Category: നടുവണ്ണൂര്‍

Total 308 Posts

നടുവണ്ണൂർ പഞ്ചായത്ത് ജനസേവാകേന്ദ്രം അടിച്ചുതകർത്ത സംഭവം: പ്രതി റിമാൻഡിൽ

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് ജനസേവനകേന്ദ്രത്തിന്റെയും ഫ്രൺഡ്‌ ഓഫീസിന്റെയും ചില്ലുകൾ അടിച്ചുതകർത്ത സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. കരുമ്പാപ്പൊയിലിലെ പൂളക്കാപ്പൊയിൽ സനൽ കുമാർ(39)നെ റിമാൻഡ് ചെയ്തു. പേരാമ്പ്ര കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തത്. അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത വകുപ്പിലാണ് ബാലുശ്ശേരി പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. ജനസേവാ കേന്ദ്രം ജീവനക്കാരിയായ അയല്‍വാസിക്കെതിരെ ഇയാള്‍

സുരക്ഷാഭിത്തിയില്ല: നടുവണ്ണൂർ-കൂട്ടാലിട പാതയില്‍ അപകടഭീഷണി ഉയര്‍ത്തി റോഡിലെ കിണര്‍

നടുവണ്ണൂർ : കൂട്ടാലിട-നടുവണ്ണൂർ റോഡ് വീതികൂട്ടിയതോടെ പാതയോരത്തായ കിണറിന് സുരക്ഷാമതിൽ പണിതില്ല. കിണറിന്റെ ചെങ്കല്ലിൽ പണിത ആൾമറ അജ്ഞാതവാഹനമിടിച്ച് തകരുകയും ചെയ്തു. സംസ്ഥാനപാതയിൽ കൂട്ടാലിട റോഡ് ജങ്ഷനിൽ സ്വകാര്യവ്യക്തിയുടെ റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് പഴയ കിണർ ഉള്ളത്. റോഡ് വികസനത്തോടെയാണ് കിണർ റോഡിന്റെ ടാറിട്ട ഭാഗത്തിനടുത്തായത്. രണ്ടാഴ്ചമുമ്പാണ് രാത്രിയിൽ വാഹനമിടിച്ച് ആൾമറയുടെ റോഡിനോട് ചേർന്നുള്ളഭാഗം ഇടിഞ്ഞത്.

നടുവണ്ണൂർ പഞ്ചായത്ത് ജനസേവാകേന്ദ്രം കൊടുവാളുമായി എത്തി അടിച്ചുതകർത്തു; യുവാവ്‌ അറസ്‌റ്റിൽ

നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജനസേവാകേന്ദ്രം യുവാവ്‌ അടിച്ചുതകർത്തു. കൊടുവാൾ കൊണ്ടാണ്‌ തകർത്തത്‌. ജീവനക്കാരായ അശ്വതി, ഷൈമലത, പ്രസന്ന എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുമ്പാപൊയിൽ പൂളക്കാം പൊയിൽ സനലാണ് (39) പഞ്ചായത്ത്‌ ഓഫീസിലെത്തി അതിക്രമം കാണിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം. ജനസേവാ

സഞ്ചാരികൾക്കിനി സുഖയാത്ര; കക്കയം ഡാം സൈറ്റ് റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

പേരാമ്പ്ര: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്തേക്കുള്ള റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ് ഈ റോഡുമായി ബന്ധപ്പെട്ട്‌ നിലവിലുള്ളത്. ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവിന്റെ അഭ്യർഥന പ്രകാരമാണ് മന്ത്രി ബാലുശേരി മണ്ഡലത്തിലെ വിവിധ

ബാലുശ്ശേരിയുടെ മുഖഛായ മാറുന്നു; ടൗണ്‍ നവീകരണം ഓഗസ്റ്റ് 30-നകം പൂര്‍ത്തിയാക്കും

ബാലുശ്ശേരി : ബാലുശ്ശേരി ടൗൺനവീകരണം ഓഗസ്റ്റ് 30-നു മുൻപ് പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കർശനനിർദേശം നൽകി. ബാലുശ്ശേരി ടൗണിലെ റോഡ് നവീകരണം കൂടാതെ മണ്ഡലത്തിലെ എസ്റ്റേറ്റ്മുക്ക്-കക്കയം റോഡ് നവീകരണവും കൂട്ടാലിട – കൂരാച്ചുണ്ട് റോഡ് നവീകരണവും മന്ത്രി പരിശോധിക്കുകയുണ്ടായി. മൂന്ന് പ്രവൃത്തികളും സമയബന്ധിതമായി നടപ്പാക്കാൻ മന്ത്രി കരാറുകാർക്കും

കോഴി ഇറച്ചി ഇനി മിതമായ നിരക്കില്‍ ലഭ്യമാകും; ‘കേരള ചിക്കന്‍’ വിപണന കേന്ദ്രം നടുവണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു, വിശദാംശങ്ങള്‍ ചുവടെ

