Category: നടുവണ്ണൂര്‍
‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി; ആദ്യ ദിനം എത്തിയത് 117 പരാതികള്‍
ബാലുശ്ശേരി : നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് കെ.എം. സച്ചിൻദേവ് എം.എൽ.എ.യുടെ നേതൃത്വത്വത്തിൽ നടത്തുന്ന ‘എം.എൽ.എ. നിങ്ങളോടൊപ്പം’ പരിപാടിക്ക് തുടക്കമായി. കോട്ടൂർ പഞ്ചായത്തിലാണ് ആദ്യപരിപാടി നടന്നത്. കൂട്ടാലിട സാംസ്കാരികനിലയത്തിൽ രാവിലെ 11 മുതൽ ഒരുമണിവരെ പരാതികൾ പരിഗണിച്ചു. വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ ആളുകൾക്കായി പഞ്ചായത്ത് ഹാളിലും പരാതികൾ പരിഗണിച്ചു. വാഹനാപകടത്തിൽ നട്ടെല്ലിന്
ബാലുശ്ശേരിയിലെ പ്രശ്‌നങ്ങള്‍ ഇനി സച്ചിന്‍ ദേവ് പരിഹരിക്കും, ‘എംഎല്‍എ നിങ്ങളോടൊപ്പം’ പരിപാടിക്ക് ഇന്ന് തുടക്കം
ബാലുശ്ശേരി: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ആളുകളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് കെ.എം.സച്ചിന്‍ദേവ് എം.എല്‍.എയുടെ നേതൃത്വത്വത്തില്‍ നടത്തുന്ന ‘ എം.എല്‍.എ നിങ്ങളോടൊപ്പം’ പരിപാടിക്ക് ഇന്ന് തുടക്കമാവും. എല്ലാ പഞ്ചായത്തിലും ഒരു കേന്ദ്രത്തില്‍ രണ്ട് മണിക്കൂര്‍ സമയം പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിവേദനമായി സ്വീകരിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ചികില്‍സ ധനസഹായത്തിന്റെ അപേക്ഷകളും സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്
ബാലുശ്ശേരിക്കാരെ വിസ്മയിപ്പിച്ച ഒരു കോഴി; ഒരു ദിവസം മാത്രം 11മുട്ടകൾ
ബാലുശ്ശേരി: കോഴികൾ വളർത്തുന്നവരും വളർത്തിയിട്ടുള്ളവരുമാണ് നമ്മളിൽ ഭൂരിഭാഗംപേരും. ലോക്ക്ഡൗൺ കാലത്ത് കൂടുതൽ പേർ മുട്ടക്കോഴികളെ വളർത്താനും തുടങ്ങി. ആഴ്ചയിൽ കൂടിയാൽ അഞ്ചോ ആറോ മുട്ടകൾ വരെയാകും നല്ല ഇനം കോഴികളിൽ നിന്ന് ലഭിക്കുക. എന്നാൽ കോഴിക്കോട് ബാലുശ്ശേരിയിലെ ഒരു നാടൻ കോഴി എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. ഒറ്റദിവസം 11 മുട്ടയിട്ടാണ് നാടൻകോഴി വീട്ടുകാരെയും നാട്ടുകാരെയും വിസ്മയപ്പെടുത്തിയത്. കൊളത്തൂർ
സിസിടിവി ചതിച്ചു! നടുവണ്ണൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് രാത്രി ഒളിഞ്ഞുനോക്കി; യുവാവിനെ പോലീസ് പൊക്കി; ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് – വീഡിയോ കാണാം
നടുവണ്ണൂര്‍: അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന വീട്ടില്‍ അര്‍ധരാത്രി ഒളിഞ്ഞുനോക്കിയ യുവാവ് സിസിടിവിയില്‍ കുടുങ്ങി. നടുവണ്ണൂര്‍ സ്വദേശി തേവര്‍കണ്ടി അനീഷിനെതിരെ പോലീസ് കേസെടുത്തു. വീട്ടില്‍ രണ്ട് പെണ്‍മക്കളും വീട്ടമ്മയും മാത്രമാണ് താമസം. ഭര്‍ത്താവ് വിദേശത്താണ്. ഏതാനും മാസം മുമ്പ് ഒരുരാത്രി അജ്ഞാതനെ വീട്ടുപരിസരത്ത് കണ്ടതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇതിന്റെ ക്ലിപ്പിംഗ് സഹിതമാണ് വീട്ടമ്മ ബാലുശ്ശോരി
‘ഞങ്ങള്‍ക്ക് കുടിവെള്ളം വേണം’; വയലടയിലെ ക്വാറികളില്‍ നിന്നുള്ള മലിനജലം നീര്‍ച്ചാലുകളെ മലിനമാക്കുന്നതായി പരാതി
ബാലുശ്ശേരി: ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഒട്ടേറെ ജലസ്രോതസ്സുകളുടെ ഉദ്ഭവകേന്ദ്രമായ വയലടയില്‍ കരിങ്കല്‍ ക്വാറികള്‍ നീര്‍ച്ചാലുകളെയും അരുവികളെയും മലിനപ്പെടുത്തുന്നതായി വ്യാപക പരാതി. ക്വാറികളില്‍നിന്നുള്ള മലിനജലം നേരിട്ട് നീര്‍ച്ചാലുകളിലേക്ക് ഒഴുക്കിവിടുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. വയലടയിലെ ഉള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് മലകളില്‍നിന്ന് ഒഴുകിവരുന്ന ജലം അരുവികളില്‍നിന്ന് ശേഖരിച്ച്
ബാലുശ്ശേരി മങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ മുഖഛായ മാറുന്നു ;നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.1 കോടി രൂപ അനുവദിച്ചു
