Category: പ്രാദേശിക വാര്‍ത്തകള്‍

Total 13052 Posts

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (01/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസികരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ സമയം

എടച്ചേരി ചെട്ടിൻ്റെ കുന്നുമ്മൽ മാധവി അന്തരിച്ചു

എടച്ചേരി: ചെട്ടിൻ്റെ കുന്നുമ്മൽ മാധവി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാധ, ലീല, ശാന്ത, അശോകൻ, ചന്ദ്രി, രമണി, ദിനേശൻ (ബ്രാഞ്ച് മാനേജർ എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക്). മരുമക്കൾ: ബാലൻ.യു.കെ (എടച്ചേരി), ശ്രീധരൻ.ടി (വടകര). ബാലൻ.കെ.പി (വളയം), സുമലത, ശശിധരൻ.ടി.കെ (തലശ്ശേരി), ശശി.ആർ.പി (കുറുമ്പയിൽ), ലസിത.ടി.

ട്രോളിംഗ് നിരോധനമവസാനിച്ച് ബോട്ടുകൾ കടലിലേക്ക്; മത്സ്യമേഖല സജീവമാകും, കാലാവസ്ഥ പ്രതികൂലമാകുമോ എന്ന് ആശങ്ക

ചോമ്പാല: 52 ദിവസത്തെ ഇടവേളകൾക്ക് ശേഷം യന്ത്രവത്കൃത ബോട്ടുകൾ ഇന്ന് പുലർച്ചയോടെ കടലിൽ പോയി തുടങ്ങി. ജൂൺ ഒമ്പത് അർധരാത്രി 12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ് നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി ലഭിച്ചത്. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെങ്കിലും മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിംഗ് നിരോധന സമയത്ത്

ദീർഘകാലം നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായിരുന്ന എ.കെ കണ്ണൻ അന്തരിച്ചു

നരിപ്പറ്റ: ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായിരുന്ന എ.കെ കണ്ണൻ (75) അന്തരിച്ചു. കുന്നുമ്മൽ നരിപ്പറ്റ മേഖലകളിൽ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം വഹിച്ച വ്യക്തിയായിരുന്നു. സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായിരുന്നു. ഭാര്യ: യശോദ. മക്കൾ: ഷിജു മോൻ (സോഫ്റ്റ്‌വെയർ എൻജിനീയർ), ഷിജിത്ത് (കക്കട്ട് സർവീസ് സഹകരണ ബാങ്ക്).

ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും, തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

കക്കയം: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാലും ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലുമാണ് തീരുമാനം. പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന്‍ നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട്

ദുരിതപെയ്ത്തിലും വിശന്നിരിക്കുന്നവരെ ‘ഹൃദയപൂർവ്വം’ചേര്‍ത്ത്പ്പിടിച്ച് ചെറുവണ്ണൂര്‍; ഡി.വൈ.എഫ്.ഐ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത് 3405 പൊതിച്ചോറുകള്‍

ചെറുവണ്ണൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴ, ചുറ്റോട് ചുറ്റും വെള്ളക്കെട്ട്, വെള്ളത്തില്‍ മുങ്ങിയ റോഡുകള്‍. എന്തൊക്കെയായാലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറിനായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’ ചെറുവണ്ണൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കനത്ത മഴയെയും വകവെക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഇന്നായിരുന്നു ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയിയുടെ ഭാഗമായി ചെറുവണ്ണൂര്‍ മേഖലാ

കാണാതായ പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി

പേരാമ്പ്ര: കാണാതായ ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കോഴിക്കോട് നിന്നുമാണ് കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി വീട്ടുകാരോട് പറയാതെ സ്‌ക്കൂട്ടറുമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെയാണ് കോഴിക്കോട് നിന്നും ഒരാള്‍ കുട്ടിയെ തിരിച്ചറിയുന്നതും വീട്ടില്‍ അറിയിക്കുന്നതും.

ദുരിതപ്പെയ്ത്ത്‌: വടകരയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍, എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ

വടകര: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇന്നലെ പെയ്ത കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് പലരെയും ക്യാംപുകളിലെത്തിച്ചത്. ക്യാംപുകളില്‍ ഉള്ളവര്‍ക്ക് നിലവില്‍ കിടക്കാന്‍ ആവശ്യമായ ബെഡ്, ഭക്ഷണങ്ങള്‍ എല്ലാം എത്തിച്ചതായി വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു വടകര ഡോട്

വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ; മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചിൽ തുടരുന്നു

നാദാപുരം: വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ അടിച്ചിപ്പാറയില്‍ തന്നെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. ഇതേ തുടര്‍ന്ന് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശത്ത് ഉരുള്‍പൊട്ടിയത്. ഉച്ച മുതല്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവിടെ വ്യാപകനാശമാണ് ഉണ്ടായത്. അതിന്റെ ആഘാതത്തില്‍ നിന്നും

വയനാടിനെ ചേർത്ത് പിടിച്ച് വടകര; രണ്ട് ലോറി നിറയെ അവശ്യ വസ്തുക്കൾ, മുന്നിൽ നിന്ന് നയിച്ച് ഡി.വൈ.എഫ്.ഐ

വടകര: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ ആവശ്യവസ്തുക്കള്‍ ശേഖരിച്ച് എത്തിച്ചുനല്‍കിയത്. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകരയില്‍ ആവശ്യവസ്തുക്കള്‍ പ്രവര്‍ത്തകര്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് അവശ്യസാധനങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിവരം സോഷ്യല്‍മീഡിയ വഴി ആളുകളിലേക്ക് എത്തുകയും ചെയ്തു.

error: Content is protected !!