Category: പ്രാദേശിക വാര്‍ത്തകള്‍

Total 13120 Posts

അഭിമാന നേട്ടവുമായി അഴിയൂര്‍ വനിതാ സഹകരണ സംഘം; സംസ്ഥാന തലത്തില്‍ അവാര്‍ഡ്‌

അഴിയൂര്‍: സംസ്ഥാന സഹകരണ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന തല ബെസ്റ്റ് പെര്‍ഫോമന്‍സ്‌ അവാര്‍ഡ് അഴിയൂര്‍ വനിതാ സഹകരണ സംഘത്തിന്. വാര്‍ത്താ സമ്മേളനത്തിലാണ് ബാങ്ക് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നാഷണല്‍ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അവാര്‍ഡും സംഘത്തിനാണ് ലഭിച്ചത്. ലഭിക്കുന്ന അവാര്‍ഡ് തുക അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കാന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചോമ്പാല ആവിക്കര ബീച്ചിൽ തെക്കെതയ്യിൽ പവിത്രൻ അന്തരിച്ചു

അഴിയൂർ: ചോമ്പാല ആവിക്കര ബീച്ചിൽ തെക്കേ തയ്യിൽ പവിത്രൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. പരേതരായ ഗോപാലൻറയും മാതുവിൻറയും മകനാണ്. ഭാര്യ ലത.ടി.ടി. മക്കൾ: അപർണ, അനുരാഗ്. മരുമകൻ അതുൽ. സഹോദരങ്ങൾ: ചന്ദ്രി, രാജൻ, സുരേന്ദ്രൻ, പ്രസന്ന, ശോഭന, പരേതനായ അശോകൻ.

കൊയിലാണ്ടി കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്ന് കവർച്ച നടത്തി

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ മോഷണം. മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന നിലയിലാണ് ഉള്ളത്.ക്ഷേത്ര മുറ്റത്തുള്ള മൂന്ന് ഭണ്ഡാരങ്ങളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ഭണ്ഡാര മോഷണം കൂടാതെ ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന നിലയിലാണുള്ളത്. ഓഫീസില്‍ ഉണ്ടായിരുന്ന ക്ഷേത്ര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. കൂടാതെ പുറത്തെ ക്ഷേത്ര കവാടത്തിന് അരികിലുള്ള ഭണ്ഡാരം കുത്തിത്തുറക്കാനുള്ള

അഴിയൂർ മീത്തലെ മാനങ്കര ഗീതാഞ്ജലിയിൽ എം.കെ.കുമാരൻ അന്തരിച്ചു

അഴിയൂർ: മീത്തലെ മാനങ്കര ഗീതാഞ്ജലിയിൽ എം.കെ.കുമാർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. മക്കൾ: ഗിരീഷ് കുമാർ (നേവി), സംഗീത. മരുമക്കൾ: ഭവ്യനാഥ്(അധ്യാപകൻ വിശാഖപട്ടണം), സന്തോഷ് (ഗൾഫ്). സഹോദരങ്ങൾ: പരേതരായ നാണു, കരുണൻ, കുഞ്ഞിമാത. സംസ്കാരം ഇന്ന് (11-07-2024) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (11/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസിക രോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ

വില്യാപ്പള്ളി സ്വദേശിയും എഴുത്തുകാരിയുമായ ആർ.ജീവനിക്ക് എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക്

വടകര: വില്യാപ്പള്ളി സ്വദേശി എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്കു നേടി. കണ്ണൂർ സർവകലാശാല എം.എ. മലയാളം പരീക്ഷയിലാണ് യുവക വയിത്രിയും എഴുത്തുകാരിയുമായ ആർ.ജീവനി ഒന്നാംറാങ്ക് നേടിയത്. 93.1 ശതമാനം മാർക്കോടെയാണ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് വിദ്യാർഥിയായ ജീവനി ഒന്നാമതെത്തിയത്. വില്യാപ്പള്ളിയിലെ നടേമ്മൽ എ.ടി.കെ. രമേശന്റെയും ജഷിദയുടെയും മകളാണ്. മുടിക്കുത്തി, സൂചിയും നൂലും, പൂവി

പഴയകാല മുസ്ലിംലീഗ് പ്രവർത്തകൻ തറോപ്പൊയിൽ കിഴക്കെ മലമൽ മൊയ്തു ഹാജി അന്തരിച്ചു

ആയഞ്ചേരി: പഴയകാല മുസ്ലിംലീഗ് പ്രവർത്തകൻ തറോപ്പൊയിൽകിഴക്കെ മലമൽ മൊയ്തു ഹാജി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ ആമിന. മക്കൾ: കുഞ്ഞാമി, കുഞ്ഞയിശ്ശ, ബിയ്യാത്തു, സാറ, നസീമ, മുഹമ്മദ്, സുമയ്യ. മരുമക്കൾ: അമ്മത് ചാത്തോത്ത് (തറോപ്പൊയിൽ), എ.ടി.കുഞ്ഞബ്ദുല്ല, എ.ടി.അമ്മത് (കാക്കുനി), അരതുരുത്തി അബ്ദുൾ ഹമീദ്, മുഹമ്മദലി (പുത്തലത്ത്), അബ്ദുൾ സലാം (തീക്കുനി), സാലിമ (മന്തരത്തൂർ).

മംഗലാട് ചെട്ട്യാംവീട്ടിൽ പോക്കർ ഹാജി അന്തരിച്ചു

വില്യാപ്പള്ളി: മംഗലാട് ചെട്ട്യാംവീട്ടിൽ പോക്കർ ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. മംഗലാട് തർബിയ്യത്തുസ്സിബ് യാൻ മദ്റസ കമ്മറ്റി പ്രസിഡണ്ട്, മംഗലാട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, നഫീസത്തുൽ മിസ്രിയ ട്രസ്റ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ട് കാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. ഭാര്യമാർ റാബിയ വാണിമേൽ, പരേതയായ നഫീസ. മക്കൾ: നസീല, റുമീന (ഖത്തർ),

അഴിയൂർ സ്കൂളിന് മുമ്പിലേക്ക് മാറ്റിസ്ഥാപിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു

അഴിയൂർ: നവീകരിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു. അഴിയൂർ സ്കൂളിന് മുന്നിലേക്കാണ് പുതിയ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിച്ചത്. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.വി.സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തര മേഖല ജോയിൻ്റ്

മണിയൂർ കരുവഞ്ചേരി എരവത്ത് ലക്ഷ്മി അന്തരിച്ചു

മണിയൂർ: കരുവഞ്ചേരി എരവത്ത് ലക്ഷ്മി അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ എരവത്ത് ബാലൻ (റിട്ടയേർഡ് ആർമി & കേരള പോലിസ്). മക്കൾ: അരുൺ കുമാർ (വളയം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി), ആഷ (റിട്ടർഡ് അധ്യാപിക, വിളയാട്ടൂർ എൽ.പി സ്കൂൾ). മരുമക്കൾ: രവീന്ദ്രൻ ഇരിങ്ങത്ത് (റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ), അജിത കരുവഞ്ചേരി. സഹോദരങ്ങൾ: പരേതയായ നാണി,

error: Content is protected !!