ബാലുശ്ശേരി : മങ്ങാട് കുടുംബാരോഗ്യകേന്ദ്രം നവീകരിക്കുമെന്ന് കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ അറിയിച്ചു. ആശുപത്രി നവീകരണത്തിന് ഒരു കോടി പത്തുലക്ഷം രൂപ അനുവദിച്ചു. ഒരു ഏക്കര്‍ സ്ഥലത്ത് കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് മങ്ങാട് കുടുംബാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദേശീയ ആരോഗ്യമിഷന്റെ സഹായത്തോടെയാണ് ആധുനിക രീതിയിലുള്ള കെട്ടിടമുണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മങ്ങാട് പി.എച്ച്.സി, എഫ്.എച്ച്.സി. ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
മഴയെത്തി; ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ആധിയോടെ ലക്ഷ്മിയമ്മയും മകളും
ബാലുശ്ശേരി : ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ ദുരിതം അനുഭവിക്കുന്ന അമ്മയ്ക്കും മകള്‍ക്കും തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടംവേണം. പനങ്ങാട് തട്ടാന്റെ പുറായില്‍ താഴത്ത് വീട്ടില്‍ ലക്ഷ്മിയമ്മയും മകള്‍ ലതയുമാണ് കാലപ്പഴക്കത്താല്‍ തകര്‍ന്ന് വീഴാറായ വീട്ടില്‍ ഭയത്തോടെ കഴിയുന്നത്. പ്രായാധിക്യത്താല്‍ അവശയായ ലക്ഷ്മിയമ്മയ്ക്ക് എഴുന്നേറ്റ് നില്‍ക്കണമെങ്കില്‍ പരസഹായം വേണം. പശുവിനെ വളര്‍ത്തിയും ഇടയ്ക്കിടെ തൊഴിലുറപ്പ് ജോലിയെടുത്തുമാണ് ലത ജീവിക്കാനുള്ള വക
നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയായില്ല; വെള്ളക്കെട്ടില്‍ വലഞ്ഞ് നടുവണ്ണൂര്‍ കല്ലറത്താഴെ നിവാസികള്‍
നടുവണ്ണൂര്‍ : ഗ്രാമപ്പഞ്ചായത്ത് ഏഴാംവാര്‍ഡിലെ കല്ലറത്താഴെ നിവാസികള്‍ അപ്രതീക്ഷിതമായ വെള്ളക്കെട്ടില്‍ വലയുന്നു. കൈക്കനാലിന്റെ ഓരത്തുകൂടെ പകുതിയോളംമാത്രം നടപ്പാത നിര്‍മിച്ചതിനെത്തുടര്‍ന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടുതുടങ്ങിയത്. നടുവണ്ണൂര്‍ മൃഗാശുപത്രിമുതല്‍ കല്ലറവയല്‍വരെ 75 മീറ്ററോളമാണ് നടപ്പാത പണിതത്. നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് അഞ്ചുലക്ഷം രൂപ കെട്ടിവെച്ചതിനെത്തുടര്‍ന്ന് ജലസേചനവകുപ്പാണ് ഇക്കഴിഞ്ഞ നവംബറില്‍ നിര്‍മാണംനടത്തിയത്. നടപ്പാത പണിതതോടെ മഴവെള്ളം വയലിലേക്ക് ഒഴുകുന്നത് തടസ്സപ്പെട്ടു. ഒഴുക്കുനിലച്ചതോടെ നേരത്തേ
ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡരികിലെ കൈയേറ്റങ്ങള്‍ ജൂണ്‍ 19 നകം നീക്കണം
കോഴിക്കോട്: സംസ്ഥാനപാത 38 ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡിനിരുവശത്തുമുള്ള കൈയേറ്റങ്ങള്‍ ജൂണ്‍ 19നകം നീക്കം ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡ് സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നതും സാധനസാമഗ്രികള്‍ വില്‍ക്കുന്നതും ഒഴിവാക്കണം. റോഡിനിരുവശത്തും സൂക്ഷിച്ചിരിക്കുന്ന കേടായതും ദ്രവിച്ചതുമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. വില്പനാനുമതി ഇല്ലാത്ത വാഹനങ്ങള്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നത്
രണ്ടുമാസമായി ശമ്പളമില്ല; ബാലുശ്ശേരിയില്‍ നൂല്‍നൂല്‍പ്പ് തൊഴിലാളികള്‍ ദുരിതത്തില്‍
ബാലുശ്ശേരി : നിര്‍മല്ലൂര്‍ ഗാന്ധിസ്മാരക നൂല്‍നൂല്‍പ്പ് കേന്ദ്രത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് തൊളിലാളികള്‍ ദുരിതത്തിലാണ്. കുടുംബം പുലര്‍ത്താന്‍ പെടാപ്പാട് പെടുകയാണിവര്‍. കാലപ്പഴക്കത്താല്‍ പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനുള്ളിലാണ് 30 തൊഴിലാളികള്‍ ജോലിചെയ്യുന്നത്. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ഓട് തകര്‍ന്നതിനാല്‍ ചോര്‍ന്നൊലിച്ച് നൂല്‍നൂല്പ് യന്ത്രങ്ങളും സാധനസാമഗ്രികളും നശിക്കുകയാണ്. തുച്ഛമായ വേതനത്തിനാണ് തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നത്.