Category: നടുവണ്ണൂര്‍

Total 308 Posts

ഉണ്ണികുളത്ത് വാടക വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍; ഭര്‍ത്താവ് താജുദ്ദീനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ബാലുശ്ശേരി: ഉണ്ണികുളത്ത് വാടക വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഉമ്മുക്കുല്‍സുവിന്റെ ഭര്‍ത്താവ് താജുദ്ദീന്‍ സുഹൃത്തുക്കളാണ് ഇവര്‍. കേസിലെ ഒന്നാം പ്രതിയായ താജുദ്ദീന്‍ ഇപ്പോളും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്

ബാലുശ്ശേരിയില്‍ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം: സാക്ഷികളെ നേപ്പാളില്‍ നിന്നും എത്തിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ നേപ്പാൾ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഹാജരാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കേസിലെ സാക്ഷി ഹാജരാകാത്തതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചതായി കമ്മീഷന് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യക കോടതി ജഡ്ജ് കത്ത് നൽകിയിരുന്നു. കത്തിൻമേൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ സ്വീകരിച്ച നടപടികൾ തീർപ്പാക്കി തുടർനടപടികൾക്കായി ആഭ്യന്തര

നടുവണ്ണൂരിലെ ഹിന്ദി പണ്ഡിതന്‍ ചാപ്പന്‍ മാസ്റ്ററെ അനുസ്മരിച്ചു

പേരാമ്പ്ര: നാല്‍പ്പത് വര്‍ഷം മുമ്പ് നടുവണ്ണൂരില്‍ ഹിന്ദി പ്രചാരണം നടത്തിയ കെ. ചാപ്പന്‍ മാസ്റ്ററെ രാഷ്ട്രഭാഷാ വേദി അനുസ്മരിച്ചു. രാഷ്ട്ര ഭാഷാ വേദി ജില്ലാ പ്രസിഡണ്ട് കുയില്‍ കണ്ടി ശ്രീധരന്‍ എഴുതിയ ചാപ്പന്‍ മാസ്റ്റര്‍ അനുസ്മരണം ഉള്‍ക്കൊള്ളുന്ന കേരളത്തിലെ ദിവംഗതരായ 174 ഹിന്ദി പ്രചാരകരെ കുറിച്ചുള്ള സ്മരണിക ഗ്രന്ഥം അദ്ദേഹത്തിന്റെ മകള്‍ ദേവി ടീച്ചര്‍ക്ക് കൈമാറി.

നടുവണ്ണൂര്‍ പുതിയപ്പുറം അപകടവളവ്: റോഡിന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്ന് കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ

നടുവണ്ണൂര്‍: അപകടങ്ങള്‍ തുടര്‍ക്കഥയായ പുതിയപ്പുറത്തെ കൊടുംവളവ് നവീകരിച്ച് റോഡിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കിയതായി കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ റോഡ് സന്ദര്‍ശിച്ചു. പാവങ്ങാട് ഉള്ള്യേരി കുറ്റ്യാടി റോഡിന്റെ രണ്ടാംഘട്ട നവീകരണത്തിനായി ബജറ്റില്‍ കിഫ്ബിയിലുള്‍പ്പെടുത്തി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കെ.ആര്‍.എഫ്.ബിയാണ് ഈ പ്രവൃത്തിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നത്. പുതിയപ്പുറത്ത് അപകടം ഇല്ലാതാക്കുന്ന രീതിയില്‍ റോഡിന്റെ

ഉള്ളിയേരി ടൗണില്‍ പാലം പണി; ഗതാഗതതടസം ഒഴിവാക്കാന്‍ വാഹനങ്ങള്‍ക്ക് ഈ വഴികള്‍ ഉപയോഗിക്കാം

പേരാമ്പ്ര: ഉള്ളിയേരി- ബാലുശ്ശേരി റോഡില്‍ ഉള്ളിയേരി ടൗണില്‍ പാലം പണി നടക്കുന്നതിനാല്‍ ഗതാഗതതടസ്സം നേരിടുന്നുണ്ട്. ട്രാഫിക് ഒഴിവാക്കുന്നതിനായി കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ തെരുവത്തുകടവ്, കക്കഞ്ചേരി, മുണ്ടോത്ത്, കൂമുള്ളി വഴി പോകാവുന്നതാണ്. പേരാമ്പ്ര ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ നടുവണ്ണൂര്‍, വാകയാട് വഴിയും, ബാലുശ്ശേരിയില്‍ നിന്നും അത്തോളി ഭാഗത്തേക്ക് പോകുന്ന

