Category: പ്രാദേശിക വാര്‍ത്തകള്‍

Total 13112 Posts

കുട്ടികള്‍ക്കെന്താ പോലീസ് സ്റ്റേഷനിൽ കാര്യം ? എടച്ചേരി പോലീസ് സ്റ്റേഷനിലെത്തി ഓർക്കാട്ടേരി എൽ.പി സ്‌ക്കൂളിലെ കുട്ടികൾ

ഓര്‍ക്കാട്ടേരി: വാര്‍ത്തകളിലും കഥകളിലും മാത്രം കണ്ട് പരിചയമുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ഒരു ദിവസം പോകാമെന്ന് അധ്യാപകര്‍ പറഞ്ഞത് മുതല്‍ ഓര്‍ക്കാട്ടേരി എല്‍.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആവേശത്തിലായിരുന്നു. പിന്നാലെ ഓരോ ദിവസവും അവര്‍ എണ്ണിയെണ്ണി കാത്തിരുന്നു. ഒടുവില്‍ ഇന്ന് രാവിലെ എടച്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ ചിലരുടെ മുഖത്ത് അല്‍പം ഭയമുണ്ടായിരുന്നു. എന്നാല്‍ മധുരവുമായി

സ്മാര്‍ട്ട് കുറ്റ്യാടിയുടെ ‘വിജയോത്സവം’ ജൂലൈ 15ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌

വടകര: കുറ്റ്യാടി മണ്ഡലത്തില്‍ എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട്‌ കുറ്റ്യാടിയുടെ ഭാഗമായുള്ള ‘വിജയോത്സവം’ ജൂലൈ15ന് നടക്കും. രാവിലെ 10മണി മുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി വിദ്യാഭ്യാസ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹത്തിന്റെ മോട്ടിവേഷന്‍ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ

ദേശീയപാതയിൽ അയനിക്കാട് റോഡരികിൽ കക്കൂസ് മാലിന്യം തള്ളി; പ്രതികളെ കണ്ടെത്താൻ സി.സി.ടി.വികളടക്കം പരിശോധിച്ച് നഗരസഭാ അധികൃതർ

പയ്യോളി: ദേശീയപാതയിൽ അയനിക്കാട് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. അയനിക്കാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിനും കളരിപ്പടിക്കും ഇടയിൽ വടകര ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് മാലിന്യം തള്ളിയത്. രാവിലെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ കെ.ടി.വിനോദും നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന വടകര ചെറുശ്ശേരി റോഡിലെ കണ്ടോത്ത് മീത്തൽ രാമകൃഷ്ണൻ അന്തരിച്ചു

വടകര: ചെറുശ്ശേരി റോഡിലെ സിന്ദൂരം വീട്ടിൽ കണ്ടോത്ത് മീത്തൽ രാമകൃഷ്ണൻ അന്തരിച്ചു. ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. അറുപത് വയസായിരുന്നു. ചെമ്മരത്തൂർ സ്വദേശിയാണ്. അടുത്തകാലത്താണ് ചെറുശ്ശേരി റോഡിലേക്ക് താമസം മാറിയത്. ഭാര്യ: സിന്ധു മക്കൾ: നിഖില, അക്ഷയ് സഹോദങ്ങൾ: ഷൈല, രാജീവൻ, ഗിരീഷ് ബാബു, വത്സൻ, നന്ദൻ, ജിജു സംസ്കാരം നാളെ രാവിലെ 11 മണിക്ക്

തലശേരിയിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം ; തുണയാതലശേരിയിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം ; തുണയായത് ആയില്യം ബസ് ജീവനക്കാർ ആയില്യം ബസ് ജീവനക്കാർ

തലശേരി: തലശേരിയിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം. തലശേരിയിൽ നിന്ന് പാനൂർ വിളക്കോട്ടൂരിലേക്ക് പുറപ്പെട്ട ആയില്യം ബസ് കീഴന്തി മുക്കിലെത്തിയപ്പോഴാണ് സംഭവം. കണ്ടക്ടർ ടിക്കറ്റ് ചോദിക്കാനെത്തിയപ്പോൾ ഡ്രൈവർക്ക് സമീപത്തെ ബോക്സ് സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു. പാലക്കൂൽ സ്വദേശിനിയാണ് കുഴഞ്ഞു വീണത്. ഇവർക്കൊപ്പം 2 കുട്ടികളും ഉണ്ടായിരുന്നു. ബസ് ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റി.

