Category: പ്രാദേശിക വാര്‍ത്തകള്‍

Total 13078 Posts

കർഷകശ്രീ അവാർഡ് ജേതാവ് ചെമ്മരത്തൂർ പാല്യാട്ട് മീത്തൽ കോമപ്പൻ വിടവാങ്ങി

ചെമ്മരത്തൂർ: പാല്യാട്ട് മീത്തൽ കോമപ്പൻ വിടവാങ്ങി. എൻപത്തിനാലു വയസ്സായിരുന്നു. ചിങ്ങം ഒന്നിന്റെ കർഷക ശ്രീ അവാർഡ്, ഫോക്ലോർ അവാർഡ്, നാട്ടുവാർത്ത പുരസ്കാരം എന്നിവ നേടിയിരുന്നു. കാൻസർ രോ​ഗബാധിതനായിരുന്നു.

കുപ്രസിദ്ധ മോഷ്ടാക്കളായ ‘ബാപ്പയും മക്കളും’ വടകരയിലും കൊയിലാണ്ടിയിലും മോഷണം നടത്തിയതായി വിവരം; സംഘത്തിലെ നാല് പേര്‍ പിടിയിൽ

വടകര: ബാപ്പയും മക്കളും എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം വടകര കൊയിലാണ്ടി, താമരശ്ശേരി എന്നിവിടങ്ങളിലും മോഷണം നടത്തിയതായി വിവരം. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഘം കോഴിക്കോട് കേന്ദ്രീകരിച്ചും മോഷണം നടത്തിയതായി വ്യക്തമായത്. നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കോഴിക്കോട് കുറ്റിക്കാട്ടൂർ വലിയപറമ്പ്‌ കീഴ്‌മടത്തിൽ മേക്കൽ മുഹമ്മദ് തായ്‌ (20), കണ്ണങ്കര ഉരുളുമല ചേലന്നൂർ വി ഷാഹിദ്‌

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശി ഇന്ന് ആശുപത്രി വിട്ടേക്കും, പോസിറ്റീവായ ആളുടെ രോഗം ഭേദമാക്കുന്നത് ഇന്ത്യയിൽ ആദ്യം

പയ്യോളി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ 14 വയസുകാരൻ ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടിയുടെ രണ്ടാമത്തെ പി സി ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു. കുട്ടി ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം രോഗം പോസിറ്റീവ് ആയ ആള്‍ക്ക് അസുഖം ഭേദമാകുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്.

വിലങ്ങാട് കട കുത്തിത്തുറന്ന് അടക്ക മോഷ്ടിച്ച കേസ്; വളയം സ്വദേശി അറസ്റ്റിൽ

നാദാപുരം: വിലങ്ങാട് പെട്രോള്‍ പമ്ബിന് സമീപം കട കുത്തി തുറന്ന് അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വളയം സ്വദേശി കക്കുടുക്കില്‍ രാജേഷി (30) നെയാണ് വളയം എസ്‌എച്ച്‌ഒ ഇ.വി.ഫായിസ് അലി ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ മറ്റുരണ്ടു പ്രതികൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ആയഞ്ചേരി സ്വദേശി മുത്താച്ചിക്കണ്ടിയില്‍ പി.രജീഷ് (36), വളയംകല്ല് നിര

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (22/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ത്വക്ക് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) എല്ലുരോഗ വിഭാഗം – ഉണ്ട് 8) മാനസികരോഗ വിഭാഗം

അരൂരിൽ ഓട്ടോയ്ക്ക് മുകളിൽ തെങ്ങ് മുറിഞ്ഞു വീണു; യാത്രക്കാരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

വടകര: അരൂരിൽ യാത്രക്കാരുമായി പോയ ഓട്ടോക്ക് മുകളിൽ തെങ്ങ് വീണ് അപകടം. ഓട്ടോയിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നുമ്മൽ ക്ഷേത്രത്തിനും അരൂർ റോഡിനും ഇടക്ക് വെച്ച് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയ തെങ്ങ് ഓട്ടോക്ക് മുകളിലേക്ക് മുറിഞ്ഞ് വീഴുകയായിരുന്നു. അരൂരിൽ സർവ്വീസ് നടത്തുന്ന കല്ലുമ്പുറം ആലക്കൽ താഴ സജിത്ത് യാത്രക്കാരുമായി ഓട്ടം പോയതിനിടയിലാണ് ഓട്ടോക്ക് മുകളിൽ തെങ്ങ്

നരിക്കാട്ടേരി പറമ്പത്ത് മാതു അന്തരിച്ചു

നരിക്കാട്ടേരി: നരിക്കാട്ടേരിയിലെ പറമ്പത്ത് മാതു അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണാരൻ മക്കൾ : കുഞ്ഞിരാമൻ (സി. പി.ഐ. എം പാറയിൽ ബ്രാഞ്ച് അംഗം, കർഷക തൊഴിലാളി യൂണിയൻ പാറയിൽ യൂണിറ്റ് പ്രസിഡന്റ്‌ ) ദേവി, നാണു, രാജൻ മരുമക്കൾ :ചന്ദ്രി, കുമാരൻ, രാധ ,ശൈലജ സഞ്ചയനം വ്യാഴാഴ്‌ച

അപകട ഭീഷണി; വടകര ചക്കരത്തെരു റോഡിലെ കെട്ടിടം നഗരസഭ പൂട്ടിച്ചു

വടകര: നഗരസഭ ഓഫിസിലേക്കുള്ള ചക്കരത്തെരു റോഡിലെ അപകട ഭീഷണിയിലുള്ള കെട്ടിടം പൂട്ടിച്ചു. കെട്ടിടത്തിന്റെ ചുമരുകൾ വിണ്ടു കീറിയ അവസ്ഥയിലാണുള്ളത്. കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴും എന്നുള്ളതിനാലാണ് നഗരസഭ കെട്ടിടം പൂട്ടിച്ചത്. 3 ഉടമകളുടെ പേരിലുള്ള കെട്ടിടമാണിത്. കെട്ടിടം പൊളിച്ചു മാറ്റാൻ നോട്ടിസ് നൽകി. ഇല്ലാത്ത പക്ഷം ദുരന്ത നിവാരണ വകുപ്പിൽ പെടുത്തി നഗരസഭ

ഡ്രൈവറില്ലാതെ തനിയെ നീങ്ങി കാർ; ചെക്യാട് കുറുവന്തേരിയിൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ കാണാം

ചെക്യാട്: ഇന്ന് രാവിലെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശം. ചെക്യാട് , വളയം മേഖലകളിലാണ് കൂടുതൽ നാശം ഉണ്ടായത്. ചെക്യാട് കുറുവന്തേരിയിൽ ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രൈവറില്ലാതെ കാർ തനിയെ നീങ്ങി. കുറുവന്തേരി സ്കൂളിന് സമീപം പൂളോള്ളതിൽ മൊയ്തു ഹാജിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറാണ് മുന്നോട്ടു നീങ്ങിയത്  

ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര എരവട്ടൂരിലെ താച്ചിറ വയൽ പ്രകാശൻ

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര എരവട്ടൂരിലെ താച്ചിറ വയൽ പ്രകാശനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ്. മൃതദേഹത്തിനടുത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അൻപത്തിയൊന്ന് വയസായിരുന്നു. കുമാരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സവിത മക്കൾ:

error: Content is protected !!