Category: പ്രാദേശിക വാര്‍ത്തകള്‍

Total 13126 Posts

പേരാമ്പ്ര കടിയങ്ങാട് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്ന് രണ്ടു പേര്‍ മയക്കുമരുന്നുമായി പിടിയില്‍. വില്യാപ്പള്ളി ആവുള്ളോട്ട് മീത്തല്‍ മുസ്തഫ, ആയഞ്ചേരി പൊന്‍മേരി മീത്തലെ മാണിക്കോത്ത് പറമ്പില്‍ ഷമീം എന്നിവരാണ് പിടിയിലായത്. മുസ്തഫയില്‍ നിന്ന് കഞ്ചാവും ഷമീമില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

വാണിമേൽ മരകീഴണ്ടൽ സീനത്ത് അന്തരിച്ചു

നാദാപുരം: വാണിമേൽ മരകീഴണ്ടൽ സീനത്ത് അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് രണ്ട് ദിവസമായി കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും നാദാപുരം ചന്ദ്രിക ദിനപ്പത്രം റിപ്പോർട്ടറുമായ എം.കെ. അഷറഫിൻ്റെ ഭാര്യയാണ് സീനത്ത്. മക്കൾ :സനീഹാ തസ്‌നീം, നദ, അഫ്താജ് അമൽ മരുമകൻ :മുഹമ്മദ് (കല്ലിക്കണ്ടി)

പുഞ്ചിരിമില്ലിലെ കാനപ്രത്ത് ശ്രീധരൻ (ബാബു) അന്തരിച്ചു

വടകര: ചോറോട് പുഞ്ചിരിമില്ലിന് സമീപം ആയാടം കുന്നുമ്മൽ താമസിക്കും കാനപ്രത്ത് ശ്രീധരൻ (ബാബു) അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ: പരേതയായ ദേവകി. ഭാര്യ: കമല. മക്കൾ: അനൂപ്, അനീഷ്, അജേഷ് (ബഹ്‌റൈൻ). മരുമക്കൾ: ജീന, മേഘന (റവന്യൂ ഓഫീസ് വടകര). സഹോദരങ്ങൾ: ചന്ദ്രൻ, മിത്രൻ, കൃഷ്ണൻ, വത്സല, നിർമല, പ്രേമ, പരേതയായ

ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ വയോധികനെ കാണാതായതായി സംശയം; പ്രദേശത്ത് തിരച്ചില്‍

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ വയോധികനെ കാണാതായതായി സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രി ഇയാള്‍ പുഴയില്‍ വീണെന്ന് സംശയിക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രി പുഴയില്‍ ചൂണ്ടയിടുന്നവര്‍ പുഴയ്ക്ക് സമീപത്ത് ടോര്‍ച്ചുമായി നില്‍ക്കുന്ന ഇയാളെ കണ്ടിരുന്നു. പിന്നീട് എന്തോ വീഴുന്ന ശബ്ദവും കേട്ടു. തുടര്‍ന്ന് പുഴയ്ക്കരികില്‍ നിന്നും ഇയാളുടെ ടോര്‍ച്ച് കിട്ടിയിരുന്നു. രാവിലെ

മദ്രസ അധ്യാപകനായിരുന്ന മണിയൂർ എളമ്പിലാട് മൊയ്തീന്‍ മുസലിയാർ അന്തരിച്ചു

മണിയൂർ: എളമ്പിലാട് പുളിക്കൂൽ മൊയ്തീൻ മുസ്ല്യാർ അന്തരിച്ചു . എഴുപത്തിയാറ് വയസായിരുന്നു. എളമ്പിലാട് എൻ യു എം മദ്രസ്സ, മുതവന, കുറുന്തോടി, കായക്കൊടി എന്നീ മദ്രസ്സകളിൽ അധ്യാപകനായിരുന്നു. എളമ്പിലാട് ഇലാഹിയ മസ്ജിദ് ഇമാമുമായിരുന്നു. മുസ്സിം ലീഗ് , സമസ്ത എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഭാര്യ: ഫാത്തിമ മക്കൾ: മുഹമ്മദ് സ്വാലിഹ്, സാജിത, ഷഹീദ മരുമക്കൾ: തയ്യുള്ളതിൽ അബ്ദുൽ