നടുവണ്ണൂര്‍: കേരളത്തിലെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനം ഇറച്ചിക്കോഴിയും സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരള ചിക്കന്‍ പദ്ധതിക്ക് നടുവണ്ണൂരില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വിപണന കേന്ദ്രമാണ് നടുവണ്ണൂരില്‍ പ്രവര്‍ത്തനമാരാംഭിച്ചത്. കേരള ചിക്കന്റെ വിപണന കേന്ദ്രം കെ എം സച്ചിന്‍ ദേവ് എം

ബാലുശ്ശേരിയിലെ കോഴഞ്ചേരി തോട്ടിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

ബാലുശ്ശേരി: കോട്ട നടപുഴയുടെ കൈവഴിയായി ഒഴുകുന്ന തോട്ടില്‍ കോഴഞ്ചേരി പാലത്തിനടുത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പതിവാകുന്നു. ചാക്കുകളില്‍ നിറച്ച് കൊണ്ടുവരുന്ന മലിനവസ്തുക്കള്‍ കല്ല് കെട്ടിയാണ് പുഴയിലേക്ക് വലിച്ചെറിയുന്നത്. തോട്ടില്‍ കരയോട് ചേര്‍ന്നഭാഗത്ത് പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഒട്ടേറെ ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലാണ് ഇരുട്ടിന്റെ മറവില്‍ ആളുകള്‍ മാലിന്യം തള്ളുന്നത്. കോട്ട നടവയലില്‍ കക്കൂസ്

പത്മനാഭൻമാഷ് യാത്രയായി; കാടിന്റെ മണമില്ലാത്ത, മരങ്ങളുടെയും കിളികളുടെയും സംഗീതമില്ലാത്ത ലോകത്തേക്ക്

നടുവണ്ണൂർ: കാടിനെയും മരങ്ങളെയും കിളികളെയും സ്നേഹിച്ച പത്മനാഭൻമാഷ് (ഇപിഎൻ) കാടിന്റെ സംഗീതമില്ലാത്ത ലോകത്തേക്ക് യാത്രയായി. പൂർവിക സ്വത്തായി കിട്ടിയ രണ്ടര ഏക്കറിലധികം പറമ്പിൽ കാട്‌ വളർത്തിയാണ് തിരുവോട് സജിനയിൽ ഇ പത്മനാഭൻനായർ പരിസ്ഥിതി സ്നേഹത്തിന് മാതൃകതീർത്തത്. ഒരു മരംപോലും മുറിക്കാതെ സംരക്ഷിച്ച പത്മനാഭൻ മാസ്റ്റർക്ക് 2016ലെ വനമിത്ര പുരസ്കാരവും ലഭിച്ചു. 1960ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഭൗതിക

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി, കുത്തൊഴുക്കിനെ ധീരമായി നേരിട്ടു, ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ രക്ഷിച്ച ഹരീഷ് മാതൃകയാണ്

ബാ​ലു​ശ്ശേ​രി: ഹ​രീ​ഷിന്റെ അ​വ​സ​രോ​ചി​ത​മാ​യ ധീ​ര​ത​യി​ൽ ര​ക്ഷ​പ്പെ​ട്ട​ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് ജീ​വ​ൻ. മ​ഞ്ഞ​പ്പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ല​ക​പ്പെ​ട്ട മൂ​ന്നു​പേ​രെ ര​ക്ഷി​ച്ച മ​ധു​ര അ​ഴ​ക​ന​ല്ലൂ​ർ സ്വ​ദേ​ശി ഹ​രീ​ഷ് നാ​ടിന്റെ അ​ഭി​മാ​ന​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ബാ​ലു​ശ്ശേ​രി പ​ഴ​യ മ​ഞ്ഞ​പ്പാ​ല​ത്തി​ന​ടു​ത്ത് പു​ഴ​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വ​ട​ക​ര മ​ട​പ്പ​ള്ളി തെ​രു പ​റ​മ്പ​ത്ത് സ​ദാ​ന​ന്ദന്റെ ഭാ​ര്യ മി​നി​യും സ​ഹോ​ദ​രന്റെ മ​ക​ൻ വി​ന​യ് മോ​ഹ​നു​മാ​ണ് പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

കര്‍ഷകരുടെ പ്രതിഷേധം: താമരശ്ശേരി ബിഷപ്പും പെരുവണ്ണാമൂഴിയിലേക്ക്

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നില്‍ വി.ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അതിജീവന രാപ്പകല്‍ സമരം രണ്ടാം ദിവസം പിന്നിടുമ്പോള്‍ പന്തലില്‍ താമരശ്ശേരി ബിഷപ്പ് സന്ദര്‍ശനം നടത്തും. വൈകീട്ട് അഞ്ച് മണിക്കാണ് താമരശ്ശേരി ബിഷപ്പ് സന്ദര്‍ശനം നടത്തുക. വന്യ മൃഗശല്യത്തില്‍ നിന്നും പ്രദേശത്തെ കര്‍ഷകര്‍ക്ക് ശാശ്വത പരിഹാരം ലഭിക്കുന്നത് വരെ സമരം തുടരുമെന്ന്

error: Content is protected !!