Category: പ്രാദേശിക വാര്‍ത്തകള്‍

Total 13094 Posts

പോലിസ് അസോസിയേഷൻ ജില്ല സമ്മേളനം; കല്ലാച്ചിയിൽ വെള്ളിയാഴ്ച്ച തുടങ്ങും

കല്ലാച്ചി: കേരള പോലിസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38 – മത് ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച കല്ലാച്ചിയിൽ തുടക്കമാവും. ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം മ്യൂസിയം, രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി

സ്‌കൂള്‍ അവധി; പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം

കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും തീരുമാനമെടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് . ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് വേണം തീരുമാനം എടുക്കാനെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം.

ചോറോട് ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

ചോറോട് : ചോറോട് ഗ്രാമ പഞ്ചായത്ത് ജനകിയാസൂത്രണ പദ്ധതി 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. രമ്യ ഓഡിറ്റോറിയത്തിൽ നടന്ന യോ​ഗത്തിൽ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ എൻ തയ്യിൽ സംസാരിച്ചു. പഞ്ചായത്ത്

നാദാപുരത്ത് സ്കൂൾ കുട്ടികളുമായി സാഹസിക യാത്ര; കുട്ടികളെ വീട്ടിലെത്തിക്കാൻ മറ്റുവഴികളില്ലാതയാതോടെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടിച്ച് ഡ്രൈവർ

നാദാപുരം: സ്കൂൾ കുട്ടികളുമായി വെള്ളകെട്ടിലൂടെ ജീപ്പിന്‍റെ സാഹസിക യാത്ര. നാദാപുരം സിസിയുപി സ്കൂളിലെ കുട്ടികളേയും കൊണ്ടാണ് ജീപ്പ് വെള്ളക്കെട്ടിലൂടെ അതിസാഹസികമായി ഓടിച്ച് പോയത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡ് പൂര്‍ണമായും കാണാൻ കഴിയാത്ത അവസ്ഥയിലാണ് അപകടകരമായ രീതിയിലുള്ള യാത്ര. ജീപ്പിന്‍റെ ഏതാണ്ട് പകുതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിനിടെ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും

കാറ്റിലും മഴയിലും പേരാമ്പ്ര മരുതേരിയിൽ വ്യാപക നാശം; മരങ്ങൾ വീണ് വീട്ടുമതിലുകൾ തകർന്നു, ഊടുവഴിയിൽ വിറക് പുര ഇടിഞ്ഞ് വീണു

പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും പേരാമ്പ്ര മരുതേരിയിൽ വ്യാപക നാശം.രുതേരി കൊട്ടപ്പുറത്ത് മരങ്ങൾ വീണ് വീട്ടുമതിലുകൾ തകർന്നു. ചെറുവലത്ത് മുഹമ്മദിന്റെ വീട്ടുമുറ്റത്തെ തെങ്ങ്, തേക്ക് എന്നിവയാണ് പൊട്ടി വീണത്. ഇന്ന് രാവിലെയാണ് സംഭവം. ഇലക്ട്രിക്ക് ലൈനിന് മുകളിലേക്കാണ് മരങ്ങൾ പൊട്ടി വീണത്. തുടർന്ന് പ്രദേശത്തെ വൈദ്യുത വിതരണം നിലച്ചു. ഇതുവഴിയുള്ള ​ഗതാ​ഗതവും തടസപ്പെട്ടു. സമീപത്തെ വീട്ടുമതിലും

മയ്യഴി പുഴ കരകവിഞ്ഞു; പെരിങ്ങത്തൂരിൽ രണ്ട് ബോട്ട് ജെട്ടികൾ വെള്ളത്തിൽ

മാഹി: കാലവർഷം ശക്തമായതിനെ തുടർന്ന് മയ്യഴി പുഴ കരകവിഞ്ഞു. ഇതോടെ പെരിങ്ങത്തൂരിൽ രണ്ട് ബോട്ട് ജെട്ടികൾ വെള്ളത്തിൽ മുങ്ങി. ബോട്ട് ജെട്ടികളുടെ മേൽക്കൂരമാത്രമാണ് പുറത്ത് കാണാൻ കഴിയുന്നുള്ളു. ബാക്കി മുഴുവൻ ഭാ​ഗവും വെള്ളത്തിനടിയിലാണ്. മഴ ശക്തമായി തന്നെ തുടരുകയാണെങ്കിൽ ജെട്ടികൾ മുഴുവനായും വെള്ളത്തിനടിയിലാകും . മയ്യഴി പുഴ കരകവിഞ്ഞതോടെ പെരിങ്ങത്തൂർ , കരിയാട് ഭാ​ഗങ്ങളിൽ പുഴയോരത്ത്

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

വടകര: മുൻ മുഖ്യ മന്ത്രിയും, കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. എടോടി കോണ്‍ഗ്രസ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് യുഡിഎഫ്‌ നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ പ്രേമന്‍ അധ്യക്ഷത

കനത്ത മഴ: പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

പയ്യോളി: കനത്ത മഴയില്‍ കീഴൂർ ശിവക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ മരം കടപുഴകി വീണു. കുന്നുമ്മല്‍ താഴെ വള്ളി ബിന്ദു ദേവന്‍ എന്നയാളുടെ വീട്ടുപറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ

കക്കയം ഡാമിൽ ബ്ലൂ അലർട്ട്; അധിക ജലം തുറന്നുവിടാന്‍ സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കക്കയം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമില്‍ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ ഭാഗമായാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്‌. മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. നിലവില്‍ ഡാമില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്. ഷട്ടര്‍ തുറന്നാല്‍

പെരുമഴയില്‍ വ്യാപകനാശം; ചെമ്മരത്തൂരില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

വില്യാപ്പള്ളി: ചെമ്മരത്തൂരില്‍ കനത്ത മഴയില്‍ വീട്ടിലെ കുളിമുറിയും കിണറും ഇടിഞ്ഞ് താഴ്ന്നു. അയനിയുള്ളതില്‍ കുമാരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കിണര്‍ പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്‌. കുമാരന്റെ ഭാര്യ നാരായണി വെള്ളം കോരി നിമിഷങ്ങള്‍ക്കകം കിണര്‍ ഇടിയുകയായിരുന്നു. കിണറിന് ചേര്‍ന്നായിരുന്നു കുളിമുറിയും. ശബ്ദം കേട്ട് ഉടന്‍ തന്നെ നാരായണി

error: Content is protected !!