Category: പ്രാദേശിക വാര്‍ത്തകള്‍

Total 13126 Posts

തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സി.പി.എം പാഠംപടിച്ചില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ; വടകരയിൽ ‘യൂത്ത് കോൺക്ലേവ്’ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

വടകര: യൂത്ത് കോൺഗ്രസ് യങ്ങ് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി വടകര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സി.നിജൻ അധ്യക്ഷത വഹിച്ചു. കരിങ്കൊടി സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ

എസ്.എസ്.എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവം; ടീം പുറ്റാമ്പൊയിൽ ചാമ്പ്യാന്മാർ

ആയഞ്ചേരി: രണ്ട് ദിവസങ്ങളിലായി നടന്ന മുപ്പത്തി ഒന്നാമത് എഡിഷൻ എസ്‌.എസ്‌.എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ പുറ്റാമ്പൊയിൽ യൂണിറ്റ് ചാമ്പ്യന്മാരായി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ത്വാഹാ തങ്ങൾ ആയഞ്ചേരിയുടെ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സ്വാലിഹ് നൂറാനി, ആയഞ്ചേരി സിറാജുൽ ഹുദാ മസ്ജിദ് ചീഫ് ഇമാം അൻവർ

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (08/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 4) കുട്ടികൾ വിഭാഗം – ഉണ്ട് 5) സർജറി വിഭാഗം – ഉണ്ട് 6) ഇഎൻടി വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8) നേത്രരോഗ

ഇനി സുഖയാത്ര; കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താങ്കണ്ടി പാലം നാടിന് സമർപ്പിച്ചു

നാദാപുരം: വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർ മ്മിച്ച തോട്ടത്താംകണ്ടി പാലം നാട്ടുകാർക്കായി തുറന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലങ്ങളുടെ നിർമ്മാണത്തിൽ സർക്കാർ മൂന്നുവർഷം കൊണ്ട് സെഞ്ച്വറിയടിച്ചെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ടി.പി.രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ ഇ.കെ.വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി

നാദാപുരം ചേലക്കാട് വീടിൻ്റെ കിണർ ഇടിഞ്ഞുതാഴ്ന്നു; വീടും അപകട ഭീഷണിയിൽ

നാദാപുരം: ചേലക്കാട് വള്ള്യാട്ട് കണ്ണൻ്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. കിണറിൻ്റെ ആൾമറയും ഭിത്തിയും പൂർണ്ണമായും മണ്ണിനടിയിലേക്ക് താഴ്ന്നുപോയി. വീടിനോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. കിണർ താഴ്ന്നതോടെ കിണറിനോട് ചേരന്ന അടുക്കള ഭാഗത്തിൻ്റെ തറയുടെ ഒരു ഭാഗവും ഇടിഞ്ഞ നിലയിലാണ് ഉള്ളത്. വീട് തകർച്ച ഭീഷണിയിലായതോടെ പ്രതിസന്ധിയിലാണ് കുടുംബം. കണ്ണനും ഭാര്യ ജാനുവുമാണ് വീട്ടിലെ

കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി ഒരു നാട് കാത്തിരിക്കുന്നു; വടകര സാന്റ് ബാങ്ക്‌സിലെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി

വടകര: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന്‌ മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി നടത്തിയ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. രാത്രിയായതോടെയാണ് തെരച്ചില്‍ നിര്‍ത്തിയത്. നാളെ അതിരാവിലെ തന്നെ തെരച്ചില്‍ ആരംഭിക്കുമെന്ന് വടകര തീരദേശ പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. വൈകുന്നേരം നാവികസേനയുടെ

മടപ്പള്ളി മീത്തലെ കോറോത്ത് രാജൻ അന്തരിച്ചു

ഒഞ്ചിയം: മടപ്പള്ളി മീത്തലെ കോറോത്ത് രാജൻ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: രജീഷ്, രജില, റിജിൻ (കുട്ടാപ്പി). മരുമക്കൾ: സദാനന്ദൻ, ശ്രുതി. സഹോദരി: ശാന്ത.

‘ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി പിൻവലിക്കണം’; വടകരയിൽ ഷാഫി പറമ്പിൽ എം.പിക്ക് മെമ്മോറാണ്ടം സമർപ്പിച്ച് എംപ്ലോയീസ് അസോസിയേഷൻ

വടകര: ലൈഫ് ഇൻഷൂറൻസ് പ്രീമിയത്തിന്മേലും, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്മേലും ഉള്ള ജി.എസ്.ടി കേന്ദ്ര സർക്കാർ പിൻവലിക്കണം എന്ന ആവശ്യവുമായി വടകര എം.പി ഷാഫി പറമ്പിലിന് മെമ്മോറാണ്ടം സമർപ്പിച്ചു. ആൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ കോഴിക്കോട് ഡിവിഷണൽ ഘടകമാണ് വടകര എം.പിക്ക് മെമ്മറാണ്ടം സമർപ്പിച്ചത്. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ വടകര യൂണിറ്റ് പ്രസിഡന്റ് പി.ശശിധരൻ, സെക്രട്ടറി

വടക്കൻ പാട്ട് മേഖലയിലെ സമഗ്ര സംഭാവന; ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം ഒഞ്ചിയം പ്രഭാകരൻ ഏറ്റുവാങ്ങി

വടകര: ഒഞ്ചിയം പ്രഭാകരൻ കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ഏറ്റുവാങ്ങി. വടക്കന്‍പാട്ട് മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് പുരസ്കാരം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സാംസ്ക്കാരിക വകുപ്പ് ഡയരക്ടര്‍ എൻ.മായ,

കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ ഊര്‍ജിതം; വടകര സാന്റ് ബാങ്ക്‌സ് പരിസരത്ത് നാവികസേനയുടെ ഹെലികോപ്റ്റര്‍ തെരച്ചില്‍ നടത്തി, പ്രതീക്ഷയില്‍ ഉറ്റവര്‍

വടകര: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന്‌ മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ ഊര്‍ജിതമാക്കി. വടകര സാന്റ് ബാങ്ക്‌സില്‍ വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സമെന്റിന്റെ കൊയിലാണ്ടിയിലെ പോലീസ് ബോട്ടും രാവിലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. വൈകുന്നേരത്തോടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ സാന്റ്ബാങ്ക്‌സ് പരിസരത്ത് പരിശോധന നടത്തി. ഇതിനിടെ തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍

error: Content is protected !!