Category: പ്രാദേശിക വാര്‍ത്തകള്‍

Total 12928 Posts

‘ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ അനുവദിക്കില്ല’; സംഘർഷം നടന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി ഷാഫി പറമ്പിൽ

കൊയിലാണ്ടി: തിക്കോടി അടിപ്പാത സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സമരസമിതി പ്രവർത്തകരായ ജില്ല പഞ്ചായത്ത് അംഗം ദുൽക്കിഫിൻ ഉൾപ്പടെയുള്ള യു.ഡി.എഫ് പ്രവർത്തകരെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് കയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കൊയിലാണ്ടി സ്റ്റേഷനിൽ എത്തി ഷാഫി പറമ്പിൽ എം.പി. സംഭവത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ കയ്യേറ്റം ചെയ്തതിൽ പോലീസുകാർക്കെതിരെ

നിറയെ വിരിഞ്ഞു നിൽക്കുന്ന ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ; ഓണത്തെ വരവേറ്റ് വടകരയിൽ ചെണ്ടുമല്ലി വിളവെടുപ്പ്

വടകര: നിറയെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ. കണ്ണിന് കുളിരേകുന്ന കാഴ്ചകൾ. ഓണത്തെ വരവേൽക്കാൻ വടകര നഗരസഭയിലെ വിവിധയിടങ്ങളിൽ കൃഷിചെയ്ത ചെണ്ടുമല്ലി ചെടികൾ വിളവെടുപ്പിന് ഒരുങ്ങി. വിളവെടുപ്പ് ഉത്സവം വടകര നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു നിർവഹിച്ചു. ജെ.ടിഎസ് പരിസരത്ത് വെച്ച് നടന്ന ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവത്തിൽ നിരവധി പേർ പങ്കെടുത്തു. നെറ്റ്

“ആർ.എസ്.എസ് എന്ന പ്രധാന ‘വർഗീയ’ സംഘടന തന്നെയാണ് എൻ്റെ ബാപ്പയെ ക്രൂരമായി കൊന്നുകളഞ്ഞത്”; സ്പീക്കർ എ.എൻ.ഷംസീറിൻ്റെ ‘പ്രധാന സംഘടന’ പരാമർശത്തിനെതിരെ മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിമിൻ്റെ മകൻ

മേപ്പയൂര്‍: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ അപാകതയില്ലെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിനെതിരെ വിമർശനവുമായി മേപ്പയ്യൂരിലെ സിപിഎം രക്തസാക്ഷി ഇബ്രാഹിമിൻ്റെ മകൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെബിന്‍ വിമര്‍ശനം ഉന്നയിച്ചത്. ആർ എസ് എസ് എന്ന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന്‌ കളഞ്ഞതെന്നും,

തിക്കോടി അടിപ്പാത സമരം; അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫിലിനെ സ്റ്റേഷനിൽ വെച്ച് പൊലീസ് മർദ്ദിച്ചു; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സംഘർഷം

തിക്കോടി: തിക്കോടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കണം എന്നാവശ്യപ്പെടു നടന്ന സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫിലിൻ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകർക്ക് നേരെ കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് പോലീസിൻ്റെ കയ്യേറ്റ ശ്രമം. പോലീസുമായുള്ള ചര്‍ച്ചയ്ക്കിടെ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു. സ്‌റ്റേഷനിലെ കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ദുല്‍ഖിഫിലിനെ പുറത്തേക്ക് വലിച്ചു.

കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്. ചെങ്ങോട്ടുകാവ് സ്വദേശിയായ ജീവന്‍രാജിനാണ് (45) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുക യായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ യുവാവിനെ

കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. പിക്കപ്പ് ലോറി ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. എച്ച്.പി സിലിണ്ടറുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കറും കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്

ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

വില്യാപ്പള്ളി: ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ്ബിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക കൈമാറി. ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചെക്ക് ഏറ്റുവാങ്ങി. ക്ലബ്ബ് സെക്രട്ടറി കലേഷ് കെ പി, പ്രസിഡണ്ട് അനീഷ് എം കെ, ജോയിൻ സെക്രട്ടറി വൈഷ്ണവ് എന്നിവർ

ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക; മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് നാളെ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് നാളെ പ്രകാശനം ചെയ്യും. പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം നിർവ്വഹിക്കും. ഹരിതകേരള മിഷൻ്റെ നേതൃത്വത്തിൽ, സി ഡബ്ളിയു ആർ ഡി എം ൻ്റെ സഹകരണത്തോടെയും ജില്ലാ പഞ്ചായത്തിൻ്റെ പിന്തുണയോടെയുമാണ് ജലബജറ്റ് തയ്യാറാക്കിയത്. പ്രദേശത്തെ ഒരു വർഷക്കാലയളവിലെ ജല ലഭ്യതയുടെയും ജലവിനിയോഗത്തിൻ്റെയും വിവരങ്ങൾ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

നാദാപുരത്ത് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

നാദാപുരം: നാദാപുരം കക്കംവെള്ളിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്മങ്കോട് ശാദുലി റോഡിൽ മരക്കാട്ടേരി ജാഫർ (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1 മണിയോടെ കക്കംവെള്ളിയിൽ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലിക്കിടെയാണ് അപകടം. ഉടൻ തന്നെ നാദപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പ: മരക്കാട്ടേരി മൂസ ഉമ്മ: ഫാത്തിമ. ഭാര്യ: അസ്മിദ മകൻ:

കെപിഎസി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇത്ര വേഗം ഇടതുപക്ഷം അധികാരത്തിൽ വരുമായിരുന്നില്ല, ഈ നാടക പ്രസ്ഥാനം ശക്തമായി വീണ്ടെടുക്കേണ്ട കാലമാണിത്; കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി വടകരയിൽ നടന്ന സെമിനാർ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു

വടകര: ജന്മിയെ കമ്മ്യൂണിസ്റ്റാക്കിയ മാന്ത്രിക വിദ്യയായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിഎന്ന നാടകം. കലയും സാഹിത്യവും എങ്ങിനെ നാടിനെ ഇളക്കിമറിക്കാനാവുമെന്ന് കെപിഎസി കാണിച്ചു കൊടുത്തു. കെപിഎസി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇത്ര വേഗം ഇടതുപക്ഷം അധികാരത്തിൽ വരുമായിരുന്നില്ലെന്ന് എം മുകുന്ദൻ പറഞ്ഞു. കെപിഎസി നാടക പ്രസ്ഥാനം ശക്തമായി വീണ്ടെടുക്കേണ്ട കാലമാണിത്. റോഡിലെ മാലിന്യം മാത്രം നീക്കിയാൽ പോര. മനസ്സുകളിലെ മാലിന്യം

error: Content is protected !!