Category: പ്രാദേശിക വാര്‍ത്തകള്‍

Total 13078 Posts

കെ കെ മാധവൻ ഇനി ജ്വലിക്കുന്ന ഓർമ; വിടചൊല്ലി നാട്

നടുവണ്ണൂർ: അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ.കെ മാധവൻ ഇനി ജ്വലിക്കുന്ന ഓർമ. നടുവണ്ണൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ രാഷ്ട്രീയ സാമൂഹിക സാസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പടെ നൂറ്കണക്കിന് പേർ അന്ത്യാഞ്ജലിയർപ്പിച്ചു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽഎമാരായ ടി.പി രാമകൃഷ്ണൻ, ഇ.കെ വിജയൻ, ഡോ.എം.കെ മുനീർ, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ

പയ്യോളി തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് ദുബൈയിൽ അന്തരിച്ചു

പയ്യോളി: തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് ദുബൈയിൽ അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. ദുബൈയിൽ ആർ ടി എ ബസ് ഡ്രൈവറായിരുന്നു. ചെത്തിൽ അസൈനാർ ഹാജിയുടേയും പരേതയായ ഖദീജ ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: നജിയ (മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക) മകൻ: നൂഹ് മാസിൻ മുബാറക്ക്. സഹോദരങ്ങൾ: മശ്ഹൂദ് ബഹ്‌റൈൻ,

‘ബഡ്ജറ്റ് രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി മാറ്റി, എയിംസ് വീണ്ടും സ്വപ്നമായി തന്നെ തുടരും’; ഷാഫി പറമ്പിൽ എം പി

വടകര: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റിനെ രാഷ്ട്രീയ അതിജീവനത്തിനുള്ള ആയുധമാക്കി മാറ്റി.രാജ്യത്തിന്റെ വളർച്ചയോ,യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളല്ല ബഡ്ജറ്റിൽ കണ്ടത്. മറിച്ച് ഭരണം നിലനിർത്താനുള്ള വ്യഗ്രതയാണ് ബഡ്ജറ്റിൽ കണ്ടതെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു. കേരളത്തിൽ നിന്ന് രണ്ട് സഹമന്ത്രിമാർ ഉണ്ടെന്ന കാര്യം BJP സർക്കാർ മറന്നു. നമ്മുടെ സംസ്ഥാനത്തിനോട്

അഴിയൂരിൽ നടന്ന എസ് എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു; സംഘടനയ്ക്ക് പുതിയ സാരഥികൾ

വടകര: അഴിയൂരിൽ നടന്ന എസ് എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. എസ് എഫ് ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് പുതിയ സാരഥികൾ. സെക്രട്ടറിയായി പി താജുദ്ധീനെ തെരഞ്ഞെടുത്തു. ടി പി അമൽരാജിനെയാണ് പ്രസിഡണ്ടായി തെരഞ്ഞെ‌ടുത്തത്. എസ് എഫ് ഐ ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ

ശക്തമായ കാറ്റും മഴയും; പതിയാരക്കരയിൽ മരം വീണ് വീട് ഭാ​ഗീകമായി തകർന്നു

പതിയാരക്കര: ശക്തമായ കാറ്റും മഴയിലും പതിയാരക്കരയിൽ മരം വീണ് വീട് ഭാ​ഗീകമായി തകർന്നു. ഒതയോത്ത് സുബൈറിന്റെ വീട്ടിനു മുകളിലേക്കാണ് സമീപത്തെ പറമ്പിലുണ്ടായിരുന്ന തേക്ക് വീണത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഓടിട്ട ഇരുനില വീടിന്റെ അടുക്കള ഭാ​ഗത്തേക്കാണ് മരം വീണത്. അടുക്കള ഭാ​ഗം പൂർണമായും തകർന്നു. ഈ സമയത്ത് സുബൈറും ഭാര്യയും മക്കളും വീടിന്റെ

ചെമ്മരത്തൂർ മാനവിയം സാംസ്കാരിക നിലയത്തിന് പുതുജീവൻ വയ്ക്കണം; നിലയം നവീകരിക്കണമെന്നാവശ്യം ശക്തമാകുന്നു

