Category: പ്രാദേശിക വാര്‍ത്തകള്‍

Total 13078 Posts

വടകര മേപ്പയിൽ മേക്കോത്ത് സരോജിനി അമ്മ അന്തരിച്ചു

വടകര: മേപ്പയിൽ മേക്കോത്ത് സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്‌: പരേതനായ മേക്കോത്ത് ബാലകൃഷ്ണ കുറുപ്പ്‌ (റിട്ട. മുനിസിപ്പാൽ സൂപ്രണ്ട് വടകര). മക്കള്‍: സുരേഷ് ബാബു, ലത. മരുമക്കള്‍: നിഷ, വിജയന്‍. സഹോദരങ്ങള്‍: സുഷമ, സുധ, പ്രകാശന്‍, ശ്രീമതി, ജനാര്‍ദ്ദനന്‍, ചന്ദ്രന്‍.

എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

എലത്തൂര്‍: എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എലത്തൂര്‍ എസ്.ബി.എ ബാങ്കിന് പിന്‍വശമാണ് യുവാവിനെ ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നടന്നുപോകുമ്പോള്‍ ട്രെയിന്‍തട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയക്ക് കൊണ്ടുപോകും.

കല്ലാച്ചി പോസ്റ്റ് ഓഫീസില്‍ മോഷണ ശ്രമം; കള്ളന്‍ അകത്ത് കയറിയത് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത്

കല്ലാച്ചി: ടൗണിലെ പോസ്റ്റ് ഓഫീസില്‍ മോഷണ ശ്രമം. ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്ത് കയറിയത്. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ തകര്‍ത്ത വാതിലിന്റെ പൂട്ടും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തു. നാദാപുരം എസ്.ഐ എം

നാല് നാൾ നീളുന്ന ജലപരപ്പിലെ ആവേശ പോരാട്ടം; സാഹസിക തുഴയെറിയാന്‍ അവരെത്തി, പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം

ചക്കിട്ടപ്പാറ: പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ ചാലിപുഴയും ഇരുവഞ്ഞിയും മീൻതുള്ളിപ്പാറയും ഒരുങ്ങി. ദ. നാല് നാൾ നീളുന്ന ജലപരപ്പിലെ ആവേശ പോരാട്ടം കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിലുമായി നടക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ചരക്ക് ലോറിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ലോറികള്‍ റോഡില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാല്‍ വാഹനഗതാഗതത്തെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടില്ല. ഇരുഭാഗത്തുകൂടിയും വാഹനങ്ങളെ കടത്തിവിടുന്നുണ്ട്.

ഗുരുവന്ദനം പരിപാടിയുമായി എൻ.ടി.യു; ആയുർവേദ – ഔഷധ സസ്യ പരിപാലന രംഗത്ത്‌ ശ്രദ്ധേയനായ അഴിയൂരിലെ പി.കെ പ്രകാശന്‌ ആദരം

ചോമ്പാല: ഗുരുപൂർണ്ണിമയോടനുബന്ധിച്ച് എൻ.ടി.യു ചോമ്പാല ഉപജില്ല സമിതി ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. ആയുർവേദ രംഗത്തും ഔഷധ സസ്യ പരിപാലനത്തിനും ഏറെ ശ്രദ്ധേയനായ അഴിയൂർ സ്വദേശി പി.കെ പ്രകാശനെ പരിപാടിയുടെ ഭാഗമായി ആദരിച്ചു. കെട്ടിട നിർമ്മാണത്തോടൊപ്പം ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവ് സമൂഹത്തിന് പകർന്നു നൽകി വരുന്ന അദ്ദേഹം ആയുർവേദത്തിൻ്റെ മഹത്വവും ഔഷധ സസ്യങ്ങളുടെ ഗുണവും മനസ്സിലാക്കുന്നതിന് വേണ്ടി

പയ്യോളി ഭാഗത്തെ വെള്ളക്കെട്ട്; തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയർമാര്‍, ദേശീയപാത അതോറിറ്റി, വഗാഡ് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിക്കും

പയ്യോളി: ദേശീയപാതയിൽ പയ്യോളി ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി നഗരസഭ, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറെടുത്ത വഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പയ്യോളി-വടകര ഭാഗത്ത്‌ ദേശീയ പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി മുൻസിപ്പാലിറ്റി

‘ഉമ്മൻചാണ്ടി സാമൂഹ്യ – രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന പകരക്കാരനില്ലാത്ത നേതാവ്‌’; ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ കുറ്റ്യാടി

കുറ്റ്യാടി: മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് പ്രവർത്തക സമിതി മുതലായ നിലകളിൽ സാമൂഹ്യ രാഷ്ടിയ രംഗത്ത് നിറഞ്ഞ് നിന്ന പകരക്കാരനില്ലാത്ത നേതാവാണ് ഉമ്മൻചാണ്ടി എന്ന് മുൻ ഡി.സി.സി പ്രസിഡന്റ്‌ കെ.സി അബു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എണ്ണമല്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അദ്ദേഹം

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (24.07.2024)

ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികളുടെ വിഭാഗം – ഉണ്ട് 4) സർജറി വിഭാഗം – ഉണ്ട് 5) എല്ലു രോഗ വിഭാഗം – ഉണ്ട് 6) നേത്ര രോഗ വിഭാഗം – ഉണ്ട് 7) ശ്വാസ കോശ രോഗ വിഭാഗം

പഴങ്കാവ് വാഴക്കാലിൽ നാരായണി അന്തരിച്ചു

വടകര: പഴങ്കാവ് വാഴക്കാലിൽ നാരായണി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കൾ: ചന്ദ്രൻ, പ്രേമലത, സുരേഷ്, ശോഭന, ദിനേശൻ, സുധീർ. മരുമക്കൾ: സ്മിത, നാരായണൻ അനിത, ജയചന്ദ്രൻ, സിന്ധു, ഷൈബ.

error: Content is protected !!