Category: പ്രാദേശിക വാര്‍ത്തകള്‍

Total 13118 Posts

കുഞ്ഞിപ്പള്ളിയില്‍ കാര്‍ ബസിലിടിച്ചു, നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്‌

കുഞ്ഞിപ്പള്ളി: കുഞ്ഞിപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് 3മണിയോടെയാണ് അപകടം നടന്നത്. കാര്‍ ബസിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കെ.എല്‍ 05 എജെ 7070 എന്ന നമ്പറിലുള്ള കാറാണ് ബസിലിടിച്ചത്. കാറിലെയും ബസിലെയും യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാര്‍

കണ്ണൂരിൽ ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ: കുടിയാന്‍ മലയില്‍ ഭാര്‍ത്താവ് ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊന്നു. മേട്ടുംപുറത്ത് ഭവാനിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭര്‍ത്താവ് നാരായണന്‍ ഭവാനിയെ പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്നുണ്ടായ സംഘര്‍ത്തിനൊടുവില്‍ നാരായണന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് വിവരം. നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് മൊഴി എടുക്കുകയാണ്.

ആള്‍പ്പെരുമാറ്റമില്ലെന്ന് ഉറപ്പ് വരുത്തി ആയുധവുമായെത്തി; കൊയിലാണ്ടി ചേലിയയിലെ കോഴിക്കടയില്‍ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചേലിയയിലെ കോഴിക്കടയില്‍ നടന്ന മോഷണ ശ്രമത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കടയിലേയ്ക്ക് മാസ്‌ക്ക് ധരിച്ചെത്തിയ ചെറുപ്പക്കാരനെന്ന് തോന്നിപ്പിക്കുന്നയാല്‍ കടയുടെ ഡോറിന് മുട്ടിയ ശേഷം തിരിച്ച് പോവുകയും പിന്നീട് ആയുധവുമായെത്തി സമീപത്ത് ആരും ഇല്ലെന്ന് ഉറപ്പുവരുത്തി കടയുടെ ചില്ല് വാതിലിന്റെ ലോക്ക് പൊട്ടിച്ച് അകത്ത് കടക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍

മണിയൂര്‍ എടത്തുംകര പയനുമ്മൽ പുല്ലരിയോട് മലയില്‍ വീണ്ടും ചെങ്കല്‍ ഖനനത്തിന് നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍, കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങി ജനകീയ പ്രതിരോധസമിതി

വടകര: മണിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ എടുത്തുംകര പയനുമ്മൽ പുല്ലരിയോട് മലയില്‍ വീണ്ടും ചെങ്കല്‍ ഖനനം ആരംഭിക്കാന്‍ നീക്കം. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ പ്രതിരോധസമിതി രൂപീകരിച്ചു. 2 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ പ്രദേശത്ത് ചില വ്യക്തികള്‍ ചെങ്കല്‍ ഖനനം ആരംഭിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് സംബന്ധമായ പ്രശ്‌നങ്ങളും നാട്ടുകാരുടെ എതിര്‍പ്പും തുടര്‍ന്നതോടെ ഖനനം അവസാനിപ്പിച്ച് സംഘം

മടപ്പള്ളി ഗവ. കോളേജിൽ സീറ്റൊഴിവ്; വിശദമായി അറിയാം

വടകര: മടപ്പള്ളി ഗവ.കോളേജിൽ മൂന്നാം സെമസ്റ്റർ യു.ജി, പി.ജി, അഞ്ചാം സെമസ്റ്റർ യു.ജി ക്ലാസുകളിൽ സീറ്റൊഴിവ്‌. ഒഴിവുകൾ വിശദമായി അറിയാം മൂന്നാം സെമസ്റ്റർ – ബി.എ ഇംഗ്ലീഷ് (ഓപ്പൺ ഒന്ന്, മുസ്‌ലിം ഒന്ന്), ബി.എ പൊളിറ്റിക്കൽ സയൻസ് (ഓപ്പൺ ഒന്ന്, എസ്.ടി. ഒന്ന്), ബി.കോം (ഓപ്പൺ ഒന്ന്), ബി.എസ്.സി കണക്ക് (ഒ.ബി.എച്ച്. ഒന്ന്, എസ്.ടി. ഒന്ന്),

കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം, വിഷയം നിയമസഭയില്‍ അവതരിപ്പിച്ച്‌ എംഎൽഎ; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി സജി ചെറിയാൻ

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികൾക്ക് രൂപം നൽകിയതായും അതിൽ ഒരു പദ്ധതി ഈ വർഷം തന്നെ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അഞ്ച് റോഡുകൾ ചേരുന്ന പ്രധാന

കൊയിലാണ്ടി ചേമഞ്ചേരിയില്‍ പരക്കെ മോഷണം; കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ക്കൂടാതെ മൂന്ന് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരുപ്പ് കടയിലും മോഷണം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്പലങ്ങളില്‍ പരക്കെ മോഷണം. ചേലിയ, പൂക്കാട്, തിരുവങ്ങൂര്‍ എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഇന്ന് രാവിലെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണമായിരുന്നു. ഇവിടെ കൂടാതെ സമീപത്തെ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നതായാണ് വിവരം. ക്ഷേത്രങ്ങള്‍

ജീവിതശൈലി രോഗനിയന്ത്രണം മുതല്‍ ജീവന്‍ സുരക്ഷാ പരിശീലനം വരെ; ആരോഗ്യ ശുചിത്വ പരിപാലനത്തിന് സമഗ്ര പദ്ധതികളുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

കുറ്റ്യാടി: ആരോഗ്യ ശുചിത്വ പരിപാലനത്തിന് സമഗ്ര പദ്ധതികളുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. ലഹരി വിരുദ്ധ പ്രചാരണം, മാലിന്യ സംസ്‌കരണം, രോഗ പ്രതിരോധം, ജീവിതശൈലി രോഗനിയന്ത്രണം, പാലിയേറ്റീവ് പരിചരണം, ജീവന്‍ സുരക്ഷാ പരിശീലനം, ശുചിത്വ പരിപാലനം തുടങ്ങി ആരോഗ്യേ സംരക്ഷണ മേഖലയിലെ സമഗ്ര പദ്ധതികള്‍ക്കാണ് പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് രൂപം നല്‍കിയത്. സംഘാടക സമിതി രൂപികരണ യോഗം ഡോ.ഷാജഹാന്‍

അഭിമാന നേട്ടവുമായി അഴിയൂര്‍ വനിതാ സഹകരണ സംഘം; സംസ്ഥാന തലത്തില്‍ അവാര്‍ഡ്‌

അഴിയൂര്‍: സംസ്ഥാന സഹകരണ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന തല ബെസ്റ്റ് പെര്‍ഫോമന്‍സ്‌ അവാര്‍ഡ് അഴിയൂര്‍ വനിതാ സഹകരണ സംഘത്തിന്. വാര്‍ത്താ സമ്മേളനത്തിലാണ് ബാങ്ക് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നാഷണല്‍ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അവാര്‍ഡും സംഘത്തിനാണ് ലഭിച്ചത്. ലഭിക്കുന്ന അവാര്‍ഡ് തുക അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കാന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചോമ്പാല ആവിക്കര ബീച്ചിൽ തെക്കെതയ്യിൽ പവിത്രൻ അന്തരിച്ചു

അഴിയൂർ: ചോമ്പാല ആവിക്കര ബീച്ചിൽ തെക്കേ തയ്യിൽ പവിത്രൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. പരേതരായ ഗോപാലൻറയും മാതുവിൻറയും മകനാണ്. ഭാര്യ ലത.ടി.ടി. മക്കൾ: അപർണ, അനുരാഗ്. മരുമകൻ അതുൽ. സഹോദരങ്ങൾ: ചന്ദ്രി, രാജൻ, സുരേന്ദ്രൻ, പ്രസന്ന, ശോഭന, പരേതനായ അശോകൻ.

error: Content is protected !!