നടുവണ്ണൂര്‍ ടൗണില്‍ വെള്ളക്കെട്ട്; ജനങ്ങള്‍ ദുരിതത്തില്‍

നടുവണ്ണൂര്‍: അങ്ങാടിയിലെ പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിര്‍വശം മത്സ്യമാര്‍ക്കറ്റിലേക്കുള്ള റോഡ് തുടങ്ങുന്ന സ്ഥലത്ത് മഴക്കാലത്തുള്ള ചെളിവെള്ളക്കെട്ട് അങ്ങാടിയിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു. ഡോ. ശങ്കരന്‍ നമ്പൂതിരിയുടെ ക്ലിനിക്കിനു മുന്നിലും ചെളിവെള്ളം കെട്ടികിടക്കുന്നതിനാല്‍ ക്ലിനിക്കിലെത്തുന്ന രോഗികളും ഏറെ പ്രയാസത്തിലാണ്. പ്രായമായ രോഗികളെ പരിശോധിക്കുന്ന കേന്ദ്രവും ഈ കെട്ടിടത്തില്‍ തന്നേയാണുള്ളത്. ഓവുചാലില്‍ ഒഴുക്കു തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. മാര്‍ക്കറ്റ് റോഡുമുതല്‍

എം.എല്‍.എ ഇടപെട്ടു; നടുവണ്ണൂര്‍ – മന്ദങ്കാവ് റോഡില്‍ വഴിമുടക്കിയ വൈദ്യുതത്തൂണുകള്‍ മാറ്റി

നടുവണ്ണൂര്‍: റോഡ് വീതികൂട്ടിയതോടെ റോഡിന്‍മേലായ രണ്ട് വൈദ്യുതത്തൂണുകള്‍ എം.എല്‍.എ സച്ചിന്‍ദേവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നീക്കി. നടുവണ്ണൂര്‍-മന്ദങ്കാവ് റോഡിലെ കുഴല്‍ക്കിണര്‍ മുക്കിനടുത്തുള്ള തൂണുകളാണ് നടുവണ്ണൂര്‍ സെക്ഷന്‍ നീക്കിയത്. തൂണുകള്‍ മാറ്റി ഗതാഗതം സുഗമമാക്കണമെന്ന നിവേദനം എം.എല്‍.എയുടെ ‘നിങ്ങളോടൊപ്പം’ പരിപാടിയില്‍ ലഭിച്ചിരുന്നു. കെ.എസ്.ഇ.ബി നാദാപുരം ഡിവിഷന്‍ എക്സി. എന്‍ജിനിയര്‍ക്ക് എം.എല്‍.എ. നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഇവ

നേരിട്ട് പോകേണ്ട, ബാലുശേരി പഞ്ചായത്തിലും ഇനി സേവനങ്ങള്‍ ഓണ്‍ലൈനില്‍

ബാലുശേരി: സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഐഎല്‍ജിഎംഎസ് സംവിധാനം ബാലുശേരിയിലും തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം (ഐഎല്‍ജിഎംഎസ്). പഞ്ചായത്തുകളുടെ സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍

സ്വപ്ന സാക്ഷാത്കാരത്തിലേക്ക്: എയിംസ് കിനാലൂരില്‍ സര്‍വേ നടപടി പൂര്‍ത്തിയായി, റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും

ബാലുശേരി: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ എയിംസ് കേരളത്തിന്‌ അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്കെച്ച്‌ ഉൾപ്പെടെയുള്ള റിപ്പോർട്ട് തിങ്കളാഴ്ച തഹസിൽദാർ സി.സുബൈർ കലക്ടർക്ക് സമർപ്പിക്കും. പത്ത് ദിവസത്തോളമെടുത്താണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടി പൂർത്തിയാക്കിയത്. കാടുമൂടിക്കിടന്ന കെഎസ്ഐഡിസിയുടെ അധീനതയിലുള്ള സ്ഥലം അളക്കുന്നത്‌ ഏറെ ദുഷ്കരമായിരുന്നു. അതുകൊണ്ടുതന്നെ സമയമെടുത്താണ് സർവേ നടത്തിയത്.

നടുവണ്ണൂരില്‍ അപകടഭീഷണിയുയര്‍ത്തി ആള്‍മറയില്ലാത്ത കിണര്‍; അധീകൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണൂർ സ്റ്റേറ്റ് ബാങ്കിനു സമീപം ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും സ്ലാബിട്ട് മൂടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പാണ് വാഹനം ഇടിച്ച് കിണറിന്റെ ആൾമറ തകർന്നത്. നാട്ടുകാർ ഒരുക്കിയ താൽക്കാലിക സുരക്ഷ മാത്രമാണ് ഇവിടെയുള്ളത്.

error: Content is protected !!