ്മി വി.കെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സി എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മാലിന്യ സംസ്കരണനത്തിന് സംവിധാനമില്ല വൃത്തിഹീനമായ ചുറ്റുപാടും; കോടതി ഉത്തരവിട്ടു, പയ്യോളി ബീച്ച് റോഡിലെ ഫിഷ് സ്റ്റാൾ നഗരസഭ വീണ്ടും അടപ്പിച്ചു

പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപത്തെ മത്സ്യബൂത്ത് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരം റാഹത്ത് ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടിയത്. കച്ചവട ലൈസന്‍സുമായി ബന്ധപ്പെട്ട് 2010, 2016, 2021 വര്‍ഷങ്ങളില്‍ സ്ഥാപനത്തിനെതിരെ നഗരസഭ നടപടി എടുത്തിരുന്നു. മാലിന്യ സംസ്‌ക്കരണ സംവിധാനത്തിലെ പോരായ്മയും, വൃത്തിഹീനമായ

കൃഷിസമൃദ്ധിയുടെ നല്ല നാളേയ്ക്കായ്; ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ച് ചോറോട് ഗ്രാമ പഞ്ചായത്ത്

ചോറോട്: ചോറോട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ശ്യാമള പൂവ്വേരി അധ്യക്ഷത വഹിച്ചു. തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് വെച്ചുപിടിപ്പിക്കാൻ കഴിയുന്ന നിരവധി നടീൽ വസ്തുക്കൾ ചന്തയിൽ ഉണ്ട്. തെങ്ങിൻ തൈകൾ, വിവിധ തരം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട; പിടികൂടിയത് കൊയിലാണ്ടി വടകര മേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന മയക്കുമരുന്ന്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം ഒരു കിലോയോളം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട സ്വദേശി ഇസ്മയലിനെ പിടികൂടിയിട്ടുണ്ട്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 981 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന എം.ഡി.എം.എ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.

പുതുപ്പണത്ത് വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ​ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ

വടകര: പുതുപ്പണം ചിറ്റങ്ങാടി മുക്ക് റോഡിൽ വീട്ടു മുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ​ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ. ഗായത്രി ഹൗസിൽ ദാസന്റെ വീട്ടു മുറ്റത്തെ കാറാണ് തകർത്തത്. രാവിലെയാണ് കാറിന്റെ ​ഗ്ലാസ് തകർന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. രാത്രി എന്തോ ശബ്ദം കേട്ടിരുന്നെന്ന് ദാസൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. KL18 L 540

മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വസന്തത്തിന് തുടക്കമായി

മണിയൂർ: മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വസന്തം പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജാ ശശി പി ടി എ പ്രസിഡന്റ്‌ സുനിൽ മുതൂവനയ്ക്ക് പുസ്തകം നൽകിയാണ് പരിപാടിയുടെ ഉദ്ഘടനം നിർവഹിച്ചത്. ഒരു വർഷം“നൂറു പുസ്തകം നൂറു എഴുത്തുകാരെ“പരിചയപ്പെടുത്തൽ, രക്ഷാകർത്തൃ വായന, വൺ ബുക്ക്‌ വൺ ഡേ, ന്യൂസ്‌ ചാനൽ

നാദാപുരം താലൂക്ക് ആശുപത്രിയിൽ പാമ്പ്, ഭീതിയോടെ ജീവനക്കാർ; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ…

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്ലാസ്റ്റിക്ക് കവറിൽ പാമ്പിനെ കണ്ടെത്തിയത് ഭീതി പരത്തി. പഴയ കോവിഡ് വാർഡിന് സമീപമാണ് പ്ലാസ്റ്റിക്ക് കവറിൽ “പാമ്പിനെ” കണ്ടത് . കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ ജീവനക്കാരാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിനെ കണ്ടത്. ഇതേ തുടർന്ന് കൂടുതൽ ജീവനക്കാരെത്തി പാമ്പിനെ വടി കൊണ്ട് തല്ലിക്കൊല്ലാൻ ശ്രമിച്ചു. അടി

പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പാനൂർ: പാലത്തായി എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. എലാങ്കോട് കൊല്ലം കണ്ടി അനീഷിനെയാണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ അനീഷിനെ വീട്ടിനു പുറത്ത് കാണാത്തതിനാൽ ബന്ധു തിരച്ചിൽ നടത്തി. തുടർന്ന് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർട്ടം

error: Content is protected !!