Category: പ്രാദേശിക വാര്‍ത്തകള്‍

Total 13078 Posts

അഴിയൂരിൽ കശുവണ്ടി വികസന കോർപ്പറേഷൻ്റെ യാർഡ് മതിൽ തകർന്ന സ്ഥലം കെ.കെ.രമ എം.എൽ.എ സന്ദർശിച്ചു; അടിയന്തിര നടപടിയുണ്ടാവുമെന്ന് ഉറപ്പുനൽകി

അഴിയൂർ: അഴിയൂർ പഞ്ചായത്തിലെ 16ആം വാർഡിൽ സ്ഥിതി ചെയ്യുന്ന കശുവണ്ടി വികസന കോർപ്പറേഷൻ പഴയ യാർഡിൻ്റെ ചുറ്റുമതിൽ രണ്ടാമതും തകർന്ന സ്ഥലം കെകെ രമ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് യാർഡിൻ്റെ വടക്ക് ഭാഗത്തെ മതിൽ തകർന്ന് വീണത്. വിദ്യാർത്ഥികൾ അടക്കം നിരന്തരം യാത്ര ചെയ്യുന്ന വഴിയിലാണ് മതിൽ തകർന്ന് വീണത്. രാത്രിയായതിനാലാണ് വൻ

കുഞ്ഞിപ്പള്ളി വലിയപറമ്പത്ത് അശ്റഫ് മൻസിലിൽ ആയിഷ അന്തരിച്ചു

അഴിയൂർ: കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ വലിയപറമ്പത്ത് അശ്റഫ് മൻസിൽ ആയിഷ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഖാദർ. മക്കൾ: നാസർ (ദുബൈ), നസീറ, ഹസീന, പരേതനായ അശ്റഫ്. മരുമക്കൾ: ജമാൽ (ഖത്തർ), നവാസ് (ഖത്തർ), സെമീറ (പടന്നക്കര) സഹോദരങ്ങൾ: മമ്മദ് ഹാജി, മറിയം.

എഞ്ചിന്‍ തകരാര്‍; കൊയിലാണ്ടി, ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ 43 മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി, രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്

കൊയിലാണ്ടി: കൊയിലാണ്ടി, ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ എഞ്ചിന്‍ തകരാറിലായി കടലില്‍ കുടുങ്ങി. കടലില്‍ കുടുങ്ങിയ 43 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ‘പുളിയന്റെ ചുവട്ടില്‍’ എന്ന വളളവും ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ‘മബ്‌റൂക്ക്’ എന്ന

വടകരയിലെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിലാക്കും, റോഡിലെ ഗതാഗത തടസം പരിഹരിക്കാൻ ഉടൻ നടപടി; ദേശീയപാതയിലെ പ്രശ്നപരിഹാരത്തിന് നഗരസഭയിൽ യോഗം ചേർന്നു

വടകര: വടകര നഗരസഭ പരിധിയിലൂടെ കടന്നുപോകുന്ന ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നഗരസഭ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തു. പെരുവാട്ടുംതാഴ മുതൽ മൂരാട്പാലം വരെയാണ് വടകര നഗരസഭ പരിധിയിൽ ആറുവരി പാത നിർമ്മാണം നടക്കുന്നത്. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ

തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; ജൂലൈ 30ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു, 3 ദിവസം സമ്പൂർണ മദ്യനിരോധനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് തിരത്തെടുപ്പ് നടക്കുന്ന ജൂലൈ 30 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വടകര താലൂക്കിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനിലാണ് ജൂലൈ 30 ന് തെരഞെടുപ്പ് നടക്കുന്നത്. ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകളും തൂണേരി ഗ്രാമ പഞ്ചായത്തിലെ 2, 3, 4

കടലാക്രമണം രൂക്ഷം, വീടുകളിൽ വെള്ളം കയറുന്നു; വടകര തീരദേശ മേഖലയിലെ ജനങ്ങൾ ആശങ്കയിൽ

