Category: നടുവണ്ണൂര്‍

Total 308 Posts

നടുവണ്ണൂര്‍ ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ സി.കെ. ബാലന്‍ അടിയോടി അന്തരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ സി.കെ. ബാലന്‍ അടിയോടി അന്തരിച്ചു. എഴുപത്തിഴഞ്ച് വയസ്സായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍ വച്ച് നടക്കും. നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ സ്‌പോണ്‍സറിങ്ങ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഹെഡ് നഴ്‌സായി റിട്ടയര്‍ ചെയ്ത

നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

നടുവണ്ണൂര്‍: നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. നാളെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കോട്ടൂര്‍, ഗൈല്‍ പരിസരം, രാവിലെ 9 മണി മുതല്‍ 4 മണി വരെ നടുവണ്ണൂര്‍ കാവുംതറ ജംഗ്ഷന്‍ പരിസരം, ഉച്ചയ്ക്ക് 12 മണി മുതല്‍ 5 മണി വരെ നടുവണ്ണൂര്‍ ടൌണ്‍

നടുവണ്ണൂർ സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ltop1] നടുവണ്ണൂർ: നടുവണ്ണൂർ സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും. നടുവണ്ണൂർ ടൗൺ, വാകയാട് ഹൈസ്കൂൾ പരിസരം, കാവിൽ, അരുമം കുഴി, ഉള്ള്യേരി ടൗൺ, ഉള്ള്യേരി ഈസ്റ്റ് മുക്ക്, മാമ്പൊയിൽ, എം ഡിറ്റ് പരിസരം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. നാളെ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വൈദ്യുതി മുടക്കം.

കോക്കല്ലൂരില്‍ പ്രൊഫഷണങ്ങള്‍ നാടകോത്സവം സമാപിച്ചു; കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ. ശാന്തകുമാര്‍ നഗറില്‍ വച്ച് നടന്ന പ്രൊഫഷണങ്ങള്‍ നാടകോത്സവം സമാപിച്ചു. കേരള സംഗീത നാടക അക്കാദമി കോക്കല്ലൂര്‍ ടാഗോര്‍ വായനശാലയുടെ സഹകരണത്തോടെയാണ് നാടകോത്സവം സംഘടിപ്പിച്ചത്. മൂന്നു ദിവസമായിയ കോക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ.ശാന്തകുമാര്‍ നഗറില്‍ വച്ച് നടന്ന നാടകോത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം കെ.എം.

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് പേരാമ്പ്ര ഉപകാര്യലയത്തിന്റെ നേതൃത്വത്തിൽ മന്ദങ്കാവിൽ പദ്ധതി പ്രവർത്തന ഉദ്ഘാടനവും തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു

നടുവണ്ണൂർ: കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് പേരാമ്പ്ര ഉപകാര്യലയത്തിന്റെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തന ഉദ്ഘാടനവും തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു. മന്ദങ്കാവ് സിപ്കോ കോമ്പൗണ്ടിൽ വച്ച് നടന്ന ചടങ്ങ് സിപ്കോ ചെയർമാൻ പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എ.ഒ. സലീഷ് അദ്ധ്യക്ഷനായി. സന്ദേശ് സ്വാഗതം പറഞ്ഞു. ബോർഡ് സൂപ്രണ്ട് സിന്ധു ബോധവൽക്കരണ ക്ലാസ് നടത്തി.

നടുവണ്ണൂരിന്റെ മണ്ണിൽ അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സംസാരിച്ച് വക്രഗണിതം; നാടകത്തെ ഇരുകൈകളാലും വരവേറ്റ് പ്രേക്ഷകർ

നടുവണ്ണൂർ: അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സംസാരിക്കുന്ന വക്രഗണിതം എന്ന നാടകം ജനശ്രദ്ധ നേടുന്നു. അന്ധവിശ്വാസം പരത്തുന്ന വ്യാജ സിദ്ധന്റെ വളർച്ചയും തകർച്ചയുമാണ് വക്രഗണിതത്തിന്റെ പ്രമേയം. നവാഗത എഴുത്തുകാരൻ ശ്രീജേഷ് കാവിൽ രചന നിർവ്വഹിച്ച വക്രഗണിതം നവാഗത സംവിധായകനായ അഖിൽ തിരുവോടാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടൂർ ഫെസ്റ്റിൽ വകഗണിതത്തെ സ്വീകരിച്ച നിറഞ്ഞ സദസ്സ് നാടകത്തിന്റെ ജനശ്രദ്ധ എടുത്തു

മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

  ഉള്ളിയേരി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ഉത്പാദന മേഖലയിൽ വെറ്ററിനറി ഡിസ്പെൻസറി മുഖേന നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു. മുട്ട ഉത്പാദനത്തിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 23 ഗ്രൂപ്പ് ഗുണഭോക്താക്കൾക്ക് ഹൈടെക് ഹൈ ഡൻസിറ്റി കൂടും ഒരു ഗ്രൂപ്പിന്

കൂട്ടാലിടയില്‍ കുടുംബശ്രീ വിപണന മേള; ആദ്യകാല അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ വിവിധ ഉല്‍പ്പന്നങ്ങളുമായി പതിനേഴ് സ്റ്റാളുകള്‍

കൂട്ടാലിട: ആദ്യകാല അടുക്കള ഉപകരണങ്ങളുള്‍പ്പടെ നിരവധി ഉല്‍പ്പന്നങ്ങളുമായി കൂട്ടാലിടയില്‍ കുടുംബശ്രീ വിപണന മേള ആരംഭിച്ചു. കോട്ടൂര്‍ ഫെസ്റ്റിന്റെ ഭാഗമായായാണ് വിപണന മേള ഒരുക്കിയിരിക്കുന്നത്. വിവിധ ഉല്‍പ്പന്നങ്ങളുമായി പതിനേഴ് സ്റ്റാളുകളാണ് മേളയില്‍ അണനിരക്കുന്നത്. ആദ്യകാല അടുക്കള ഉപകരണങ്ങള്‍, വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് സ്റ്റാളുകളിലെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം മേളയില്‍ നാച്ചുറല്‍ ഹെല്‍ത്ത് സെന്റര്‍ സ്റ്റാള്‍, കുടുംബശ്രീ

രണ്ടുദശാബ്ദത്തോളം നടുവണ്ണൂര്‍ റിജീയണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ ജീവനക്കാരന്‍; സുരേഷ് ബാബു അപകടത്തില്‍പ്പെട്ടത് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ

കൊയിലാണ്ടി: നടുവണ്ണൂര്‍ റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായിരുന്ന സുരേഷ് ബാബു അപകടത്തില്‍പ്പെട്ടത് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ. കൊയിലാണ്ടി എസ്.ബി.ഐ ജങ്ഷന് സമീപത്തുവെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അതേദിശയില്‍ പോകുകയായിരുന്ന ലോറിയുമായി ഇടിക്കുകയും അദ്ദേഹം ലോറിക്കടിയില്‍പ്പെടുകയുമായിരുന്നു. കൈകള്‍ക്കും വാരിയെല്ലിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്നയുടനെ ബോധമുണ്ടായിരുന്നെങ്കിലും പിന്നീട് അബോധാവസ്ഥയിലായിരുന്നു. ആദ്യം കൊയിലാണ്ടി

കോട്ടൂരില്‍ ആഘോഷത്തിന്റെ നാളുകള്‍; കോട്ടൂര്‍ഫെസ്റ്റിന്റെ ഭാഗമായി എക്‌സിബിഷനും കാര്‍ണിവെല്‍ഷോയ്ക്കും തുടക്കമായി

നടുവണ്ണൂര്‍: വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന കോട്ടൂര്‍ഫെസ്റ്റില്‍ എക്‌സിബിഷനും കാര്‍ണിവെല്‍ഷോയും തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഷൈന്‍, കെ.കെ. സിജിത്ത്, ഗ്രാമപ്പഞ്ചായത്തംഗം ആര്‍.കെ. ഫിബിന്‍ലാല്‍, യു.എം. ഷീന, ടി.കെ. ചന്ദ്രന്‍,

error: Content is protected !!