Category: പ്രാദേശിക വാര്‍ത്തകള്‍

Total 13076 Posts

ദേശീയപാതയിൽ മുക്കാളി, മടപ്പള്ളി തുടങ്ങിയവിടങ്ങളിലെ മണ്ണിടിച്ചൽ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

​വടകര: ദേശീയപാത 66 ൽ നിർമ്മാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂർ മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗട്കരി. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളുന്നതിനും മന്ത്രി നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ മൂലം ജനങ്ങളുടെ ജീവനും

ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി വ​ഗാഡിന്റെ ചോറോട് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

ചോറോട്: ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വ​ഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വ​ഗാഡ് കമ്പനിക്കെതിരെ, വ​ഗാഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് വ​ഗാഡ് ഓഫീസിന് സമീപം പോലീസ്

ചെങ്ങോട്ടുകാവില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികയെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികയെ തിരിച്ചറിഞ്ഞു. ഈറോഡ് പുനത്തുംപടിക്കല്‍ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ ആലിപ്പുറത്ത് കമലാക്ഷിയമ്മയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് കമലക്ഷിയമ്മയെ ട്രെയിന്‍ തട്ടിയത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നവഴി പെട്ടെന്ന് വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കി

ബഹ്റൈനില്‍ ദീർഘകാലം പ്രവാസിയായിരുന്ന പയ്യോളി തോലേരി കുന്നോത്ത് അബ്ദുള്ള അന്തരിച്ചു

പയ്യോളി: ബഹ്റൈനില്‍ ദീർഘകാലം പ്രവാസിയായിരുന്ന തോലേരി കുന്നോത്ത് അബ്ദുള്ള അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് സഖാഫി, മുഫീദ്,മുർഷിദ്, ഫഹദ്. മരുമകൾ: ഫാത്തിമ. സഹോദരങ്ങൾ: കുന്നോത്ത് അമ്മദ്, ആയിഷ, അബ്ദുറഹ്‌മാൻ, നഫീസ, ജമീല, അബൂബക്കർ, സഫിയ.

കർക്കടകവാവുബലി തർപ്പണം: വടകര ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇത്തവണ വിപുലമായ സൗകര്യം

വടകര: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിന്‌ ഇത്തവണ വിപുലമായ സൗകര്യം ഏർപ്പെടുത്തിയതായി ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 4.30 മുതൽ ബലിതർപ്പണം ആരംഭിക്കും. കുറ്റ്യാടി പുഴയും മാഹി കനാലും സംഗമിക്കുന്ന സ്ഥലത്താണ് ബലിതർപ്പണം. കോഴിക്കോട് ശ്രേഷ്ഠാചാരസഭ ചടങ്ങിന് കാർമികത്വം വഹിക്കും. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിപുലമായ സൗകര്യം, വിശാലമായ കുളിക്കടവ്

കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍തട്ടി മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയില്‍വേ മേല്‍പ്പാലത്തിന് താഴെ നിന്നും വയോധിക ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നവഴി പെട്ടെന്ന് വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ പോലീസ്‌ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ചോമ്പാല കല്ലാമല കണ്ടപ്പം കുണ്ടിൽ പ്രദീപൻ അന്തരിച്ചു

ചോമ്പാല: കല്ലാമല ചിറയില്‍ പീടികയില്‍ കണ്ടപ്പം കുണ്ടിൽ പ്രദീപൻ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: പാറു. ഭാര്യ: ഷീജ. മക്കള്‍: അക്ഷയ്, അനുശ്രീ. സഹോദരങ്ങള്‍: ശാന്ത, പ്രകാശന്‍, വസന്ത, പരേതനായ ദിനേശന്‍.

എ.എ.വൈ വിഭാഗങ്ങൾക്ക്‌ സൗജന്യ കിറ്റ്, സ്‌പെഷ്യൽ പഞ്ചസാര, ആദിവാസി വിഭാഗത്തിന്‌ പ്രത്യേക കിറ്റുകൾ; ഇത്തവണ ഓണം കളറാകും

തിരുവനന്തപുരം: ഓണത്തിന് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റും സ്‌പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യൽ പഞ്ചസാര വിതരണം, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈക്കോ വഴി വിതരണം ചെയ്യും. ഓണത്തോടനുബന്ധിച്ച്‌ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജ്ജിതമാക്കാൻ

വടകര മേപ്പയിൽ മേക്കോത്ത് സരോജിനി അമ്മ അന്തരിച്ചു

വടകര: മേപ്പയിൽ മേക്കോത്ത് സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്‌: പരേതനായ മേക്കോത്ത് ബാലകൃഷ്ണ കുറുപ്പ്‌ (റിട്ട. മുനിസിപ്പാൽ സൂപ്രണ്ട് വടകര). മക്കള്‍: സുരേഷ് ബാബു, ലത. മരുമക്കള്‍: നിഷ, വിജയന്‍. സഹോദരങ്ങള്‍: സുഷമ, സുധ, പ്രകാശന്‍, ശ്രീമതി, ജനാര്‍ദ്ദനന്‍, ചന്ദ്രന്‍.

എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

എലത്തൂര്‍: എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എലത്തൂര്‍ എസ്.ബി.എ ബാങ്കിന് പിന്‍വശമാണ് യുവാവിനെ ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നടന്നുപോകുമ്പോള്‍ ട്രെയിന്‍തട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയക്ക് കൊണ്ടുപോകും.

error: Content is protected !!