Category: നടുവണ്ണൂര്‍
എയിംസ് കിനാലൂരില്‍ തന്നെ; ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
ബാലുശ്ശേരി: സംസ്ഥാനത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കിനാലൂരില്‍ തന്നെ സ്ഥാപിക്കുമെന്നും ഇതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ കിനാലൂര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി) 150 ഏക്കര്‍ ഭൂമി
നടുവണ്ണൂര്‍ ദേവസ്വം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ശ്രീകോവില്‍ കട്ടിലവെപ്പ് ഞായറാഴ്ച
നടുവണ്ണൂർ: പുനർനിർമിക്കുന്ന നടുവണ്ണൂർ ദേവസ്വം സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്ര ശ്രീകോവിലിന്റെ കട്ടിലവെപ്പ് നവംബർ 21-ന് രാവിലെ എട്ടുമണിക്ക് നടത്തും. തന്ത്രി കക്കാട് ദയാനന്ദൻ നമ്പൂതിരി കാർമികത്വം വഹിക്കും. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും; ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പാന്റ്‌സും ഷര്‍ട്ടും
ബാലുശ്ശേരി: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം മതിയെന്ന തീരുമാനത്തില്‍ ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും. ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിന്റെ ഭാഗമായുള്ള ഹയര്‍സെക്കന്‍ഡറി (മിക്‌സഡ്) ഒന്നാംവര്‍ഷ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഇനി പാന്റ്‌സും ഷര്‍ട്ടും ധരിച്ച് സ്‌കൂളിലെത്തും. സയന്‍സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളുമാണ് പുതിയ യൂണിഫോമില്‍ സ്‌കൂളിലെത്തുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുര്‍ത്തയും പാന്റ്‌സും
നടുവണ്ണൂരില്‍ ഫോര്‍മര്‍ സ്‌കൗട്ട് ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്‌നേഹ ഭവനത്തിന് തറക്കല്ലിട്ടു
നടുവണ്ണൂര്‍: ഫോര്‍മര്‍ സ്‌കൗട്ട് ഫോറത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്‌നേഹ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം കെ.എം സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവിലെ കേരഫെഡിന് സമീപം താമസിക്കുന്ന ഹെല്‍നയുടെ കുടുംബത്തിനാണ് ഹാപ്പി ഹോം പദ്ധതിയിലൂടെ ഫോര്‍മര്‍ സ്‌കൗട്ട് ഫോറത്തിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത് നടുവണ്ണൂര്‍ പഞ്ചായത്തിലെ വീടില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തെ കണ്ടെത്തിയാണ്
കുരുന്നുകളെ വരവേൽക്കാൻ കരുവണ്ണൂർ ജി.യു.പി സ്കൂളിൽ ചുമർ ചിത്രങ്ങളൊരുക്കി കലാകാരന്മാർ
നടുവണ്ണൂർ: നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളിലേക്കു തിരിച്ചെത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ കരുവണ്ണൂർ ഗവ. യുപി സ്കൂളിൽ ചുമർ ചിത്രങ്ങൾ തീർത്ത് ഒരു കൂട്ടം കലാകാരൻമാർ. കരുവണ്ണൂരിലെ ആർട്ട് ഓഫ് ഗാലറി പ്രവർത്തകരാണു സ്കൂളിന്റെ ചുമരിൽ ചിത്രങ്ങൾ തീർത്തത്. ആർട്ട് ഗാലറിയിലെ മുതിർന്ന കുട്ടികളും രക്ഷിതാക്കളും പ്രദേശത്തെ കലാകാരൻമാരും ഇതിൽ പങ്കാളികളായി. കെ.പി.മോഹനൻ, ബൈജു കാഞ്ഞൂർ, വി.രാജു,
