Category: പ്രാദേശിക വാര്‍ത്തകള്‍

Total 13122 Posts

മേമുണ്ട ചെറുവത്ത്മീത്തല്‍ നാരായണി അന്തരിച്ചു

മേമുണ്ട: ചെറുവത്ത്മീത്തല്‍ നാരായണി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ ബാലന്‍. മക്കള്‍: സുലോചന, സുനീഷ് (വടകര മുനിസിപ്പാലിറ്റി), സുബിഷ. മരുമക്കള്‍: നാരായണന്‍ (മുടപ്പിലാവില്‍), ഹരിഷ് (മടപ്പള്ളി), വിജില(ഏറാമല). സഹോദരങ്ങള്‍: കുമാരന്‍, നാണു, ശാന്ത, നാരായണന്‍സ വിമല, പരേതരായ കൃഷ്ണന്‍, ബാലന്‍.

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നടപടി തീരുമാനിക്കാൻ ആർടിഎ യോഗം ചേരും

മടപ്പള്ളി: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ ആര്‍ടിഎ യോഗത്തില്‍ നടപടി തീരുമാനിക്കും. ബസ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നിവരുടെ സാന്നിധ്യത്തില്‍ കേസ് പഠിച്ച ശേഷമായിരിക്കും നടപടി എടുക്കുക. അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന്റെ മുമ്പിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍

കടമേരി വടേക്കണ്ടി ജാനകി അമ്മ അന്തരിച്ചു

കടമേരി: വടേക്കണ്ടി ജാനകി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാപ്പന്‍ നായര്‍. മക്കള്‍: രാജീവന്‍ (റിട്ട.അധ്യാപകന്‍, കല്ലാച്ചി ജിയുപിഎസ്), സജീവന്‍, അജി (ഹെഡ്മാസ്റ്റര്‍ ഇളയടം വിവിഎല്‍പി), രാജേഷ്, ജിഷ, വിജിഷ. മരുമക്കള്‍: സിദ്ധു വരിക്കോളി (അങ്കണവാടി വര്‍ക്കര്‍), വാസുദേവന്‍ (ഡിഎന്‍എം എയുപിഎസ് ഇടയാട്ടൂര്‍), ബ്രിജീഷ് കടവത്തൂര്‍. സഞ്ചയനം: വെള്ളിയാഴ്ച.  

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് കൊയിലാണ്ടി സ്വദേശി മരിച്ചു

കൊയിലാണ്ടി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് കൊയിലാണ്ടി സ്വദേശി മരിച്ചു. ചെങ്ങോട്ട്കാവ് ഏഴുകുടിക്കല്‍ വിജേഷ്(42) ആണ് മരിച്ചത്. കുവൈത്തില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തുകയായിരുന്നു. പരേതരായ ബാലുവിവിന്റെയും കനകയുടെയും മകനാണ്. ഭാര്യ. ഗോപിക, മക്കള്‍: തന്‍വി, തനിഷ്‌ക. സഹോദരങ്ങള്‍: ബബീഷ്, ബിന്ദു, സിന്ധു . മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍

മയക്കുമരുന്നുമായി പിടിയിൽ; പുതിയങ്ങാടി സ്വദേശിക്ക് 10 വർഷം കഠിന തടവ് വിധിച്ച് വടകര എൻഡിപിഎസ് കോടതി

വടകര: മയക്കുമരുന്നുമായി പിടിയിലായ യുവാവിന് കഠിനതടവും പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി അഷറഫിനെ(31)യാണ് കോടതി ശിക്ഷിച്ചത്. പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് പിഴ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2023 ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ബീച്ച് പുതിയാപ്പ റോഡിലെ പള്ളിക്കണ്ടിയില്‍ നിന്നാണ്

വീട്ടിൽ അതിക്രമിച്ച് കയറി അക്രമം; പുറമേരി സ്വദേശികളായ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

വടകര: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് വടകര അസിസ്റ്റൻ്റ്സ് സെഷൻസ് കോടതി. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും, ഭർത്താവിനെയും, ഭർതൃമാതാവിനെയും ആക്രമിച്ചു എന്നതായിരുന്നു കേസ്. കേസിൽ നാലു പ്രതികൾക്കാണ് ശിക്ഷ. പുറമേരി സ്വദേശികളായ കളരി കൂടത്തിൽ അശ്വിൻ പ്രസാദ്, കുനിയിൽ പ്രണവം അശ്വിൻ, കുനിയിൽ ശ്രീറാം, പുളിക്കുമീത്തൽ രോഹിത് രാജ്

വടകരയിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ തലോടലേറ്റ് ചെണ്ടുമല്ലി പൂക്കൾ വിരിയും

വടകര: സമഗ്രശിക്ഷ അഭിയാൻ വടകര ബിആർസിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾ ചെണ്ടുമല്ലി കൃഷിയിറക്കി. വടകര ജെ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിൻ്റെ സഹകരണത്തോടെയാണ് കുട്ടികൾ കൃഷി ആരംഭിച്ചത്. ഭിന്നശേഷി കുട്ടികളുടെ ചെണ്ടുമല്ലി കൃഷി നടീൽ ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്സൺ കെ..പി.ബിന്ദു നിർവ്വഹിച്ചു. ബി.പി.സി വി.വി.വിനോദ് അധ്യക്ഷത വഹിച്ചു. ജെ.എൻ.എം സ്കൂൾ പ്രിൻസിപ്പൽ

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (10/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) സർജറി വിഭാഗം – ഉണ്ട് 4) കുട്ടികൾ വിഭാഗം – ഉണ്ട് 5) എല്ല് രോഗ വിഭാഗം – ഉണ്ട് 6) നേത്രരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8) മാനസിക

വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ പൂട്ട് കുത്തി തുറന്ന് മോഷണം; മൂന്ന് പേരടങ്ങിയ മോഷണ സംഘത്തിൻ്റ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

വടകര: വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ പൂട്ട് കുത്തിതുറന്ന് മോഷണം. ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി. സമീപത്തെ കുഞ്ഞിരാമൻ ജ്വല്ലറിയിൽ മോഷണ ശ്രമവും നടന്നു. മൂന്നു മോഷ്ടാക്കളുടെ ദൃശ്യം മാർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എല്ലാവ രും മുഖം മറച്ചനിലയിലാണ്.

ആതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന വടകര താഴെഅങ്ങാടിയിലെ ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്

വടകര: വടകര താഴെഅങ്ങാടിയിലെ ആസ്ഥാന വൈദ്യരായി അതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്. പ്രിയപ്പെട്ട ഡോക്ടറുടെ സ്മരണകൾ നിറഞ്ഞ സദസ്സിലേക്ക് ഒരു നാടാകെ ഒഴുകിയെത്തി. വടകര എം.യു.എം ഹയർ സെക്കന്റെറി സ്കൂൾ ഹാളിൽ നടന്ന അനുസ്മരണ പരിപാടി എം.സി വടരെ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കെ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. കെ.സജീവ് കുമാർ

error: Content is protected !!