Category: നടുവണ്ണൂര്‍

Total 308 Posts

ഇത് അഭിമാനം; മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടിയ നടുവണ്ണൂര്‍ പഞ്ചായത്തിലെ ഭരണസമിതിക്കും ജീവനക്കാര്‍ക്കും നാളെ പൗര സ്വീകരണം

നടുവണ്ണൂര്‍: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നടുവണ്ണൂര്‍ പഞ്ചായത്തിന്. നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായ പഞ്ചായത്ത് ഭരണസമിതിക്കും ജീവനക്കാര്‍ക്കും നാളെ നടുവണ്ണൂരില്‍ പൗര സ്വീകരണം ഒരുക്കും. രാവിലെ 11:30 നാണ് സ്വീകരണം. ചടങ്ങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി എം.എല്‍.എ കെ.എം.സച്ചിന്‍ദേവ് ജീവനക്കാരെ ആദരിക്കും.

പേരാമ്പ്ര മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ഒഴിവ്

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എച്ച് എസ് ടി (ഫിസിക്കല്‍ സയന്‍സ്) യു പി എസ് ടി വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. വാകയാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ടൈം ലാംഗ്വേജ് അറബിക് ടീച്ചര്‍, എല്‍പിഎസ്ടി (ഒരു മാസക്കാലം)

ഭൂനികുതി വര്‍ധന ഒഴിവാക്കണമെന്ന് എല്‍.ജെ.ഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി

നടുവണ്ണൂര്‍: കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച നേരിടുന്ന സമയത്ത് ഭൂനികുതി വര്‍ധന സാധാരണക്കാരന് താങ്ങാനാവാത്തതിനാല്‍ ഭൂനികുതി വര്‍ധനയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് എല്‍.ജെ.ഡി. നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അശോകന്‍ പുതുക്കുടി അധ്യക്ഷനായി. എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം വി.കെ.വസന്തകുമാര്‍, വട്ടക്കണ്ടി മൊയ്തി, ചെത്തില്‍ ഗിരീഷ്, ചന്ദ്രന്‍ തേവര്‍കണ്ടി, കെ.സി.സുരേഷ് എന്നിവര്‍ സംസാരിച്ചു. 28-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തുന്ന

പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി

നടുവണ്ണൂർ: പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയുംചേർന്ന് കോട്ടൂർ പാലോളിമുക്കിൽ പരേതനായ എടത്തുംതാഴെ സിറാജിന്റെ കുടുംബത്തിന് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖ് താക്കോൽ കൈമാറി. കാവുങ്ങൽ അസ്സൈനാർ അധ്യക്ഷനായി. നാസർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. മൻസൂർ ബാഖവി പ്രാർഥന നടത്തി. പി.എം.ഫൈസൽ, സാജിദ് കോറോത്ത്,

കോണ്‍ഗ്രസ് നേതാവ് വളവില്‍ കുഞ്ഞമ്മദിന്റെ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു

നടുവണ്ണൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന വളവില്‍ കുഞ്ഞമ്മദിന്റെ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. അനുസ്മരണ പരിപാടി വാര്‍ഡ് മെമ്പര്‍ ഇ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രാഷ്ട്രീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, അബ്ദുള്ളക്കുട്ടി, ചന്ദ്രന്‍ കുറ്റിയുള്ളതില്‍, സത്യന്‍ പാറക്കാംമ്പത്ത്, ബാബുലാല്‍ ലാല്‍സ്,

സംരംഭങ്ങൾ ആരംഭിക്കാൻ സന്നദ്ധരായി 102 പേര്‍; നടുവണ്ണൂരില്‍ സംരംഭകത്വ ശില്‍പ്പശാല നടത്തി

നടുവണ്ണൂര്‍: സംസ്ഥാന വ്യവസായ വകുപ്പും നടുവണ്ണൂര്‍ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ശില്‍പ്പശാല നടുവണ്ണൂരില്‍ നടന്നു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പ്പശാല നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വൈസ് പ്രസിഡന്റ് നിഷ കെ.എം അധ്യക്ഷയായി. വികസന സ്റ്റാന്‍ന്റിംഗ്

മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ച (23/05/22) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മേപ്പയ്യൂര്‍ സെക്ഷന്‍: കല്ലങ്കി, മാവിന്‍ ചുവട്, കീഴരിയൂര്‍ ടൗണ്‍, കൊഴുക്കല്ലൂര്‍ ഏഴ് മുതല്‍ രാവിലെ പത്തര വരെ അരിക്കുളം സെക്ഷന്‍: കീഴരിയൂര്‍, നടുവത്തൂര്‍ അമ്പല പരിസരം,

നടുവണ്ണൂരില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികിലെ മരത്തടികള്‍

നടുവണ്ണൂര്‍: കിഴിക്കോട്ട് കടവ് പള്ളിക്ക് സമീപം മരമില്ലിന് മുന്നില്‍ മരത്തടികള്‍ റോഡിലേക്ക് കൂട്ടിയിട്ടത് അകട ഭീഷണിഉയര്‍ത്തുന്നു. ഇവിടെ കഴിഞ്ഞ മാസം ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു. ഒരു വശത്ത് നിന്ന് വലിയ വാഹനം വന്നാല്‍ മറുവശത്ത് നിന്നുള്ള വാഹനത്തിന് കടന്ന് പോകാന്‍ കഴിയില്ല. തടി ടാറിങ്ങിന് മുകളിലേക്ക് കയറി നില്‍ക്കുകയാണ്. കേരഫെഡ് ഫാക്ടറികള്‍

‘എൻ്റെ നടുവണ്ണൂർ എൻ്റെ അഭിമാനം-നിങ്ങൾക്കും സംരംഭകരാകാം’; നടുവണ്ണൂരിൽ സംരംഭകർക്കായുള്ള ശിൽപ്പശാല മെയ് 24 ന്

നടുവണ്ണൂർ: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്ക്ഷരിച്ച “എൻ്റെ സംരംഭം എൻ്റെ അഭിമാനം ” എന്ന പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ശില്പശാല സംഘടിപ്പിക്കുന്നു. സംരംഭങ്ങളെ കുറിച്ചറിയാനും മാർഗ നിർദ്ദേശങ്ങൾക്കുമായി ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവർക്കായാണ് ശില്പശാല. 2022 മെയ് 24 രാവിലെ 10

നടുവണ്ണൂര്‍ ടൗണിനെ വീര്‍പ്പു മുട്ടിച്ച് ഗതാഗതക്കുരുക്ക്; ഉടൻ പരിഹാരം വേണമെന്ന് ജനങ്ങൾ

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണിനെ വീര്‍പ്പുമുട്ടിക്കുകയാണ് ഗതാഗതക്കുരുക്ക്. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ നീണ്ട നിര ഇവിടെ പതിവു കാഴ്ചയാണ്. വാകയാട് റോഡ്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെടുന്നത്. ചില ബസ്സുകള്‍ ബസ് സ്റ്റാന്റില്‍ പ്രവേശിക്കാതെ പ്രധാന റോഡില്‍ ആളെ ഇറക്കാനും കയറ്റാനുമായി നിര്‍ത്തുന്നതാണ് ഇവിടെ കുരുക്കിനുള്ള ഒരു കാരണം. ബസ് സ്റ്റാന്റിന് ഇരു

error: Content is protected !!