പി.യു.കെ.സി സംസ്ഥാന പാതയുടെ ഉള്ളിയേരി വരെയുള്ള ആദ്യ റീച്ചില്‍ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ ഉത്തരവായി
പേരാമ്പ്ര: പുതിയങ്ങാടി – ഉള്ളിയേരി – കുറ്റ്യാടി- ചൊവ്വ ( പി.യു.കെ.സി.) സംസ്ഥാന പാതയുടെ ഉള്ളിയേരി വരെയുള്ള ആദ്യ റീച്ചില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള റവന്യൂ ഉത്തരവായി. 5.235 ഹെക്ടര്‍ ഭൂമിയാണ് ഉള്ളിയേരി, അത്തോളി, തലക്കുളത്തൂര്‍, എലത്തൂര്‍, പുതിയങ്ങാടി വില്ലേജുകളിലായി എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരം ഏറ്റെടുക്കുക. 14 മീറ്റര്‍ വീതിയില്‍ രണ്ട് ലൈനായിട്ടാണ് റോഡ് നിര്‍മ്മാണം
ബാലുശ്ശേരി എ.എസ്.ഐ ഉള്ളിയേരി കൊയക്കാട് കൊളോറത്ത് ഗിരീഷ് കുമാര്‍ അന്തരിച്ചു
പേരാമ്പ്ര: ബാലുശ്ശേരി എ.എസ്.ഐ ഉള്ളിയേരി കൊയക്കാട് കൊളോറത്ത് ഗിരീഷ് കുമാര്‍ അന്തരിച്ചു. നാല്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെ നെഞ്ച് വേദനയെത്തുടര്‍ന്ന് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. പൊലീസ് ഉദ്യോഗസ്ഥനായി 27 വര്‍ഷം സേവനമനുഷ്ടിച്ച ഗിരീഷ് കുമാറിന് മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ
നവരാത്രി ആഘോഷത്തിനായി നടുവണ്ണൂരിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി
നടുവണ്ണൂര്‍: നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. അവിടനല്ലൂര്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ പതിവു ചടങ്ങുകളോടെ നവരാത്രി ആഘോഷിക്കും. 13ന് ദുര്‍ഗാഷ്ടമി നാളില്‍ ഗ്രന്ഥം വയ്പ്, 14ന് മഹാനവമി ദിവസം ആയുധ പൂജ, 15ന് വിജയദശമി നാളില്‍ സരസ്വതി പൂജ, വാഹനപൂജ, വിദ്യാരംഭം എഴുത്തിനിരുത്ത് എന്നിവ നടത്തും. കോട്ടൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഗ്രന്ഥം വയ്പ്, ആയുധ പൂജ,
കനത്ത മഴയിൽ നടുവണ്ണൂർ മന്ദങ്കാവിൽ മണ്ണിടിഞ്ഞു; ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി
നടുവണ്ണൂർ: കനത്ത മഴയെ തുടർന്ന് മന്ദങ്കാവ് ഇരട്ടൻ വളപ്പിൽ മീത്തൽ അനിലിന്റെ വീടിന് സമീപം മണ്ണിടിഞ്ഞ് വീണു. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മണ്ണിടിഞ്ഞതിനെ തുടർന്ന് വീട്ടിലേക്ക് മരങ്ങൾ ചരിഞ്ഞു. തുടർന്ന് പേരാമ്പ്രയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.കെ മുരളീധരന്റെ നേതൃത്വത്തിൽ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി.
ബാലുശ്ശേരിയില്‍ ആശങ്കയുയര്‍ത്തി തെരുവുനായയുടെ ആക്രമണം; മുന്നില്‍ കണ്ടവരെയെല്ലാം കടിച്ച് പരിക്കേല്‍പ്പിച്ചു
ബാലുശ്ശേരി: തെരുവ് നായ്ക്കൾ ഭീതി പരത്തുന്നു. പൂനൂർ മുതൽ ബാലുശ്ശേരി വരെ ഓടിയ ഒരു തെരുവ് നായ മുന്നിൽപ്പെട്ടവരെ എല്ലാം കടിച്ചു പരുക്കേൽപിച്ചു. നായയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി ഓടിയ രണ്ട് പേർക്ക് വീണു പരുക്കേറ്റു. മരുന്ന് വാങ്ങാൻ എത്തിയ യുവതിക്കും ബസ് ഇറങ്ങിയ വീട്ടമ്മയ്ക്കും എകരൂൽ അങ്ങാടിയിൽ വച്ച് നായയുടെ കടിയേറ്റു. വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ്