Category: പ്രാദേശിക വാര്‍ത്തകള്‍

Total 13125 Posts

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (10/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) സർജറി വിഭാഗം – ഉണ്ട് 4) കുട്ടികൾ വിഭാഗം – ഉണ്ട് 5) എല്ല് രോഗ വിഭാഗം – ഉണ്ട് 6) നേത്രരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8) മാനസിക

വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ പൂട്ട് കുത്തി തുറന്ന് മോഷണം; മൂന്ന് പേരടങ്ങിയ മോഷണ സംഘത്തിൻ്റ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

വടകര: വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ പൂട്ട് കുത്തിതുറന്ന് മോഷണം. ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി. സമീപത്തെ കുഞ്ഞിരാമൻ ജ്വല്ലറിയിൽ മോഷണ ശ്രമവും നടന്നു. മൂന്നു മോഷ്ടാക്കളുടെ ദൃശ്യം മാർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എല്ലാവ രും മുഖം മറച്ചനിലയിലാണ്.

ആതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന വടകര താഴെഅങ്ങാടിയിലെ ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്

വടകര: വടകര താഴെഅങ്ങാടിയിലെ ആസ്ഥാന വൈദ്യരായി അതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്. പ്രിയപ്പെട്ട ഡോക്ടറുടെ സ്മരണകൾ നിറഞ്ഞ സദസ്സിലേക്ക് ഒരു നാടാകെ ഒഴുകിയെത്തി. വടകര എം.യു.എം ഹയർ സെക്കന്റെറി സ്കൂൾ ഹാളിൽ നടന്ന അനുസ്മരണ പരിപാടി എം.സി വടരെ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കെ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. കെ.സജീവ് കുമാർ

ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ തോമസിന്റെ മൃതദേഹം കണ്ടെത്തി

പേരാമ്പ്ര: ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ കുറത്തിപ്പാറ കൊള്ളിക്കളവില്‍ തോമസിന്റെ മൃതദേഹം കണ്ടെത്തി. പറമ്പല്‍പ്പുഴയുടെ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ വന്ന രണ്ട് പേരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുഴയുടെ സൈഡിലായിട്ടായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി മുതലാണ്‌ തോമസിനെ കാണാതായത്‌. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ

‘വടകര ഭാഗത്ത് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര വീഴ്ച, വഗാഡ് കമ്പനിയുടെത് അശാസ്ത്രീയമായ നിർമ്മാണ രീതി’; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.കെ.രമ എം.എൽ.എ

വടകര: ദേശീയ പാതാ വികസന പ്രവൃത്തിയുടെ ഭാഗമായി വടകരയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന കെ.കെ.രമ എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ദേശീയപാതയുടെ മൂരാട് പാലം മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള വടകര റീച്ചിൻ്റെ നിർമ്മാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. നിരവധി പ്രശ്നങ്ങൾ നേരത്തെയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും പല വിഷയത്തിലും മന്ത്രി ഇടപെടുകയും

കണ്ണൂക്കര ഒടിക്കുനിയിൽ ജാനകി (മാതു) അന്തരിച്ചു

വടകര: കണ്ണൂക്കര ഒടിക്കുനിയിൽ ജാനകി (മാതു) അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, ഷൈമ, രജി (ഊരാളുങ്കൽ ലേബർ സൊസൈറ്റി), ഷൈജ, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ഉഷ, പ്രദീപൻ (വടകര), മനോജൻ (വടകര) നവിത. സഹോദരങ്ങൾ: കല്ല്യാണി (നെല്ലാച്ചേരി), പരേതരായ എം.ടി.നാണു, കുമാരൻ, നാരായണി.

പൊതുയിടങ്ങൾ ഇനി പച്ചപുതയ്ക്കും; വടകര നഗരസഭയിൽ പച്ചതുരുത്തുരുത്ത് പദ്ധതി ആരംഭിച്ചു

വടകര: വടകര നഗരസഭയിൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നിർവ്വഹിച്ചു. വടകര നഗരസഭ ഷീ ലോഡ്ജ് പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. നഗരസഭ വൈസ് ചെയർമാൻ

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു

മടപ്പള്ളി: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു. ഹിയറിംങിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചത്. ഡ്രൈവറുടെ ഭാ​ഗം കേൾക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വടകര ആർ ടി ഓഫീസർ വടകര ‍ഡോട് ന്യൂസിനോട് പറഞ്ഞു. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുക.

ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതീക്ഷയോടെ കുടുംബം

ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്നലെ രാത്രിയാണ് കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസ് എന്നയാളെ കാണാതായത്. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ പ്രദേശവാസികള്‍ തിരഞ്ഞിരുന്നു. എന്നാല്‍ കാണാതായതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍

പേരാമ്പ്ര കടിയങ്ങാട് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്ന് രണ്ടു പേര്‍ മയക്കുമരുന്നുമായി പിടിയില്‍. വില്യാപ്പള്ളി ആവുള്ളോട്ട് മീത്തല്‍ മുസ്തഫ, ആയഞ്ചേരി പൊന്‍മേരി മീത്തലെ മാണിക്കോത്ത് പറമ്പില്‍ ഷമീം എന്നിവരാണ് പിടിയിലായത്. മുസ്തഫയില്‍ നിന്ന് കഞ്ചാവും ഷമീമില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

error: Content is protected !!