ചെമ്മരത്തൂർ: മാനവിയം സാംസ്കാരിക നിലയത്തിന് പുതുജീവൻ വയ്ക്കാൻ നവീകരണ പ്രവർത്തികൾ നടത്തണമെന്നാവശ്യം ശക്തമാകുന്നു. ചെമ്മരത്തൂർ വാർട്സ് അപ്പ്‌ ഗ്രൂപ്പ് കൂട്ടായ്മയാണ് ആവശ്യവുമായി രം​ഗത്തെത്തിയത്. തിരുവള്ളൂർ പഞ്ചായത്തിൽ ചെമ്മരത്തൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സാംസ്കാരിക നിലയമാണ് മാനവിയം. ഒരുകാലത്ത് ഒരുപാട് കല്യാണങ്ങൾക്കും ജില്ലയിലെ പ്രൊഫഷണൽ നാടക സമിതികളുടെ റിഹേഴ്സലുകൾക്കും വേദിയായിരുന്നു മാനവീയം. പക്ഷെ ഇന്ന് മാനവീയത്തിന് ആ

പേരാമ്പ്രയിൽ ബൈക്ക് ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപ്പാസ് ആരംഭിക്കുന്നിടത്താണ് അപകടം നടന്നത്. ബൈപ്പാസിൽ നിന്നും വരികയായിരുന്ന ബൈക്ക് പേരാമ്പ്ര കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലടിക്കുകയായിരുന്നു. ബസിലടിച്ച ബൈക്കുമായി ബസ് 10 മീറ്ററോളം മുന്നോട്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം . എടവരാട് ചേനായി മഠത്തിൽ

ചോറോട് കുരിക്കിലാട് ഗുളികൻ മുക്കിന് താഴെ വളവിൽ അപകടാവസ്ഥയിലായ അരയാൽ മരം മുറിച്ചു മാറ്റി

കുരിക്കിലാട്: വൈക്കിലശ്ശേരി റോഡ്-മലോൽ മുക്ക് റോഡിലെ കുരിക്കിലാട് ഗുളികൻ മുക്കിന് താഴെ വളവിലുള്ള അരയാൽമരം മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അരയാൽമരം ഏത് നിമിഷവും കടപുഴകി വീഴാനായ നിലയിൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അരയാലിന് ചുറ്റുമുള്ള മണ്ണ് വിണ്ട് കിറിയ നിലയിലുമായിരുന്നു. അപകട ഭീഷണിയിലാണെന്ന് ചുണ്ടിക്കാട്ടി മരം മുറിച്ചു മാറ്റാൻ ഏറെ മുൻപ് പ്രദേശവാസികൾ പരാതി

അന്തരിച്ച കെ കെ മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത കമ്മ്യൂണിസ്റ്റുകാരൻ; ടിപി വധത്തിന് പിന്നിലെ സിപിഎം ഗൂഡാലോചന വിളിച്ചു പറഞ്ഞു , 2012 ൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക്

കോഴിക്കോട് : ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവയിരുന്ന മാധവേട്ടൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ആളായിരുന്നു. 1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. പിളർപ്പിൽ സി.പി.എമ്മിനൊപ്പം നിന്ന നേതാവാണ് മാധവൻ. 1958 ൽ ദേശാഭിമാനി ഏജൻ്റും വിതരണക്കാരനും പിന്നീട് ഏറിയാലേഖകനുമായ അദ്ദേഹം. 1964 ൽ സി.പി ഐ എം

നിധിയെന്ന് പറഞ്ഞ് നല്‍കിയത് മുക്കുപണ്ടം; നാദാപുരം സ്വദേശികളെ പറ്റിച്ച് നാലുലക്ഷം കവര്‍ന്നതിന് പിന്നാലെ പ്രതികള്‍ അപകടത്തില്‍പ്പെട്ടു

വടകര: നിധിയെന്ന് വിശ്വസിപ്പിച്ച് നാദാപുരം സ്വദേശികള്‍ക്ക് മുക്കുപണ്ടം നല്‍കി പറ്റിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ തട്ടിയെടുത്തത് നാലു ലക്ഷം രൂപ. രാജേഷ്, ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്. ഇവരില്‍ നിന്നും തട്ടിയെടുത്ത പണവുമായി രക്ഷപെടുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം അപകടത്തില്‍പെട്ടു. പരിക്കേറ്റവര്‍ അടക്കമുള്ള സംഘം മുരങ്ങൂരില്‍ നിന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടെങ്കിലും ഇവര്‍ പെരുമ്പാവൂരില്‍

error: Content is protected !!