Category: നടുവണ്ണൂര്‍

Total 308 Posts

ബൈക്കിൽ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നടുവണ്ണൂർ സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

നടുവണ്ണൂര്‍: പുറക്കാട്ടേരി പാലത്തിന് സമീപം ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ച് ഒരാഴ്ചക്കുശേഷം ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗത്തില്‍ വന്ന് കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്കിലിടിച്ച് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ നടുവണ്ണൂര്‍ എടയാടിയില്‍ മനോജ് കുമാറിനെയാണ് (42) എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസിന്റെ ഡ്രൈവറാണ്. ഇന്നലെ

കൂരാച്ചുണ്ട്, നടുവണ്ണൂര്‍, കുറ്റ്യാടി മേഖലകളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച (19/05/22) രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ താഴെപ്പറയുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമുതല്‍ മൂന്നുവരെ: നടുവണ്ണൂര്‍ സെക്ഷന്‍ :- തോട്ടുമൂല, കാവില്‍, അരുമങ്കണ്ടി രാവിലെ എട്ടുമുതല്‍ അഞ്ചുവരെ: നടുവണ്ണൂര്‍ സെക്ഷന്‍ :- കരുമ്പാപൊയില്‍, തെരുവത്ത്കടവ്, ഉള്ളിയേരി ടൗണ്‍, അരുമ്പമല, താഴത്തു കടവ്, അങ്കക്കളരി രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ:

വാകയാട് ഹൈസ്‌ക്കൂള്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും യു.ഡി.എഫിന്

നടുവണ്ണൂർ: വാകയാട് ഹൈസ്‌ക്കൂള്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യു.ഡി.എഫ് വിജയിച്ചു. ഇരുപത്തി ഒന്ന് സിറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.കെ. അശോകന്‍ (പ്രസിഡന്റ്), അബ്ദുള്‍ സലാം കൊയമ്പത്ത് (വൈസ് പ്രസിഡന്റ്), വി.പി.ഗോവിന്ദന്‍ കുട്ടി (സെക്രട്ടറി), പി. രവീന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), പി.മുരളീധരന്‍ നമ്പൂതിരി (ട്രഷര്‍), ഒ.എം.കൃഷ്ണകുമാര്‍ (മാനേജര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ആര്‍ട്ട് ഗ്യാലറി കരുവണ്ണൂരും നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബും വിജയികള്‍

നടുവണ്ണൂര്‍: പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ആര്‍ട്ട് ഗ്യാലറി കരുവണ്ണൂരും നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബും വിജയികളായി. സീനിയര്‍ പുരുഷ വിഭാഗം മത്സരത്തിലാണ് ആര്‍ട്ട് ഗ്യാലറി കരുവണ്ണൂര്‍ വിജയിച്ചത്. കാര്‍മ്മ കരുവണ്ണൂരാണ് രണ്ടാം സ്ഥാനം നേടിയത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബ് വിജയികളായി. കാര്‍മ്മ കരുവണ്ണൂര്‍ ഈ വിഭാഗത്തിലും രണ്ടാം സ്ഥാനം

നടുവണ്ണൂരിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

നടുവണ്ണൂര്‍: നടുവണ്ണൂരിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യൂതി മുടക്കം. ബുധനാഴ്ച (19/01/22) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തില്‍: 7 – 10 നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ നടുവണ്ണൂര്‍ കെ.എസ്.ഇ.ബി ഓഫിസ് പരിസരം, തോട്ട്മൂല, കാവില്‍, അരുമന്‍കണ്ടി, പൊന്നമ്പത്ത്താഴ. 10 – 2 നടുവണ്ണൂര്‍

പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സി.പി.എം തയ്യാറാവണമെന്ന് സി.പി.എ അസീസ്

നടുവണ്ണൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെ വര്‍ഗീയ വൈകല്യമാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ന്യൂനപക്ഷങ്ങളോട് മമത ഉണ്ടെങ്കില്‍ അടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയായി മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ തെരഞ്ഞെക്കാന്‍ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മതവും ജാതിയും മാനദണ്ഡമല്ല എന്നു പറയുന്ന

സ്പിന്നിങ് മില്‍ ചെയര്‍മാന്റെ നിയമനം സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് സി.പി.എ.അസീസ്

നടുവണ്ണൂര്‍ : ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതാവിനെ തൃശ്ശൂര്‍ സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാനായി ഇടതുസര്‍ക്കാര്‍ നിയമിച്ചതിലൂടെ സി.പിഎം-ബി.ജെ.പി ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ്. എന്‍.ഡി.എയുടെ മുന്‍ തൃശ്ശൂര്‍ ജില്ലാകണ്‍വീനര്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതിലൂടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം

ബാലുശ്ശേരിയില്‍ വാദ്യോപകരണങ്ങളുടെ വിസ്മയ രാവുകള്‍; കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം 10, 11 തീയതികളില്‍

ബാലുശ്ശേരി: കോട്ട വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം ജനുവരി 10, 11 തീയതികളില്‍ നടക്കും. വൈകീട്ട് അഞ്ചിന് പരദേശി ബ്രാഹ്‌മണരുടെ നേതൃത്വത്തില്‍ നടക്കുന്ന കൊടിയേറ്റത്തോടെ രണ്ടു ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമാകും. വൈകീട്ട് 5.30ന് പഞ്ചവാദ്യവും ആറിന് ദീപാലങ്കാരവും നടക്കും. രണ്ടാം ദിവസമായ 11നു രാവിലെ 5.30ന് ഗണപതിഹോമം, കേളിക്കൈ, 6.30ന് ഏകദശരുദ്രാഭിഷേകം, 8.30ന് ഭഗവതിപൂജ, 10നു തെണ്ടികവരവ്,

നടുവണ്ണൂര്‍ സ്വദേശി അശ്വന്തിന്റെ ദുരൂഹമരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

നടുവണ്ണൂര്‍: നരയംകുളം തച്ചറോത്ത് ശശിയുടെ മകൻ അശ്വന്തിന്റെ (20) മരണത്തിലെ ദുരൂഹതയകറ്റാൻ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക്കിലെ അവസാന വർഷ വിദ്യാർഥിയായ അശ്വന്തിനെ ഈ മാസം ഒന്നിന് പോളിടെക്നിക് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ബന്ധുക്കളും നാട്ടുകാരും ഹോസ്റ്റലിൽ എത്തുമ്പോൾ

ബാലുശ്ശേരിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നരവയസ്സുകാരന് ദാരുണാന്ത്യം

ബാലുശ്ശേരി: പനങ്ങാട് മൂന്നര വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. പുതിയകാവ്മുക്ക് രതീഷിന്റെയും മഞ്ചുവിന്റെയും ഏക മകന്‍ ഹര്‍വിനാണ് വയലിലെ വെള്ളക്കെട്ടില്‍ വിണ് മരിച്ചത്. ഇന്നലെയാണ് സംഭവം. അടുത്ത വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന ഹര്‍വിന്‍ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയതായിരുന്നു. എന്നാല്‍ കുറേ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടനെ തന്നെ

error: Content is protected !!