വടകര – തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സർവ്വീസ് കുറയുന്നു; യാത്രാദുരിതത്തിൽ മലയോരജനത

വടകര: തൊട്ടിൽപ്പാലത്തേക്ക് ബസ് സർവ്വീസ് കുറയുന്നു. വിവിധ ഭാഗങ്ങളിൽനിന്ന്‌ തൊട്ടിൽപ്പാലത്തേക്കു വരേണ്ട ബസുകൾ കുറ്റ്യാടിയിലെത്തി ഓട്ടം അവസാനിപ്പിക്കുന്നെന്നാണ് ആക്ഷേപം. വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കുറ്റ്യാടിയിൽ സർവീസ് അവസാനിപ്പിക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. സ്വകാര്യ ബസുകൾ വിദ്യാർഥികളെ ഒഴിവാക്കാനാണ് ട്രിപ്പ് കുറച്ചതെന്നും ആക്ഷേപമുണ്ട്. കെ.എസ്.ആർ.ടി.സിയും ട്രിപ്പ് മുടക്കുന്നുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന മലയോരമേഖലയിലെ

കുരുക്കിലാട് പുത്തൻതെരുവിൽ ചാത്തോത്ത് ചന്ദ്രൻ അന്തരിച്ചു

വടകര: കുരിക്കിലാട് പുത്തൻതെരുവിൽ ചാത്തോത്ത് ചന്ദ്രൻ (82 വയസ്സ്) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: പ്രവീൺ, പ്രമോദ്, പ്രജോബ്. മരുമക്കൾ: സുഭിന, ഷീബ,അഞ്ജു. സഹോദരങ്ങൾ: മീനാക്ഷി,ശാന്ത, വിജയൻ, രാജൻ, വിജയലക്ഷ്മി, പരേതനായ ഭാസ്കരൻ. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

നൂറുദിനം തൊഴിലെടുത്ത തൊഴിലാളികൾക്ക് അനുമോദനം; തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ച് ഏറാമല പഞ്ചായത്ത്

ഓർക്കാട്ടേരി: ഏറാമല ഗ്രാമപ്പ ഞ്ചായത്ത് തൊഴിലുറപ്പുതൊഴി ലാളികളുടെ സംഗമം സംഘടിപ്പിച്ചു. ഷാഫി പറമ്പിൽ എം.പി ഉദ്ഘാ ടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക അധ്യക്ഷത വഹിച്ചു. നൂറുദിനം തൊഴിലെടുത്ത തൊഴിലുറപ്പു തൊഴിലാളികളെ ചടങ്ങിൽ സാക്ഷ്യപത്രം നൽകി അനുമോദിച്ചു. പഞ്ചായത്തിൽ നൂറുദിനം പൂർത്തീകരിച്ച 1174 തൊഴിലാളി കൾക്കാണ് സാക്ഷ്യപത്രം നൽകിയത്. തൊഴിലുറപ്പ് പദ്ധതിയിൽ 2023-2024 വർഷം 6.97

‘ഇന്ത്യൻ ജനതയ്ക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടില്ല എന്ന് തെളിയിക്കുന്ന തെരഞെടുപ്പ് ഫലം’; വടകരയിൽ എം.ശശിധരൻ അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ് എസ്

വടകര: കോൺഗ്രസ് എസിൻ്റെ നേതൃത്വത്തിൽ വടകരയിൽ എം.ശശിധരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി യു.ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജനതയ്ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടില്ല എന്ന് തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നു എന്ന് ബാബു ഗോപിനാഥ് പറഞ്ഞു. പ്രതിപക്ഷം ഒരു നല്ല മുന്നൊരുക്കം നടത്തിയിരുന്നെങ്കിൽ നരേന്ദ്ര

സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ കുട്ടികളെ ഇടിച്ചു വീഴ്ത്തി, പിന്നാലെ ബസില്‍ നിന്ന് ഇറങ്ങിയോടി ഡ്രൈവറും കണ്ടക്ടറും; വടകര മടപ്പള്ളിയിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വടകര: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. അപകടത്തിന് പിന്നാലെ ബസില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ

error: Content is protected !!