വടകര: കടൽക്ഷോഭം അതിരൂക്ഷമായതോടെ വടകര തീരദേശ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. ശക്തമായ മഴയോടൊപ്പം കാറ്റും അതിരൂക്ഷമായ കടൽ ക്ഷോഭവുമാണ് ഉണ്ടാവുന്നത്. ഇന്ന് രാവിലെ 11 മണി മുതൽ ശക്തമായ കാറ്റോടെ കുറ്റൻ തിരമാലകളാണ് കരയിലേക്ക് ഇറച്ചു കയറുന്നത്. അഞ്ച്മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ കടൽഭിത്തിയും കടന്ന് കരയിലേക്ക് ആഞ്ഞടിച്ചതിനാൽ പലവീടുകളിലും വെള്ളം കയറി. തിരമാലയോടൊപ്പം അടിഞ്ഞു

ലോകത്തിലാകെ രോഗമുക്തി നേടിയത് എട്ടുപേർ മാത്രം, ഇന്ത്യയിൽ ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ജീവിതം തിരികെപ്പിടിച്ച് തിക്കോടി സ്വദേശി, ആരോഗ്യ പ്രവർത്തകർക്ക് കൈയടി

കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരൻ മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 14 വയസുകാരന്‍ ജീവൻ കാക്കാനായതിന്റെ അഭിമാനത്തിലാണ്

കൊയിലാണ്ടിയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു ട്രാന്‍സ്ഫറായി വടകരയിലേക്ക് പോകുകയാണ്, പക്ഷേ ഇത്തവണ ഇര്‍ഷാദ് ഒപ്പമില്ല” ഇരുവരുടെയും അപൂര്‍വ്വമായ ജീവിതകഥ ഇങ്ങനെ

കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു.ടി.പി വടകരയിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയാണ്. മൂന്നുവര്‍ഷമായി ഒപ്പമുണ്ടായിരുന്ന ജീവനക്കാരനെ വിട്ടുപിരിയുന്നതിന്റെ നോവുണ്ട് സഹപ്രവര്‍ത്തകര്‍ക്കെല്ലാം. എന്നാല്‍ കൊയിലാണ്ടിയിലെ മറ്റൊരു എഫ്.ആര്‍.ഒ ആയ ഇര്‍ഷാദിനെ സംബന്ധിച്ച് ഈ വേദന കുറച്ചധികമാണ്. ആ സങ്കടം എത്രയെന്നറിയണമെങ്കില്‍ ഇവര്‍ തമ്മിലുള്ള ബന്ധം അറിയണം. പേരാമ്പ്ര കല്ലോട്

ഒഞ്ചിയത്തുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു; കെഎസ്ആർടിസിക്ക് പിന്നാലെ കണ്ണൂക്കരയിൽ നിന്ന് വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു

ഒഞ്ചിയം: നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂക്കര ടൗണിൽ നിന്ന് ഒഞ്ചിയം- വെള്ളികുളങ്ങര- വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യബസ്സം സർവീസ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂക്കരയിൽ നിന്ന് ഒഞ്ചിയം വെള്ളികുളങ്ങര ഓർക്കാട്ടേരി എന്നിവിടങ്ങളിലേക്ക് ആളുകൾ ജീപ്പ് സർവീസും ഓട്ടോറിക്ഷയുമായിരുന്നു

അന്തരിച്ച ചെമ്മരത്തൂരിലെ കോമപ്പേട്ടൻ കാൻസർ പോരാളി ; ശരീരം ക്ഷീണിച്ചപ്പോഴും മനസ്കൊണ്ട് തളരാതെ നിന്ന കർഷകൻ

വടകര: കോഴിക്കോട് മെഡിക്കൽ കോളേജ്, പരിയാരം മെഡിക്കൽ കോളേജ് , ചെന്നൈ അടയാർ ഹോസ്പിറ്റൽ, എന്നിവിടങ്ങളിലെ ആശുപത്രി വാസം കോമപ്പേട്ടന് അതിജീവനത്തിന്റെതായിരുന്നു. കാൻസർ ബാധിതനായി നീണ്ട 25 വർഷം. റേഡിയേഷന്റെ ഫലമായി കേൾവി ശക്തി നഷ്ടപ്പെട്ടു. ശരീരം ക്ഷീണിച്ചു. പക്ഷെ കോമപ്പൻ എന്ന പോരാളിയുടെ മനസ് മാത്രം തളർന്നില്ല. അസുഖത്തെ വിലവയ്ക്കാതെ താൻ ചെയ്യുന്ന

error: Content is protected !!