Category: പ്രാദേശിക വാര്‍ത്തകള്‍

Total 13094 Posts

പഴകിയ മയോണൈസ് മുതല്‍ വൃത്തിഹീനമായ ചൈനീസ് മസാലകൾ വരെ; നാദാപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങള്‍ കണ്ടെത്തി, സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്‌

നാദാപുരം: ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നാദാപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങള്‍ കണ്ടെത്തി. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്‌. നാദാപുരത്തെ ‘ബർഗർ ഇഷ്ട്ട’ എന്ന സ്ഥാപനത്തിൽ നിന്നും ഷവർമ ഉണ്ടാക്കാൻ വേണ്ടി സൂക്ഷിച്ച പഴയ ഇറച്ചി, പഴകിയ സാലഡുകൾ എന്നിവ പിടിച്ചെടുത്തു

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മതിലിടിഞ്ഞ് റോഡിലേക്ക്; കൊച്ചുമിടുക്കിയുടെ മനോധൈര്യത്തില്‍ വഴിമാറിയത് വലിയ അപകടം, ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം

കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ കെട്ടിടത്തിന്റെ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണു. വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ടൗണിലെ മതിലാണ് ഇന്ന് രാവിലെ 9മണിയോടെ മറിഞ്ഞ് വീണത്. മദ്രസ പഠനത്തിന് ശേഷം റോഡിന് സമീപത്ത് കൂടെ വിദ്യാര്‍ത്ഥികള്‍ നടന്നു പോവുകയായിരുന്നു. ആദ്യം രണ്ട് വിദ്യാര്‍ത്ഥികള്‍ നടന്ന് പോയതിന് ശേഷമായിരുന്നു അപകടം. ഒരു പെണ്‍കുട്ടി നടന്നുപോവുന്നതിനിടെ പെട്ടെന്ന് മതില്‍ ഇടിയുകയായിരുന്നു. എന്നാല്‍

കനത്ത മഴ: കല്ലാച്ചിയില്‍ വീട് തകർന്നുവീണു, വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു

നാദാപുരം: കനത്ത മഴയില്‍ കല്ലാച്ചിയില്‍ വീട് തകർന്നുവീണു. ജിസിഐ റോഡില്‍ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ പെയ്ത മഴയില്‍ തകര്‍ന്നത്. രാത്രി 11മണിയോടെയായിരുന്നു അപകടം. ഭക്ഷണമെല്ലാം കഴിഞ്ഞ് ഉറങ്ങാനായി കിടന്നപ്പോഴായിരുന്നു ചുമരിന്റെ ഒരു ഭാഗം പൊട്ടുന്ന ശബ്ദം കേട്ടത്. ഇതോടെ നാണുവും കുടുംബവും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ നിലവിളി ശബ്ദം

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞു

കോഴിക്കോട്: ടയര്‍പൊട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാനില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവറും ക്ലീനറും. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ സമീപം ലോക്കരയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും ക്ലീനറുമാണ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടത്. പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. വാഹനം റോഡിലേക്ക് മറിഞ്ഞു.

വെള്ളത്താല്‍ ചുറ്റപ്പെട്ട് തീക്കുനി ടൗണ്‍; ജനങ്ങള്‍ ദുരിതത്തില്‍, പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തം

വേളം: തീക്കുനി ടൗണിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് ജനം. കനത്ത മഴയില്‍ ടൗണ്‍ പൂര്‍ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടതോടെ കക്കട്ട്, കുറ്റ്യാടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍. ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ കഴിഞ്ഞ ആറ് ദിവസമായി വാഹന ഗതാഗാതം ഏതാണ്ട് നിലച്ച മട്ടാണ്. ഇതോടെ ടൗണിലെ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ പോലും

നാശം വിതച്ച് മഴ: പുറമേരിയില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണു

പുറമേരി: പുറമേരി പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണു. ഇളമ്പിലായി അമ്പലത്തിന് സമീപം കോളോര്‍ കണ്ടി പാറക്കെട്ടില്‍ കൃഷ്ണന്റെ വീടിന് മുകളിലാണ് മരം വീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓട് മേഞ്ഞ വീടിന്റെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വീടിന് സമീപത്തെ തേക്ക് മരമാണ് കടപുഴകി വീടിന് മുകളില്‍ വീണത്. അപകടത്തില്‍

കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

കുറ്റ്യാടി: കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബി.എം.എസ് യൂണിയന്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച കളക്ടറുടെ ചേമ്പറില്‍ വച്ച് ബി.എം.എസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ അത്തോളി മുതല്‍ ഉള്ളിയേരി വരെയുള്ള

കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്‌; 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് രണ്ടാംഘട്ടമായി 50 ലക്ഷം അനുവദിച്ചത്. ഹാൾ പൂർത്തീകരണത്തിനായി ഒന്നാംഘട്ടമായി എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവർത്തികള്‍ പൂര്‍ത്തിയായി വരികയാണ്‌. കമ്മ്യൂണിറ്റി

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (18.07.2024)

ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികളുടെ വിഭാഗം – ഉണ്ട് 4) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 5) ഇഎൻടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് 8)

അരൂർ മലയാടപ്പൊയിലിലെ താനീൻ്റെചുവട്ടിൽ കല്യാണി അന്തരിച്ചു

വടകര: അരൂർ മലയാടപ്പൊയിലിലെ താനിൻ്റെ ചുവട്ടിൽ കല്യാണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ്പരേതനായ ചാത്തു. മക്കൾ: നാരായണി, രാജൻ, ചന്ദ്രൻ, ശശി, പരേതനായ നാണു. മരുമക്കൾ: പൊക്കി, സി.എം.ഭാസ്കരൻ, രാധ, ശോഭ, ഉഷ. സഹോദരൻ: പരേതനായ കണ്ണൻ (നരിപ്പറ്റ). സഞ്ചയനം ഞായറാഴ്ച.

error: Content is protected !!