വാണിമേലിൽ കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു ; ​ഗതാ​ഗതം തടസപ്പെട്ടു

വാണിമേൽ: വാണിമേലിൽ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരങ്ങൾ കടപുഴകി വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വാഹനങ്ങൾ കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് മരങ്ങൾ റോഡിലേക്ക് കടപുഴകി വീണത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വാണിമേൽ റോഡിൽ ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടു. നാദാപുരം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഉണ്ണികൃഷ്ണ്ന്റെ നേതൃത്വത്തിൽ

തുടർച്ചയായുള്ള സൈബർ ആക്രമണം; കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിലൂടെ ശ്രദ്ധേയയായ കൊയിലാണ്ടി സ്വദേശിനി ജസ്ന സലീം ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊയിലാണ്ടി: സൈബർ ആക്രമണത്തിന് ഇരയായ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ആത്മഹത്യ ശ്രമം നടത്തി. ഇന്നലെയാണ് സംഭവം. കൃഷ്ണന്റെ ചിത്രം വരച്ചതിന്റെ പേരിൽ നിരന്തരം സൈബർ ആക്രമണത്തിന് ഇരയായിരുന്നു ജസ്‌ന. താൻ ആത്മഹത്യ ചെയ്യുന്നുവെന്ന വീഡിയോ പങ്ക് വെച്ചതിന് ശേഷമാണ് ജസ്‌ന ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയതെന്ന് പ്രദേശവാസി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അമിതമായ

വിളക്കുകൾ മിഴി തുറക്കാതെ മാഹി ബൈപ്പാസ്; ഇരുട്ടിൽ തപ്പി വാഹനയാത്രികർ

കുഞ്ഞിപ്പള്ളി: തെരുവ് വിളക്കുകൾ മിഴി തുറക്കാതെ തലശ്ശേരി – മാഹി ബൈപ്പാസ് . രാത്രി ഇതുവഴി പോകുന്ന വാഹനയാത്രികർ ഇരുട്ടിൽ തപ്പുകയാണ്. ബൈപാസ് തുറന്ന് നാലുമാസമായി. പക്ഷേ ഇപ്പോഴും ഇവിടെ വെളിച്ചമെത്തിയിട്ടില്ല. അതിനാൽ രാത്രിയിൽ ഇവിടം ഇരുട്ടിലാണ്. വാഹന യാത്രികർക്ക് സി​ഗ്നൽ ബോഡുകൾ വ്യക്തമാകാത്ത അവസ്ഥയുമുണ്ട്. കൊളശ്ശേരി ടോൾപ്ലാസയിൽ മാത്രമാണ് വിളക്കുള്ളത്. ബൈപാസ് ​ഗതാ​ഗതത്തിനായി തുറക്കുമ്പോ

തലശ്ശേരിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ്; സൈനികൻ റിമാൻ‍ഡിൽ

തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് വയോധികയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ റിമാൻഡിൽ . കതിരൂർ കാപ്പുമ്മൽ സ്വദേശി ശരത്താണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്ര ദർശനത്തിന് പോയി വരികയായിരുന്ന വയോധികയുടെ മാല ശരത്ത് പൊട്ടിച്ചത്. തിരുവങ്ങാട്ടെ വാഴയിൽ പുരയിൽ കെ.ജാനകിയുടെ മാലയാണ് പൊട്ടിച്ചത്. തലശ്ശേരി എസ്.ഐ.വി.വി. ദീപ്തിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈനികനായി

ഓരുജല മത്സ്യ കൃഷിയിൽ സംസ്ഥാന അവാർഡ് നേടിയ പതിയാരക്കരയിലെ സി.ടി.കെ മോഹനന്‌ കർഷക സംഘം വടകര ഏരിയ കമ്മിറ്റിയുടെ ആദരം

പതിയാരക്കര: ഓരുജല മത്സ്യ കൃഷിയിൽ സംസ്ഥാന അവാർഡ് നേടിയ സി.ടി.കെ മോഹനനെ കർഷക സംഘം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മോഹനൻ്റ ചെറുവറ്റക്കരയിലെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ സി.ഭാസ്കരൻ സ്നേഹോപഹാരം നൽകി. ഏരിയ സെക്രട്ടറി എം നാരായണൻ, പ്രസിഡന്റ്‌ സി വിദോഷ്, ആർ ബാലറാം, കെ ഹരിദാസൻ എന്നിവർ

error: Content is protected !!